1 GBP = 106.06
breaking news

ഹേമ സംഘടിപ്പിച്ച പൂവിളി 2024 സമാപിച്ചു

ഹേമ സംഘടിപ്പിച്ച പൂവിളി 2024 സമാപിച്ചു

ബെന്നി അഗസ്റ്റിൻ

യുകെ : ഹെറിഫോഡിലെ ഏറ്റവും പഴയതും, വലിയതു മായ മലയാളി സംഘടന Hereford malayalee association ‘ഹേമ ’യുടെ ഈ വർഷത്തെ ഓണാഘോഷം സമാപിച്ചു.
സെപ്റ്റംബർ 21 ശനിയാഴ്ച രാവിലെ 10 മണിയോടെ തുടങ്ങിയ പരിപാടികൾ രാത്രി 9വരെ നീണ്ടു നിന്നു.
സെന്റ് മേരിസ് സ്കൂൾ സ്റ്റേഡിയത്തിൽ അന്ന് രാവിലെ ഹേമയുടെ പ്രസിഡന്റ് ശ്രീ. സാജൻ ജോസഫ് ഓണാഘോഷങ്ങളുടെ തുടക്കം കുറിച്ചുകൊണ്ട് കോടിയേറ്റ് നടത്തി. പൊതു സമ്മേളനവും, അവാർഡ് ദാനവും, വിവിധ കലാ പരിപാടികളും ജന സാനിധ്യം കൊണ്ട് ശ്രെദ്ധനേടി.

UUKMA (union of UK malayalee Association) ദേശീയ പ്രെസ്‌ഡിന്റ് DR ബിജു പെരിങ്ങത്തറ വിശിഷ്ടാതിഥിയായി പങ്കെടുത്ത പരിപാടി ഹെറിഫോഡിന്റെ ചരിത്രത്തിൽ ഒരു നാഴിക കല്ലായി മാറി.

ഹേമ സെക്രട്ടറി ശ്രീ. ജിൻസ്‌ വരിക്കാനിക്കൽ ഓണാ ഘോഷ വിളംബരം നടത്തി.പൂക്കളം, പുലിക്കളി, മാവേലിഎഴുന്നള്ളത്ത്, ഘോഷയാത്ര, സാംസ്‌കാരിക സമ്മേളനം, വടം വലി, ഉറിയടി, 70ൽ ഏറെ വനിതകൾ അവതരിപ്പിച്ച മെഗാ തിരുവാതിര, ഹേമ കലാ പ്രതിഭകൾ അവതരിപ്പിച്ച വിവിധ കലാ പ്രകടനങ്ങൾ കൂടാതെ വൈകുന്നേരം 6 മുതൽ നാടൻ പാട്ടുകളുടെ രാജകുമാരി പ്രസീത ചാലക്കുടിയും സംഘവും അവതരിപ്പിച്ച സ്റ്റേജ് ഷോ ‘ആട്ടക്കളം ’ എന്ന നാടൻ പാട്ടു മേളവും ഉണ്ടായിരുന്നു. വന്നു ചേർന്ന എല്ലാവരും രുചികരമായ ഓണാസദ്യയും അത്താഴവും കഴിച്ചാണ് പിരിഞ്ഞത്. പങ്കെടുത്ത എല്ലാവർക്കും ഹേമ എക്സിക്യുട്ടീവ് കമ്മറ്റി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more