1 GBP = 104.89

മനസ്സുകള്‍ കീഴടക്കി വില്‍സ്വരാജ് നാളെ കവന്‍ട്രിയിലേക്ക്; ചരിത്രനേട്ടവുമായി ബെറ്റര്‍ ഫ്രെയിംസ്……

മനസ്സുകള്‍ കീഴടക്കി വില്‍സ്വരാജ് നാളെ കവന്‍ട്രിയിലേക്ക്; ചരിത്രനേട്ടവുമായി ബെറ്റര്‍ ഫ്രെയിംസ്……

ജെഗി ജോസഫ്

ഇത് ഒരു അസുലഭ ഭാഗ്യമാണ്. വില്‍സ്വരാജ് എന്ന അനുഗ്രഹീത ഗായകന്‍ ആദ്യമായി യുകെയില്‍ എത്തുക. അദ്ദേഹത്തിന്റെ ഗാനമാധുരിയില്‍ ലയിച്ച് മലയാളികള്‍ പരിപാടി കേള്‍ക്കാനായി ഒഴുകിയെത്തുക. ആരാധകരുടെ എണ്ണമേറി ഒടുവില്‍ തീരുമാനിച്ചതിലും അധികം പരിപാടികളുമായി വേദികളില്‍ നിന്നും വേദികളിലേക്ക് യാത്രയാകുമ്പോള്‍ വില്‍സ്വരാജിനൊപ്പം ചാരിതാര്‍ത്ഥ്യം നേടുന്നത് അദ്ദേഹത്തെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം കൂടിയാണ്. ഈ പ്രോഗ്രാമിന്റെ മുഖ്യ സ്‌പോണ്‍സേര്‍സ് ആയ യുകെയിലെ പ്രമുഖ മോര്‍ട്ട്ഗേജ് & ഇന്‍ഷുറന്‍സ് സ്ഥാപനം ഇന്‍ഫിനിറ്റി ഫിനാന്‍ഷ്യല്‍സ് ലിമിറ്റഡിനും ഇത് ചരിത്രമുഹൂര്‍ത്തമാണ്.

വില്‍സ്വരാജ് എന്ന അനുഗ്രഹീതനും പ്രഗത്ഭനുമായ ഗായകനെ യുകെയില്‍ ആദ്യമായി അവതരിപ്പിക്കുവാന്‍ ഭാഗ്യം ലഭിച്ച ആവേശത്തിലാണ് ബെറ്റര്‍ ഫ്രെയിംസ് ഫോട്ടോഗ്രാഫി ടീം. വില്‍സ്വരാജ് മ്യൂസിക് ഈവിനു വേണ്ടി ബ്രിസ്റ്റോളിലും കവന്‍ട്രിയിലും രണ്ടു ഹാളുകള്‍ മാത്രം ബുക്ക് ചെയ്തു വില്‍സ്വരാജിനെ യുകെയിലേക്ക് ക്ഷണിച്ച ബെറ്റര്‍ ഫ്രെയിംസ് അവരുടെ തന്നെയും മറ്റുള്ളവര്‍ക്കും വേണ്ടി ഒന്‍പത് പ്രോഗ്രാമുകളാണ് ജൂലൈ 10 വരെയുള്ള തീയതികളിലായി ബുക്കിങ് എടുത്തിരിക്കുന്നത്.വെറും മൂന്നു പാട്ടുകള്‍ മാത്രം പാടിക്കെട്ട മഴവില്‍ സംഗീതവേദിയിലെ ആവേശമുള്‍ക്കൊണ്ടാണ് മൂന്ന് ചെറുപ്പക്കാര്‍ മാത്രം ചേര്‍ന്ന് ഹോര്‍ഷത്ത് ലൈവ് ഓര്‍ക്കസ്ട്രക്കായി വില്‍സ്വരാജിനെ ബുക്ക് ചെയ്തിരിക്കുന്നത്.

ബ്രിസ്റ്റോളില്‍ വില്‍സ്വരാജിന്റെ സ്വരമാധുരി അനുഭവിച്ചറിഞ്ഞവര്‍ തന്നെ വീണ്ടും അവിടെ തന്നെ ഒരു പ്രോഗ്രാമിന് കൂടി ക്ഷണിച്ചത് സ്‌നേഹപൂര്‍വ്വം നിരസിക്കേണ്ടി വന്നതായി ബെറ്റര്‍ ഫ്രെയിംസ് ഡയറക്ടര്‍ രാജേഷ് നടേപ്പിള്ളി പറഞ്ഞു. മിഡ്ലാന്‍ഡ്സിലെ കവന്‍ട്രിയില്‍ ഈ വെള്ളിയാഴ്ച നടക്കുന്ന പ്രോഗ്രാമിന്റെ ഓര്‍ക്കസ്ട്ര ചെയ്യുന്നത് യുകെയിലെ തന്നെ പ്രശസ്തിയാര്‍ജ്ജിച്ചു വരുന്ന നിസരി ഓര്‍ക്കസ്ട്രയാണ്. സൗണ്ട് ചെയ്യുന്നത് പ്രഗത്ഭ സൗണ്ട് എഞ്ചിനീയറായ സിനോ തോമസുമാണ്. ടിക്കറ്റുകള്‍ പരിപാടി നടക്കുന്ന ഹാളുകളില്‍ നിന്നും ലഭ്യമായിരിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു. ഇനി വരും കാലങ്ങളില്‍ യുകെയിലെ സംഗീത സദസുകളില്‍ യുവ മലയാളി ഗായകരില്‍ പ്രമുഖനായ വില്‍സ്വരാജിന്റെ സാന്നിധ്യം നമുക്ക് പ്രതീക്ഷിക്കാം. ചെറിയ പരിപാടിയായി ആരംഭിച്ച് ഒരു സംഗീതയാത്രയായി മാറിയ വില്‍സ്വരാജിന്റെ യുകെ യാത്ര യുകെ മലയാളികള്‍ക്കും അഭിമാനമായി മാറുകയാണ്.

ഏറെ സംഗീതപ്രേമികളുള്ള കൊവന്‍ട്രിയിലെ വില്ലെന്‍ഹാള്‍ സോഷ്യല്‍ ക്ലബ്ബില്‍ നാളെ വൈകുന്നേരം (വെള്ളി 23/06/2017) 5 മണിക്കാണ് വില്‍സ്വരാജിന്റെ അടുത്ത പ്രോഗ്രാം

കൂടുതല്‍ വിവരങ്ങള്‍ക്ക് : ഹരീഷ് പാലാ (07578148446)
ഹാളിന്റെ അഡ്ഡ്രസ്
Willenhall Social Club
Coventry CV3 3BB

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more