1 GBP = 109.02
breaking news

ഗോവ പിടിക്കാനുറച്ച് ബി ജെ പി; മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു; ഗോവയില്‍ മുഖ്യമന്ത്രിയാകും

ഗോവ പിടിക്കാനുറച്ച് ബി ജെ പി; മനോഹര്‍ പരീക്കര്‍ കേന്ദ്ര പ്രതിരോധ മന്ത്രി സ്ഥാനം രാജിവെച്ചു; ഗോവയില്‍ മുഖ്യമന്ത്രിയാകും

ദില്ലി : മനോഹര്‍ പരീക്കര്‍ കേന്ദ്ര മന്ത്രിസഭയില്‍ നിന്ന് രാജിവെച്ചു. പ്രതിരോധ മന്ത്രിസ്ഥാനത്തുനിന്ന് രാജിവെച്ചുകൊണ്ടുള്ള കത്ത് പ്രധാനമന്ത്രിക്ക് കൈമാറി. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് രാജിക്കത്ത് നല്‍കിയത്. ഗോവയില്‍ ഭരണം പിടിച്ചാല്‍ മനോഹര്‍ പരീക്കര്‍ ബിജെപിയുടെ മുഖ്യമന്ത്രിയാവും.

21 പേരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍ വേണ്ടത്. അത്രയും പിന്തുണ നേടിയെന്നാണ് ബിജെപി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 22 പേരുടെ പിന്തുണയുണ്ടെന്ന് മനോഹര്‍ പരീക്കര്‍ ഗവര്‍ണറെ അറിയിച്ചു. സര്‍ക്കാരുണ്ടാക്കാന്‍ ആവശ്യമുന്നയിച്ചാണ് പരീക്കര്‍ ഗവര്‍ണറെ കണ്ടത്. 40 സീറ്റുള്ള ഗോവയില്‍ 17 സീറ്റ് നേടി കോണ്‍ഗ്രസ്സാണ് ഏറ്റവും വലിയ ഒറ്റക്കക്ഷി. 13 സീറ്റ് നേടിയ ബി ജെ പിക്ക് സ്വതന്ത്രരുടെയും മറ്റുള്ളവരുടെയും പിന്തുണയോടെ ഭരണം നേടാനാകുമെന്നാണ് പ്രതീക്ഷ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more