ദോഹ: ഖത്തറിന് മേല്‍ ഗള്‍ഫ് രാജ്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഉപരോധം തുടരുന്ന സാഹചര്യത്തില്‍ തന്റെ നിലപാട് അറിയിക്കുകയാണ് ഡെപ്യൂട്ടി പ്രധാനമന്ത്രിയും വിദേശകാര്യമന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുല്‍റഹ്മാന്‍ അല്‍താനി.
രാജ്യത്തിന്റെ പരമാധികാരം അടിയറവ് വെച്ചു കൊണ്ടുള്ള സംവാദത്തിന് തയ്യാറല്ലെന്ന് അദ്ദേഹം പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളുമായി തിങ്കളാഴ്ച ശൂറാ കൗണ്‍സിലിന് മുമ്പാകെ രാജ്യത്തിന്റെ വിദേശനയത്തെക്കുറിച്ച് സംസാരിക്കുന്നതിനിടെയാണ് വിദേശകാര്യമന്ത്രിയുടെ പ്രസ്താവന.
ഗള്‍ഫ് സഹകരണ കൗണ്‍സില്‍ (ജി.സി.സി.) ഉടമ്പടിയിലെ എല്ലാ വകുപ്പുകളും ഗള്‍ഫ് രാജ്യങ്ങളുമായി ലംഘിച്ചു കഴിഞ്ഞുവെന്നും, ജി.സി.സി. തര്‍ക്കം പരിഹരിക്കപ്പെടേണ്ടതിന്റെ പ്രാധാന്യം വ്യക്തമാക്കിക്കൊണ്ട് ശൈഖ് മുഹമ്മദ് പറഞ്ഞു.
ലോകരാജ്യങ്ങളുമായി സൗഹൃദപരമായുള്ള ബന്ധം നിലനിര്‍ത്തി പോവുകയും, രാജ്യങ്ങളുടെ താത്പര്യങ്ങള്‍ സംരക്ഷിക്കുകയും, അന്താരാഷ്ട്ര നിയമങ്ങള്‍ പാലിക്കുകയും, ചെയ്ത് കൊണ്ട് സഹകരണം ശക്തിപ്പെടുത്തുകയുമാണ് രാജ്യത്തിന്റെ വിദേശ നയമെന്ന് ഡെപ്യൂട്ടി പ്രധാനമന്ത്രി അറിയിച്ചു.
നിയമപരമായും സാംസ്‌കാരികമായും വിവേകപൂര്‍വം അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ ഭരണനേതൃത്വത്തിന് കീഴില്‍ രാജ്യം ഗള്‍ഫ് രാജ്യങ്ങളുടെ ഉപരോധത്തെ നേരിടുമെന്നും അദ്ദേഹം പറഞ്ഞു.
ജി.സി.സി. അംഗത്വം ഉപേക്ഷിക്കുന്നതിന് രാജ്യത്തിന് താത്പര്യമില്ലെന്നും, കൗണ്‍സില്‍ ഉള്ളിടത്തോളം കൗണ്‍സില്‍ വഴിയുള്ള പ്രവര്‍ത്തനം തുടരുമെന്നും, ജി.സി.സിയില്‍ നിന്ന് വേറിട്ട് മറ്റൊരു കൗണ്‍സില്‍ രൂപവത്കരിക്കാനാണ് ഗള്‍ഫ് രാജ്യങ്ങള്‍ക്ക് താത്പര്യമെങ്കില്‍ അവര്‍ അവരുടെ വഴിക്ക് നീങ്ങട്ടെയെന്നും വിദേശകാര്യമന്ത്രി പ്രതികരിച്ചു. ഏഷ്യന്‍ രാജ്യങ്ങളുടെ സഹകരണത്തോടെ പോകുന്ന ഖത്തര്‍ ശക്തമാണെന്നും താത്പര്യങ്ങളുടെ അടിസ്ഥാനത്തിലാണ് മറ്റ് രാജ്യങ്ങളുമായി ഖത്തര്‍ സൗഹൃദബന്ധം സൂക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
click on malayalam character to switch languages