യുകെയിലെ സൗത്ത് വെസ്റ്റ് സോമര്‍സെറ്റിലെ ടൗണ്ടോണിലുള്ള മലയാളീ അസോസിയേഷന് ആയ ടി എം എയുടെ 2016-2018 കാലയളവിലേക്കുള്ള ഭാരവാഹികളെ 01/10/2016ല്‍ ടോണ്ടണ്ണിലെ ട്രീഡെന്റ ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തികച്ചും ജനാധിപത്യ രീതിയില്‍ തിരഞ്ഞെടുക്കുകയാണുണ്ടായത്. ടി എം എയിലെ കുടുംബാംഗങ്ങള്‍ പങ്കെടുത്ത യോഗത്തില്‍ ആണ് തെരഞ്ഞെടുപ്പ് നടന്നത്. യുകെയിലെ ഏറ്റവും നല്ല കാലാവസ്ഥ ഉള്ള പ്രദേശങ്ങളില്‍ ഒന്നാണ് ടോണ്ടന്.
നിരവധി മലയാളികള്‍ ഉള്ള അസ്സോസ്സിയേഷന്‍ നേതൃത്വത്തില്‍ ഓണം ക്രിസ്തുമസ് മറ്റു പരിപാടികള്‍ എല്ലാ വര്‍ഷവും സംഘടിപ്പിക്കാറുണ്ട്. കുട്ടികളും യുവാക്കളും അടങ്ങുന്ന ഒരു തലമുറ ആണ് ടി എം എയുടെ കൂട്ടായ്മ. പുതിയ ഭരണസമിതിയുടെ പ്രസിഡന്റായി ഡോക്ടര്‍ അജിത് എം.കെ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വൈസ്-പ്രസിഡന്റ് ആയി ഇക്കഴിഞ്ഞ കാലയളവിലെ സെക്രട്ടറി ആയിരുന്ന ശ്രീ. സാജന് ജോര്‍ജ് അധികാരമേറ്റു. ശ്രീ. ബോബി ചാക്കോയ്ക്കാണ് സെക്രട്ടറിയുടെ ചുമതല. ട്രഷറര്‍ ആയി ശ്രീ. അനില്‍ ജോര്‍ജ് ജോയിന്റ് സെക്രട്ടറി ആയി ശ്രീ. സജില്‍ ടോം അഗസ്റ്റിനെയും തിരഞ്ഞെടുത്തു.
പൂര്‍വകാല സെക്രട്ടറിമാരായിരുന്ന ശ്രീ. ഡെന്നിസ് വി. ജോസ് & ജിജി ഷിബു, മുന്‍ വൈസ് പ്രസിഡന്റ് ആയിരുന്ന ശ്രീ. സോജന് ജോണ്‍ എന്നിവരുടെ സാന്നിധ്യം കമ്മറ്റിയെ കൂടുതല്‍ കരുത്തുള്ളതാക്കി മാറ്റി. ശ്രീ. ഐസക് ചാക്കോ, ശ്രീ. ഷാജു ജോര്‍ജ്, ശ്രീമതി. റീത്ത ജോണ്സന് കൂടാതെ ആലീസ് ചാക്കോ എന്നിവരടങ്ങുന്ന അനുഭവസമ്പത്തുള്ള 12 അംഗ ഭരണസമിതിയാണ് ടൗണ്ടോണില് തിരഞ്ഞെടുക്കപ്പെട്ടത്.ഭരണ സമിതിയുടെ കാലയളവില്‍ നിരവധി പരിപാടികള്‍ നടത്തി കൊണ്ട് ടി എം എയുടെ യശസ്സ് ഉയര്‍ത്തുവാനുള്ള അക്ഷീണ പരിശ്രമത്തിലാണ് അംഗങ്ങള്‍ എന്ന് സെക്രട്ടറി ബോബി ചാക്കോ അറിയിച്ചു. വരുന്ന വര്‍ഷത്തെ പരിപാടികളില്‍ മുഴുവന്‍ ടി എം എ കുടുംബങ്ങളുടെയും പിന്തുണ അഭ്യര്‍ത്ഥിക്കുന്നതായി പ്രസിഡന്റ് അജിത് എം കെ പറഞ്ഞു.
click on malayalam character to switch languages