രഞ്ജിത്ത് കൊല്ലം
ലണ്ടന്‍: ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ വേരിട്ടനുഭവത്തിന്റെ നേര്‍സാക്ഷ്യം തന്നെ ആയിരുന്നു ഈ കഴിഞ്ഞ ശിവരാത്രി ദിനത്തില്‍ ലണ്ടന്‍ നഗരം സാക്ഷ്യം വഹിച്ചത്. ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ശിവരാത്രി നൃത്തോത്സവം നൂറുകണക്കിന് അനുവാചകഹൃദയങ്ങളില്‍ നടനത്തിന്റെ വര്‍ണ്ണപ്രപഞ്ചം തീര്‍ത്തുകൊണ്ടാണ് അരങ്ങൊഴിഞ്ഞത് .ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ അര്‍ത്ഥതലങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുന്നതിനും അതിനോടൊപ്പംതന്നെ ഭരതമുനിയുടെ നാട്യശാസ്ത്രവും , ഭാവാഭിനയവും ലണ്ടനിലെ പുതുതലമുറക്ക് കാട്ടികൊടുക്കുവാനും ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ സംഘാടകര്‍ക്ക്കഴിഞ്ഞു .
ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ ഭജന സംഘത്തിന്റെ ഗാനാര്‍ച്ചനയോടെ ആണ് ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. അഷ്ടാക്ഷര മന്ത്രജപത്താല്‍ അനുഗ്രഹീതമായി തീര്‍ന്ന വേദി പിന്നീട് ശിവരാത്രി നൃത്തോത്സവത്തിന്റെ വേദിയായി പരിണമിക്കപെട്ടു. ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാനായ തെക്കുമുറി ഹരിദാസ് , ജനം ടി .വി ഫിനാന്‍സ് ഡയറക്ടര്‍ ആയ കൃഷ്ണകുമാറും ചേര്‍ന്ന് നൃത്തോത്സവത്തിനു ഭദ്രദീപം കൊളുത്തി. മീനാക്ഷി രവി നൃത്താവിഷ്‌കാരം നല്‍കി ലണ്ടന്‍ ഹിന്ദുഐക്യവേദിയുടെ കുരുന്നുകള്‍ ഏകദന്തം വിനായകം എന്നുതുടങ്ങുന്ന പദത്തിന് അടിവച്ചു തുടങ്ങിയപ്പോള്‍ അരങ്ങില്‍ വിഘ്നേശ്വര പ്രസാദം നിറഞ്ഞുതുളുമ്പി . തുടര്‍ന്ന് ക്രോയ്ഡോണ്‍ ആസ്ഥാനം ആയി പ്രവര്‍ത്തിക്കുന്ന പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ക്ക് വേദികൈമാറി. ഭാവ-രാഗ-താളങ്ങളുടെ ആദ്യാക്ഷരങ്ങള്‍കൊണ്ട് നടനത്തെ ആവിഷ്‌കരിച്ച പൗര്‍ണമി ആര്‍ട്സിലെ കുട്ടികളുടെ നൃത്താവിഷ്‌കാരണം വളരെയധികം ഹൃദ്യം ആയി. കേദാരരാഗത്തില്‍ തുടങ്ങുന്ന ജതിസ്വരങ്ങള്‍ക്കു പൗര്‍ണമി ആര്‍ട്സിലെ കുട്ടികള്‍ ആദിതാളത്തില്‍ പദങ്ങള്‍ വെച്ചാടിയപ്പോള്‍ മീനാക്ഷി രവി എന്ന അനുഗ്രഹീത കലാകാരിയുടെ ശിക്ഷണ വൈഭവം ഒന്നുകൂടി വെളിവായിത്തീര്‍ന്നു.

തുടര്‍ന്ന് വേദിയില്‍ എത്തിച്ചേര്‍ന്നത് ആശ ഉണ്ണിത്താന്‍ നേതൃത്വം നല്‍കുന്ന ആശാ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികള്‍ ആണ് .മധുര മധുര വേണുഗീതം … എന്നുതുടങ്ങുന്ന അഥാനാ രാഗത്തിലുള്ള ഭാരതനാട്യപദം എല്ലാവരുടെയും മനംകവരുന്നതായിരുന്നു.5 വയസുമുതല്‍ ശ്രീമതി കലാമണ്ഡലം സത്യഭാമയുടെ ശിക്ഷണത്തില്‍ നൃത്തം പഠിച്ചു തുടങ്ങിയ ആശ ഉണ്ണിത്താന്‍ തനിക്കു പകര്‍ന്നുകിട്ടിയ അറിവുകളെ പുതുതലമുറക്ക് പകര്‍ന്നു നല്കുകയാണ് തന്റെ പ്രവര്‍ത്തനത്തിലൂടെ ചെയ്യുന്നത്.
ശ്രീ പാപനാശം ശിവനാല്‍ വിരചിതം ആയ ശ്രീ രുദ്രമ്മാ ദേവി നൃത്താവിഷ്‌കാരം നല്‍കിയ ഭാരതനാട്യപദം പൂര്‍ണമേനോന്‍ അവതരിപ്പിച്ചപ്പോള്‍.വേദിയില്‍ വള്ളിയുടെ മുരുകനോടുള്ള അടങ്ങാത്ത ഭക്തിയും പ്രണയവും ആണ് പ്രേക്ഷകര്‍ കണ്ടത്. വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം പഠിച്ചുതുടങ്ങിയ പൂര്‍ണ മേനോന്‍ അഭിനയദര്‍പ്പണത്തിലെ ഓരോചുവടുകളും തന്നില്‍ ഭദ്രമെന്നു അനുവാചകര്‍ക്ക്മുന്നില്‍ തെളിയിക്കുകയായിരുന്നു. പിന്നീട് വേദിയിലെത്തിയത് Kent ഹിന്ദുസമാജത്തില്‍ നിന്നും എത്തിയ സൂര്യ ആദിതാളത്തില്‍ ചുവടുകള്‍വെച്ച് കുഴലൂതി മനമെല്ലാം …….എന്ന കാബോജി രാഗത്തില്‍ തുടങ്ങുന്ന കൃഷ്ണ ഭക്തിഗാനത്തോടെ ആണ് .ആന്ധ്രായിലെ കൃഷ്ണാജില്ലയിലെ കുച്ചുപ്പുടി എന്ന ഗ്രാമത്തില്‍ ഉത്ഭവിച്ച കുച്ചുപ്പുടി എന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ ആവിഷ്‌കരണവുമായി പിന്നീട് വേദിയിലെത്തിയത് അമൃത ജയകൃഷ്ണന്‍ ആണ്.നാട്യ ദേവനായ ഭഗവാന്‍ മഹേശ്വരനു സ്തുതിയുമായി വേദിയില്‍ ഭാവവൈവിധ്യതുളുമ്പുന്ന ഇന്ത്യന്‍ ക്ലാസ്സിക്കല്‍ ഡാന്‍സിന്റെ മറ്റൊരു മുഖമുദ്രയാണ് അമൃത ജയകൃഷ്ണനിലൂടെ സാധ്യമായത്.4 വയസ്സുമുതല്‍ ശ്രീമതി ശ്രീദേവി രാജന്റെ ശിഷ്യണത്തില്‍ തന്റെ കലാപഠനം തുടങ്ങിയ അമൃത ശ്രീ വെമ്പട്ടി ചിന്ന സത്യത്തിന്റെ കീഴില്‍ കുച്ചുപ്പിടിയും അഭ്യസിച്ചു. മലയാളകാവ്യഭാവനയെ നമുക്ക് സമ്മാനിച്ച ശ്രീ ഓ. എന്‍. വി. കുറുപ്പ് സാറിന്റെ ചെറുമകള്‍ കൂടിയാണ് അമൃത.

ഇന്ത്യന്‍ ക്ലാസിക്കല്‍ ഡാന്‍സിന്റെ മുഖമുദ്ര ആയ സൂര്യാ ഡാന്‍സ് ഫെസ്റ്റിവലിനെ അനുസ്മരിപ്പിക്കും വിധം ഈ നൃത്തസന്ധ്യയെ ലണ്ടന്‍ മലയാളികള്‍ക്കായി കോര്‍ത്തിണക്കിയത് വിനോദ് നായര്‍ എന്ന യുകെയിലെ തന്നെ അറിയപ്പെടുന്ന കലാകാരനാണ്. ഹംസധ്വനി രാഗത്തില്‍ ആദിതാളത്തില്‍ പുഷ്പാഞ്ജലിയുമായി അദ്ദേഹവും സഹപ്രവര്‍ത്തകയും എത്തിയപ്പോള്‍. പ്രകാശപൂരിതമായ മുഖത്തെ ഭാവതലങ്ങളില്‍ കൂടി നൃത്തത്തിന്റെ വിവിധ തലങ്ങളെ വരച്ചുകാട്ടി. നൃത്തത്തില്‍ താളത്തിന്റെയും, ലയത്തിന്റെയും ,സമയോചിതമായ സമ്മേളനത്തെ ആദ്യത്തെ ഭരതനാട്യത്തിന്റെ അവതരണത്തില്‍ കൂടി പ്രേക്ഷകര്‍ക്കു വ്യക്തമാക്കി നല്‍കി . ശങ്കരി മൃന്ദ ഈ കലാസന്ധ്യയില്‍ വിനോദ് നായരോടൊപ്പം അവരുടെ ചിലങ്കകള്‍ കുടി ചലിപ്പിച്ചപ്പോള്‍ നൃത്തോത്സവം അതിന്റെ ഉത്സവപര്യമതയില്‍ എത്തിച്ചേര്‍ന്നിരുന്നു. ശങ്കരി മൃന്ദ യുകെയിലെ തന്നെ അറിയപ്പെടുന്ന ഒരു നൃത്തസംവിധായിക കുടിയാണ്.
നൃത്തോത്സവത്തിന്റെ അവസാനഭാഗം മുഴുവന്‍ കൈയ്യടക്കിയത് ഉപഹാര്‍ സ്‌കൂള്‍ ഓഫ് ഡാന്‍സിലെ കുട്ടികളും അവരുടെ അനുഗ്രഹീത ഗുരുനാഥയും ആണ്. ഭാരതീയപൈതൃകം യുഗങ്ങളായി കരുതിവെച്ചിരുന്ന നാട്യശാസ്ത്രനിയമങ്ങളെ പുതുതലമുറയ്ക്ക് പകര്‍ന്നു നല്കുകയാണ് ശാലിനി ശിവശങ്കര്‍ തന്റെ പ്രവര്‍ത്തനങ്ങളിലൂടെ ചെയ്യുന്നത്. നൃത്തത്തെ തന്റെ ജീവനോളം സ്നേഹിക്കുകയും, അതുതന്നെ ജീവിതം എന്നാധാരമാക്കി തന്റെ ആത്മാവിനോളം നടനത്തെ സ്നേഹിക്കുന്ന ഈ അനുഗ്രഹീത കലാകാരി തന്റെ ലാസ്യനടനത്തിലൂടെ ലോകത്തിന്റെ പലവേദികളിലും തന്റെ നൃത്താവിഷ്‌കാരണത്തില്‍ കൂടി ധാരാളം ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. ഇത്രയധികം അനുഗൃഹീതമായ കലാസന്ധ്യയില്‍ പങ്കെടുത്ത എല്ലാ കുട്ടികള്‍ക്കും ലണ്ടന്‍ ഹിന്ദുഐക്യവേദി ചെയര്‍മാന്‍ തെക്കുംമുറി ഹരിദാസ് അനുഗ്രഹീതരായ കലാകാരന്മാരെ വേദിയില്‍ വെച്ച് ആദരിക്കുകയും ഈ ആഘോഷത്തിനു നേതൃത്വം നല്‍കിയ വിനോദ് നായരോടുള്ള നന്ദിയും രേഖപെടുത്തുകയുണ്ടായി. പിന്നീട് പതിവു പോലെ മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും, പതിവ് അന്നദാനവും നടന്നു.

അടുത്തമാസത്തെ സദ്സംഗം മീനഭരണിമഹോത്സവം ആയിട്ടുകൊണ്ടാടുവാനുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു.
കൂടുതല്‍ വിവരങ്ങള്‍ക്കും പങ്കെടുക്കുന്നതിനുമായി ………………………
07828137478, 07519135993, 07932635935.
Date: 25/03/2017
Venue Details: 731-735, London Road, Thornton Heath, Croydon. CR76AU
Email: [email protected]
Facebook.com/londonhinduaikyavedi
click on malayalam character to switch languages