റോയി മാത്യൂ മാഞ്ചസ്റ്റര്‍, ഇടുക്കി ജില്ലാ കമ്മറ്റി കണ്‍വീനര്‍
ഇടുക്കി ജില്ലയില്‍ നിന്നും യുകെയില്‍ പ്രവാസ ജീവിതം നയിക്കുന്ന മലയാളികളുടെ കൂട്ടായ്മയായ ഇടുക്കി ജില്ലാ സംഗമം എല്ലാ വര്‍ഷവും ചാരിറ്റി പ്രവര്‍ത്തനം നടത്തി വരുന്നു. ഇടുക്കി ജില്ലാ സംഗമം അറാം വര്‍ഷത്തിലെയ്ക്ക് കടന്നിരിക്കുന്ന ഈ അവസരത്തില്‍ ഇതുവരെ നടത്തിയ ചാരിറ്റിയില്‍ കൂടി പതിനാറായിരത്തി മുന്നൂറ്റി മുപ്പത്തി എഴ് പൗണ്ട് എണ്‍പത്തൊന്ന് പെന്‍സ് (£16337.81) പൗണ്ട് യുകെയിലും നാട്ടിലും ഉള്ള അര്‍ഹരായവര്‍ക്ക് കൊടുക്കുവാന്‍ കഴിഞ്ഞു. ഈ വര്‍ഷത്തെ ക്രസ്തുമസ് ചാരിറ്റി കളക്ഷനായ £2772.50 ഇടുക്കി ജില്ലയിലെ രണ്ടു കുടുംബങ്ങള്‍ക്ക് കൈമാറി. ഇതില്‍ രണ്ടാമത്തെ നിര്‍ധന കുടുംബത്തിന് 1,16,000 രുപ ജനുവരി 31 ാം തിയതി ബഹു. ഇടുക്കി എം ല്‍ എ റോഷി അഗസ്റ്റിന്‍ കൈമാറി.
ഇടുക്കി ജില്ലയില്‍ തൊടുപുഴ താലുക്ക് കുടയത്തുര്‍ പഞ്ചായത്തിലുള്ള ബാര്‍ബര്‍ ദിലീപിന്റെ മകന്‍ രണ്ടു കിഡ്നിയുടെയും പ്രവര്‍ത്തനം തകരാറിലായി, രണ്ടു കിഡ്നിയും മാറ്റിവയ്ക്കാനായി കാത്തിരിക്കുന്ന അജിത്തിന് ബഹു. ഇടുക്കി എം ല്‍ എ റോഷി അഗസ്റ്റിന്‍ ദിലീപിന്റെ വിട്ടിലെത്തി മകന്‍ അജിത്തിന് 1,16,000 രുപയുടെ ചെക്ക് കൈമാറി.
ചടങ്ങില്‍ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം മോനിച്ചന്‍, കുടയത്തുര്‍ പഞ്ചായത്ത് പ്രസിഡന്റ് പുഷ്പ വിജയന്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാബു തെങ്ങുംപള്ളി, കുടയത്തുര്‍ സഹകരണ ബാങ്ക് കെ കെ മുരളിധരന്‍, ബ്ലോക്ക് മെമ്പര്‍മാരായ പി ഐ മാത്യു, സുജ ഷാജി, വാര്‍ഡ് മെമ്പര്‍ റ്റി.സി ഗോപാലക്രഷ്ണന്‍, വ്യാപാരി വ്യവസായി തങ്കച്ചന്‍ കോട്ടക്കകം, സിപിഎം മൂലമറ്റം ഏരിയാ സെക്കട്ടറി കെ വി സണ്ണി, കുടയത്തുര്‍ ഏരിയാ കമ്മറ്റി മെമ്പര്‍ അഡ്വ. സിബി ജോസ്, ഇടുക്കി ജില്ലാ വോളിബോള്‍ അസോസിയേഷന്‍ സെക്രട്ടറി സുനില്‍ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.

ഇടുക്കി ജില്ലാ സംഗമം നടത്തുന്ന ചാരിറ്റി പ്രവര്‍ത്തനം വിലമതിക്കാനാവാത്തതാണെന്ന് റോഷി അഗസ്റ്റന്‍ എം ല്‍ എ പറഞ്ഞു. നാട്ടില്‍ ചെക്ക് കൈമാറുന്നതിനുള്ള ക്രമീകരണങ്ങള്‍ നടത്തിയത് കമ്മറ്റി മെമ്പറായായ ജോബിയാണ്.
ആദ്യം തുക കൈമാറിയ കുടുംബത്തിലെ അംഗമായ ജയ്മോന്‍ 15 വര്‍ഷമായി കട്ടിലില്‍ നിന്നും പരസഹായം കൂടാതെ എഴുന്നേല്‍ക്കാന്‍ വയ്യാത്തവിധം നട്ടെല്ല് ഡിസ്‌ക്കുകള്‍ അകന്നുമാറി തളര്‍ന്നുകിടക്കുന്നു. ഇദ്ദേഹത്തിന്റെ 17 വയസു പ്രായമുള്ള ഏക മകന്‍ കിഡ്നിയുടെ രോഗത്തിന് ചികിത്സ നടത്തിക്കൊണ്ടിരിക്കുന്നു. 78 വയസുള്ള അച്ഛന് ക്യാന്‍സര്‍ രോഗവും. ജയ്മോന്റെ ഇടുക്കി കാമക്ഷിയിലെ വീട്ടില്‍ എത്തി കാമാക്ഷി പഞ്ചായത്ത് പ്രസിഡന്റ് ശ്രി. ടി എസ് അഗസ്റ്റിന്‍ 1,15,751 .88 രൂപയുടെ ചെക്ക് കൈമാറി. പ്രസിഡന്റ് ശ്രി. ടി എസ് അഗസ്റ്റിനോടെപ്പം വാര്‍ഡ് മെമ്പറന്‍മാരായ വി കെ ജനാര്‍ദ്ധനന്‍, ജോയി തോമസ് കാറ്റുപാലം, പഞ്ചായത്ത് വികസന സമതി സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ ശ്രിമതി. ഓമന ശിവന്‍ കുട്ടി, പഞ്ചായത്ത് ക്ഷേമകാര്യ വകുപ്പ് കമ്മറ്റി ചെയര്‍മാന്‍ ശ്രിമതി. ഷൈനി ബാബുതങ്കമണി, കോ ഓപ്പറേറ്റിവ് ബാങ്ക് പ്രസിഡന്റ് റോമിയോ സെബാസ്റ്റിന്‍ എന്നിവരും ഉണ്ടായിരുന്നു. ഇതിനുള്ള ക്രമികരണങ്ങള്‍ ചെയ്തത് ജോയിന്റ് കണ്‍വിനര്‍ ബെന്നി തോമസാണ്.
ഇതു കുടാതെ ഈ വര്‍ഷം പെട്ടെന്നുണ്ടായ ജോസിയുടെ മരണത്തോsനുബന്ധിച്ചു ഇടുക്കി ജില്ലാ സംഗമം നടത്തിയ ചാരിറ്റിയില്‍ £4675.31നാലു ദിവസം കൊണ്ട് കളക്ട് ചെയ്യുവാന്‍ സാധിച്ചു. അങ്ങനെ മൊത്തം ഈ വര്‍ഷം £7445.81 കളക്ട് ചെയ്തു. ഈ ചാരിറ്റിയില്‍ സഹകരിച്ച എല്ലാ നല്ല മനസുകള്‍ക്കും ഇടുക്കി ജില്ലാ സംഗമം ഈ അവസരത്തില്‍ നന്ദി രേഖപ്പെടുത്തുന്നൂ.
click on malayalam character to switch languages