1 GBP = 109.02
breaking news

ബ്രിസ്‌കയുടെ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയുടെ പിതാവ് വര്‍ഗ്ഗീസ് മേനാച്ചേരി നിര്യാതനായി.

ബ്രിസ്‌കയുടെ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയുടെ പിതാവ് വര്‍ഗ്ഗീസ് മേനാച്ചേരി നിര്യാതനായി.

ജെഗി ജോസഫ്

ബ്രിസ്റ്റോള്‍ മലയാളി അസോസിയേഷനുകളുടെ കൂട്ടായ്മയായ ബ്രിസ്‌കയുടെ ജനറല്‍ സെക്രട്ടറി പോള്‍സണ്‍ മേനാച്ചേരിയുടെ പിതാവ് വര്‍ഗ്ഗീസ് മേനാച്ചേരി (78 വയസ്സ് ) നിര്യാതനായി.

വാര്‍ദ്ധക്യസഹജമായ അസുഖങ്ങളാല്‍ കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരിന്നു. റോസി വര്‍ഗീസ് ആണ് പരേതന്റെ ഭാര്യ.എറണാകുളം ഞാറക്കല്‍ സെന്റ് മേരീസ് പള്ളി ഇടവകാംഗമാണ് . സംസ്‌കാരം സംബന്ധിച്ചു കൂടുതല്‍ കാര്യങ്ങള്‍ അറിവായിട്ടില്ല.പിതാവിന്റെ ചികിത്സാര്‍ത്ഥം പോള്‍സണ്‍ നാട്ടിലാണുള്ളത്. പോള്‍സന്റെ സഹോദരിമാരായ രാജിയും (ബഹ്റൈന്‍), റോസ്മിയും (മസ്‌കറ്റ് ) നാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. പോള്‍സന്റെ ഭാര്യ ബീനയും മക്കളും നാളെ നാട്ടിലേക്ക് പോകും.

പോള്‍സന്റെ പിതാവിന്റെ ആകസ്മിക നിര്യാണത്തില്‍ ബ്രിസ്‌ക പ്രസിഡണ്ട് മാനുവല്‍ മാത്യുവും ബ്രിസ്‌ക എക്‌സിക്യൂട്ടീവ് കമ്മിറ്റിയും അനുശോചനം രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more