1 GBP = 103.01
breaking news

ഭാര്യ കാണാന്‍ ചിരിച്ചുകൊണ്ട് തന്റെ പ്രിയ വളര്‍ത്തുപാമ്പിനെ കൊണ്ട് കൊത്തിച്ച് അയാള്‍ ആത്മഹത്യ ചെയ്തു ; ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത്

ഭാര്യ കാണാന്‍ ചിരിച്ചുകൊണ്ട് തന്റെ പ്രിയ വളര്‍ത്തുപാമ്പിനെ കൊണ്ട് കൊത്തിച്ച് അയാള്‍ ആത്മഹത്യ ചെയ്തു ; ഫേസ്ബുക്ക് ലൈവിലൂടെ പുറത്ത്

ഭാര്യ പിണങ്ങിപോയപ്പോള്‍ മുതല്‍ കടുത്ത മാനസിക വിഷമത്തിലായിരുന്നു റഷ്യന്‍ സ്വദേശിയായ അര്‍ലാന്‍ വലിവ്(31).ഒടുവില്‍ ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു.പാമ്പ് വളര്‍ത്തുന്നതില്‍ വലിയ താല്‍പര്യമുണ്ടായിരുന്ന ഇയാള്‍ തന്റെ മരണവും പാമ്പിനെ കൊണ്ടാകട്ടെ എന്നു തീരുമാനിച്ചു.പാമ്പിനെ കൈയ്യില്‍ കടിപ്പിക്കുന്നതും മരണം വരെയുമുള്ള കാര്യങ്ങള്‍ ഇയാള്‍ ഫേസ്ബുക്ക് ലൈവിലൂടെ ഭാര്യ കാണാനായി പ്രദര്‍ശിപ്പിച്ചു.

പാമ്പ് വിഷം ചീറ്റി കൊത്തുന്ന ശബ്ദം വീഡിയോയിലുണ്ട് .കൊത്തിയ പാട് ദൃശ്യത്തില്‍ ഉയര്‍ത്തി കാണിച്ച് ചിരിച്ച ശേഷം അയാള്‍ ബാത്‌റൂമിലേക്ക് ഏറെ ബുദ്ധിമുട്ടി നടന്നുപോയി.നിമിഷങ്ങള്‍ക്കകം മരിച്ചു..


മാസങ്ങള്‍ക്ക് മുമ്പ് ഭാര്യയുമായി പിണങ്ങി ഇവരെ ദേഹോപദ്രവം ഏല്‍പ്പിച്ചിരുന്നു.തുടര്‍ന്ന് ഭാര്യ പിണങ്ങി വീട്ടിലേക്ക് പോയി.മാനസികമായി തകര്‍ന്ന യുവാവ് ആത്മഹത്യയിലേക്ക് നീങ്ങുന്നുവെന്ന് വ്യക്തമാക്കുകയായിരുന്നു.പാമ്പിന്‍ കടിയേറ്റാല്‍ അധികസമയമില്ലെന്നും ഭാര്യയ്ക്കുള്ള സന്ദേശം മൊബൈലില്‍ ഉണ്ടെന്നും ഞാന്‍ അവളെ ഏറെ സ്‌നേഹിച്ചിരുന്നുവെന്നും ഇദ്ദേഹം പറഞ്ഞു.ഭാര്യയുടെ മൊബൈല്‍ നമ്പറും പങ്കുവച്ചു.കാണുന്നവര്‍ അവളെ മരണം അറിയിക്കണമെന്നും പറഞ്ഞായിരുന്നു ആത്മഹത്യ..

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more