1 GBP = 106.53
breaking news

ടെക്‌സാസില്‍ കെമിക്കല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം, ജനങ്ങളെ ഒഴിപ്പിച്ചു

ടെക്‌സാസില്‍ കെമിക്കല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം, ജനങ്ങളെ ഒഴിപ്പിച്ചു

ഹാര്‍വി ചുഴലിക്കാറ്റിനും പ്രളയത്തിനും പിന്നാലെ ടെക്‌സാസിനെ ദുരതത്തിലാഴ്ത്തി കെമിക്കല്‍ പ്ലാന്റില്‍ വന്‍ സ്‌ഫോടനം. പ്രാദേശിക സമയം പുലര്‍ച്ചെ രണ്ട് മണിയോടെ പ്ലാന്റില്‍ നിന്ന് രണ്ട് തവണ സ്‌ഫോടന ശബ്ദം കേള്‍ക്കുകയും കറുത്ത പുക ഉയരുകയും ചെയ്തതായിട്ടാണ് പ്രാദേശിക ഭരണകൂടം അറിയിച്ചിരിക്കുന്നത്. കോര്‍സ്ബിയിലെ അര്‍കേമ കെമിക്കല്‍ പ്ലാന്റില്‍ നിന്നാണ് സ്‌ഫോടന ശബ്ദം കേട്ടത്.

മുന്‍കരുതലിന്റെ ഭാഗമായി മൂന്ന് കിലോമീറ്റര്‍ വരെ ചുറ്റളവിലുള്ളവരെ ഇവിടെനിന്ന് ഒഴിപ്പിച്ചു. ചുഴലിക്കാറ്റും വെള്ളപ്പൊക്കവും മൂലം സ്‌ഫോടനസാധ്യതയുണ്ടെന്ന മുന്നറിയിപ്പ് നേരത്തെ കമ്പനി അധികൃതര്‍ നല്‍കിയിരുന്നു. ഓര്‍ഗാനിക് പെറോക്‌സൈഡ് നിര്‍മ്മാണ് ശാലയാണ് കോര്‍സ്ബിയിലുള്ളത്.

പെറോക്‌സൈഡ് വളരെ പെട്ടന്ന് തീപിടിക്കുന്ന വസ്തുവാണ് എന്നും അത് സ്വയം കത്തി തീരാന്‍ അനുവദിക്കുന്നതാണ് നല്ലതെന്നും അര്‍കേമ വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

ടെക്‌സാസിന്റെ വിവിധ മേഖലയിലായിട്ടാണ് ഓര്‍ഗാനിക് പെറോക്‌സൈഡ് സൂക്ഷിച്ചിരിക്കുന്നതെന്നും അതിനാല്‍ സ്‌ഫോടനമുണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നും കമ്പനി മുന്നറിയിപ്പ് നല്‍കുന്നു. അടിയന്തിര വിഭാഗത്തിന്റെ അനുവാദം ലഭിക്കാതെ ജനങ്ങള്‍ ഇവിടേയ്ക്ക് തിരിച്ചുവരരുതെന്നും അധികൃതര്‍ അറിയിച്ചു. ഹൂസ്റ്റണില്‍ നിന്ന് 25 മൈല്‍ അകലെയാണ് കോര്‍സ്ബി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more