1 GBP = 105.73
breaking news

അഡാര്‍ ലൗ ഗാനത്തിന്റെ പേരില്‍ കേസ്: നടി പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു

അഡാര്‍ ലൗ ഗാനത്തിന്റെ പേരില്‍ കേസ്: നടി പ്രിയാ വാര്യര്‍ സുപ്രിം കോടതിയെ സമീപിച്ചു

ദില്ലി: ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത കേസിനെതിരെ നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചു. തെലങ്കാന പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് പ്രിയ സുപ്രിം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തെ ഹനിക്കുന്നതെന്ന് പ്രിയ സുപ്രിം കോടതിയില്‍ സമര്‍പ്പിച്ച റിട്ട് ഹര്‍ജിയില്‍ ചൂണിക്കാട്ടിയിട്ടുണ്ട്. ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രിയ വാരിയരും ഒമര്‍ ലുലുവും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്ത ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണം എന്ന് പ്രിയ വാര്യരുടെയും ഒമര്‍ ലുലുവിന്റെയും അഭിഭാഷകര്‍ നാളെ കോടതിയില്‍ ആവശ്യപ്പെടും.

ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന പാട്ട് മതവികാരം വ്രണപ്പെടുത്തിയെന്ന പരാതിയില്‍ ഹൈദരാബാദിലെ ഫലഖ്‌നുമ്മ പൊലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഈ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടാണ് നടി പ്രിയ വാരിയറും സംവിധായകന്‍ ഒമര്‍ ലുലുവും സുപ്രിം കോടതിയെ സമീപിച്ചത്. കേസ് അഭിപ്രായ സ്വാതന്ത്ര്യത്തിനെ ഹനിക്കുന്നതാണെന്ന് ഇരുവരും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു ചിത്രത്തിനെ സംബന്ധിച്ച് അന്തിമമായ തീരുമാനം എടുക്കാന്‍ ഉള്ള അധികാരം സെന്‍സര്‍ ബോര്‍ഡിന് ആണ്. ഒരു അഡാര്‍ ലവ് എന്ന ചിത്രം ഇതുവരെ പൂര്‍ത്തിയായിട്ടില്ല. ചിത്രത്തിലെ ഗാനം ആരെയെങ്കിലും ആക്ഷേപിക്കുന്നതാണെങ്കില്‍ സെന്‍സര്‍ ബോര്‍ഡിന് തീരുമാനം എടുക്കാവുന്നത് ആണെന്നും പ്രിയ വാര്യരും ഒമര്‍ ലുലുവും സുപ്രിം കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന റിട്ട് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

തെലങ്കാനക്ക് പുറമെ, മഹാരാഷ്ട്രയിലും ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരേ എന്ന പാട്ടിനെതിരെ പൊലീസിന് പരാതി ലഭിച്ചിട്ടുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ ഇത്തരം പരാതികള്‍ ലഭിക്കുന്നത് ചിത്രത്തിന്റെ പ്രവര്‍ത്തനത്തെ ബാധിക്കും. അതുകൊണ്ട് ഒരു അഡാര്‍ ലവ് എന്ന ചിത്രത്തിലെ ഗാനത്തിന്റെ പേരില്‍ കേസ് രജിസ്റ്റര്‍ ചെയ്യരുതെന്ന് സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കണമെന്നും പ്രിയ വാര്യര്‍ക്കും ഒമര്‍ ലുലുവിനും വേണ്ടി അഭിഭാഷകനായ ഹാരിസ് ബീരാന്‍ ഫയല്‍ ചെയ്തിരിക്കുന്ന ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന് ഇരുവരുടെയും അഭിഭാഷകര്‍ നാളെ സുപ്രിം കോടതിയില്‍ ആവശ്യപ്പെടും.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more