1 GBP = 109.02
breaking news

കയ്യാങ്കളിക്കൊടുവില്‍ വിശ്വാസ പ്രമേയം പാസ്സായി; ഭരണമുറപ്പാക്കി എടപ്പാടി പളനിസ്വാമി

കയ്യാങ്കളിക്കൊടുവില്‍ വിശ്വാസ പ്രമേയം പാസ്സായി; ഭരണമുറപ്പാക്കി എടപ്പാടി പളനിസ്വാമി

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസ വോട്ട് നേടി എടപ്പാടി പളനിസ്വാമി ഭരണമുറപ്പിച്ചു. പളനിസ്വാമി 122 വോട്ട് നേടിയപ്പോള്‍ 11 പേരാണ് എതിര്‍ത്ത് വോട്ട് ചെയ്തത്. പ്രതിപക്ഷത്തെ മറ്റ് അംഗങ്ങളെ സ്പീക്കര്‍ സഭയില്‍ നിന്നും പുറത്താക്കിയിരുന്നു. തലയെണ്ണിയാണ് സര്‍ക്കാരിന്റെ ഭൂരിപക്ഷം കണ്ടെത്തിയത്. ഡിഎംകെ എംഎല്‍എമാരെ പുറത്താക്കിയ സാഹചര്യത്തില്‍ പ്രതിപക്ഷമില്ലാതെയാണ് സഭ ചേര്‍ന്നത്.

പ്രതിപക്ഷ ബഹളത്തെ തുടര്‍ന്ന് രാവിലെ സഭ നിര്‍ത്തിവെച്ചിരുന്നു. ഒരു മണിക്ക് വീണ്ടും ചേര്‍ന്നപ്പോഴും ഡിഎംകെ അംഗങ്ങള്‍ ബഹളം തുടരുകയായിരുന്നു. ഇതേത്തുടര്‍ന്ന് ഡിഎംകെ എംഎല്‍എമാരെ സ്പീക്കര്‍ ധനപാലന്‍ സഭയില്‍ നിന്ന് പുറത്താക്കി.

സഭയില്‍ നിന്ന് പുറത്തുപോകാന്‍ വിസമ്മതിച്ച ഡിഎംകെ എംഎല്‍എമാരെ ബലം പ്രയോഗിച്ചാണ് പുറത്താഷക്കിയത്. അതേസമയം, സ്പീക്കറുടെ നടപടിയില്‍ ഡിഎംകെ നേതാവ് എം.കെ. സ്റ്റാലിന്‍ ഗവര്‍ണ്ണറുടെ വസതിയിലെത്തി പരാതി അറിയിച്ചു.

തമിഴ്‌നാട് നിയമസഭാ ഒരു മണിവരെ നിറുത്തി വച്ചു; രഹസ്യ വോട്ടെടുപ്പ് വേണമെന്നാവശ്യപ്പെട്ട് സഭയില്‍ ബഹളം; സ്പീക്കറെ കയ്യേറ്റം ചെയ്യാന്‍ ശ്രമം

പളനി സ്വാമി സര്‍ക്കാരിന്റെ വിശ്വാസ വോട്ട് ഇന്ന്, കൂവത്തൂര്‍ റിസോര്‍ട്ടില്‍ നിന്ന് രണ്ട് എംഎല്‍എമാര്‍ കൂടി മുങ്ങി

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more