നാട്ടിലെ മാതാപിതാക്കളെ ഫോണില്‍ വിളിച്ചാല്‍ കറണ്ടും വെള്ളവും കിട്ടാതെ കിടന്നു വിഷമിക്കുന്ന വിവരങ്ങള്‍ കേട്ടു വിഷമിക്കുമ്പോളാണ് പി.സി. ജോര്‍ജ് വൈദ്യുതി ഓഫീസില്‍ പോയി തെറി വിളിക്കുന്ന വീഡിയോ കണ്ടത്. പലപ്പോഴും നിശബ്ദമായി കഴിയുന്ന സാധാരണക്കാരന്റെ ശബ്ദമായി അങ്ങയുടെ ശബ്ദം മാറുന്നു എന്നു തോന്നി പോയി എന്നു മായ ബാബു പറഞ്ഞപ്പോള്‍ സദസില്‍ നിന്നുയര്‍ന്നത് നിറഞ്ഞ കൈയടിയായിരുന്നു.
ഞായറഴ്ച്ച വൈകുന്നരം ലിവര്‍പൂള്‍ ലിജിയന്‍ ക്ലബ്ബില്‍ എത്തിയ പി.സി. ജോര്‍ജിനെ ബൊക്ക നല്‍കി സ്വീകരിച്ചു ഹാളിലേക്ക് ആനയിച്ചു. അതിനു ശേഷം നടന്ന സ്വീകരണ സമ്മേളനത്തില്‍ തോമസ് ജോണ്‍ വരികാട്ട്, തമ്പി ജോസ്, മായ ബാബു , ആന്റോ ജോസ്, ടോം ജോസ് തടിയംപാട് എന്നിവര്‍ സംസാരിച്ചു. മറുപടി പ്രസംഗം വളരെ സരസമായി പറഞ്ഞു പൂഞ്ഞാര്‍ പുലി ആളുകളുടെ മനം കവര്‍ന്നു.
ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറമാണ് സമ്മേളനം സംഘടിപ്പിച്ചത്. പി.സിയ്ക്ക് നല്‍കിയ മംഗളപത്രം ബിജു പീറ്റര്‍ വായിച്ചു. ടോം ജോസ് തടിയംപാട് പിസിക്ക് മംഗളപത്രം സമ്മാനിച്ചു. ലിവര്‍പൂള്‍ ഓപ്പണ്‍ ഫോറത്തിന്റെ മൊമന്റോ റോയ് മാത്യു സമ്മാനിച്ചു. ലിവര്‍പൂളിന്റെ വിവിധ മേഖലകളില്‍ നിന്നും എത്തിയവര്‍ പൊന്നാടയണിയിച്ചു പി.സിയെ വരവേറ്റു.
ഇടുക്കി ചാരിറ്റി ഗ്രൂപ്പിനു വേണ്ടി കണ്‍വീനര്‍ സാബു ഫിലിപ്പ് പൊന്നാടയണിയിച്ചു. യോഗത്തിന് ശേഷം നടന്ന പൊതു ചര്‍ച്ചയില്‍ മുല്ലപ്പെരിയാര്‍ വിഷയം മുതല്‍ നാട്ടിലെ ആദിവാസി വിഷയങ്ങളും, പത്തനംതിട്ട വിമാനത്താവളവും, കേരള രാഷ്ട്രിയവും എല്ലാം ചര്‍ച്ചാവിഷയമായി.
നാട്ടിലെ വീടുകളില്‍ ഒറ്റയ്ക്ക് താമസിക്കുന്ന മാതാപിതാക്കളുടെ സംരക്ഷണത്തിനു വേണ്ടി സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നു ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടു. പിന്നിട് എല്ലാവരുടെയും കൂടെ ഫോട്ടോയ്ക്ക് നിന്നതിനു ശേഷം പിസിയെ യാത്രയാക്കിയപ്പോള്‍ കേരള രാഷ്ട്രീയത്തില്‍ ഒരു അഴിമതി വിമുക്ത രാഷ്ട്രീയം ഉയര്‍ത്തി കൊണ്ടുവന്ന, കേരള നിയമസഭയില്‍ ഒരു സാധാരണക്കാരന്റെ ശബ്ദമായി മാറിയ, പൂഞ്ഞാറിന്റെ എം.എല്‍.എ പി .സി. ജോര്‍ജിന് സ്വീകരണം നല്‍കിയതില്‍ കൂടിയവര്‍ക്ക് അഭിമാനം തോന്നി. പരിപാടികള്‍ക്ക് തമ്പി ജോസ്, തോമസ് ജോണ്‍ വരികാട്ട് , ടോം ജോസ് തടിയംപാട്, ആന്റോ ജോസ് എന്നിവര്‍ നേതൃത്വം കൊടുത്തു.
click on malayalam character to switch languages