നോട്ടിംഗ്ഹാം : മിഡ് ലാന്ഡസ് മലയാളികളുടെ ഏറ്റവും വലിയ ഉത്സ്തവമായ യുക്മ മിഡ് ലാന്ഡസ് റീജനല്‍ കലാമേള ഒക്ടോബര്‍ 22 ശനിയാഴ്ച്ച നോട്ടിംഗ്ഹാമില്‍ വച്ചു നടക്കും. അസോസിയേഷനുകളുടെ പങ്കാളിത്തം കൊണ്ടും മത്സരാര്‍ത്ഥികളുടെ ഏണ്ണം കൊണ്ടും മിഡ് ലാന്ഡസ് റീജന്‍ ഇക്കുറിയും ചരിത്രം കുറിക്കും. പതിനേഴു അംഗ അസോസിയേഷനില്‍ നിന്നും 450ല്‍ പരം എന്‍ട്രി കള്‍ ലഭിച്ചു കഴിഞ്ഞു. കൃത്യമായ വിധി നിര്‍ണ്ണയവും കേരളീയ തനത് കലാ രൂപങ്ങളും യുക്മ കലാമേളകളെ കൂടുതല്‍ ജനകീയമാക്കുന്നു എന്നതിന്റെ തെളിവാണ് ഇക്കുറി മത്സരാര്ത്ധികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധന,
നാട്ടിലെ സ്കൂള്‍ കലോത്സവങ്ങളെ അനുസ്മരിപ്പിക്കുന്ന തരത്തിലെ കലാമാമാങ്കം ഇന്ന് യുക്മ അംഗ അസോസിയേഷനുകള്‍ക്ക് ഒഴിച്ചു കൂടാനാവാത്ത ഒന്നായി മാറിയിരിക്കുന്നു. ഇക്കുറി മിഡ് ലാണ്ട്സ് കലാമേളക്ക് ആതിഥേയര്‍ ആകുന്നത് നോട്ടിംഗ്ഹാം മലയാളി കള്‍ച്ചറല്‍ അസോസിയേഷന് ആണ്. ശനിയാഴ്ച നടത്തപ്പെടുന്ന കലാമേളയ്ക്ക് വേദിയാകുന്നത് റൂഷ് ക്ലിഫി ലെഷര്‍ സെന്റര്‍ ആണ് .
യുക്മ നാഷണല്‍ കലാമേളയുടെ മുന്‍ കാലങ്ങളില്‍ നിരവധി തവണ ചാമ്പ്യന്‍ പട്ടം നേടുകയും നിലവിലെ ചാമ്പ്യന്‍ റിജിയന് എന്ന പ്രത്യേക ബഹുമതിയും മിഡ് ലാന്‍ഡ്സിന് സ്വന്തം. യുക്മ നാഷണല്‍ കലാമേള ഒഴിച്ചാല്‍ ഏറ്റവും കുടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന കലാമേളയും മിഡ് ലാന്‍ഡ്സ് റീജിയണല്‍ കലാമേള തന്നെ. മേളയുടെ സുഗമമായ നടത്തിപ്പിന് വേണ്ടി യുക്മ പ്രവര്‍ത്തകരുടെയും എന്‍ എം സി എയുടെയും ഒരു വലിയ സംഘം തന്നെ കലാമേളക്ക് പിന്നില്‍ അണി നിരക്കും
രാവിലെ ഒന്‍പതു മണിക്ക് രജിസ്ട്രേഷന് ആരംഭിക്കും. തുടര്‍ന്ന് മുന്നു വേദികളിലായി മത്സരങ്ങള്‍ ആരംഭിക്കും. രജിസ്ട്രേഷന് ഫീസ് കഴിഞ്ഞ വര്‍ഷത്തെ നിരക്കില്‍ തന്നെ തുടരും. വൈകീട്ട് ഒന്‍പതു മണിയോടെ കലാമേള അവസാനിക്കും. ആയിരങ്ങള്‍ ഒഴുകി എത്തുന്ന മേള കുറ്റമറ്റ തക്കാന്‍ റീജനല്‍ നേ തൃ ത്വവും എന്‍ എം സി എ യും തയാറായി കഴിഞ്ഞു നാല്പ്പത്തോന്നിനങ്ങളിലായി മൂന്നു വേദികളിലായി മത്സരങ്ങള്‍ നടക്കുമ്പോള്‍ നോട്ടിംഗ്ഹാം മലയാളികളുടെ ഉത്സവ വേദിയായി മാറും മേളയില്‍ പങ്കെടുക്കുവാനും കണ്ടാസ്വദി ക്കുവാനും എല്ലാ കലാപ്രേമികളെയും നോട്ടിംഗ് ഹാമിലേക്ക് സ്വാഗതം ചെയ്യുന്നു .
വേദിയുടെ വിലാസം .
RUSHCLIFE LEISURE CENTR BOUNDARY ROAD NG2 7BY
click on malayalam character to switch languages