1 GBP = 106.79
breaking news

കറക്കി വീഴ്ത്തി ജഡേജയും അശ്വിനും, ബംഗ്ലാദേശ് 146ന് പുറത്ത്; ഇന്ത്യയ്ക്ക് 95 റണ്‍സ് വിജയലക്ഷ്യം

കറക്കി വീഴ്ത്തി ജഡേജയും അശ്വിനും, ബംഗ്ലാദേശ് 146ന് പുറത്ത്; ഇന്ത്യയ്ക്ക് 95 റണ്‍സ് വിജയലക്ഷ്യം

ബംഗ്ലാദേശിനെതിരായ രണ്ടാം ടെസ്റ്റില്‍ ഇന്ത്യയ്ക്ക് 95 റണ്‍സ് വിജയലക്ഷ്യം. രണ്ടാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 146 റണ്‍സിന് ഇന്ത്യ പുറത്താക്കി. അര്‍ധസെഞ്ചറി നേടിയ ഷദ്മന്‍ ഇസ്ലാമാണ് (50) ബംഗ്ലാ നിരയിലെ ടോപ് സ്‌കോറര്‍. മുഷ്ഫിഖര്‍ റഹീം 60 പന്തില്‍ 37 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജയും രവിചന്ദ്രന്‍ അശ്വിനും മൂന്ന് വിക്കറ്റ് വീതം സ്വന്തമാക്കി.

അഞ്ചാംദിനം രണ്ടു വിക്കറ്റിന് 26 റണ്‍സെന്ന നിലയിലായിരുന്നു ബംഗ്ലാദേശ് മത്സരം പുനഃരാരംഭിച്ചത്. മത്സരം ആരംഭിച്ച് മൂന്നാമത്തെ ഓവറില്‍ തന്നെ മൊമിനുള്‍ ഹഖിനെ (2) ബംഗ്ലാദേശിന് നഷ്ടമായി. മൊമിനുളിനെ കെ എല്‍ രാഹുലിന്റെ കൈകളിലെത്തിച്ച് അശ്വിനാണ് ഇന്ത്യയുടെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്.

എന്നാല്‍ ഓപ്പണര്‍ ഷദ്മാന്‍ ഇസ്ലാമും നായകന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയും ചേര്‍ന്ന് 55 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ബംഗ്ലാദേശിനെ മല്‍സരത്തിലേക്കു തിരികെ കൊണ്ടുവന്നു. ഡ്രിങ്ക്‌സ് ബ്രേക്കിന് ശേഷം ഷദ്മന്‍ ബംഗ്ലാദേശിന് വേണ്ടി അര്‍ധ സെഞ്ച്വറി തികച്ചു. പിന്നാലെ ഷദ്മനെ ആകാശ് ദീപും മടക്കി.

നജ്മുല്‍ ഹുസൈന്‍ ഷാന്റോ (19), ലിറ്റണ്‍ ദാസ് (1), ഷാക്കിബ് അല്‍ ഹസന്‍ (0) എന്നിവരെ ജഡേജ പുറത്താക്കിയതോടെ ബംഗ്ലാദേശ് മത്സരം പതുക്കെ കൈവിട്ടുതുടങ്ങി. മെഹിദി ഹസന്‍ മിറാസിനെയും (9) തൈജുല്‍ ഇസ്ലാമിനെയും (0) ബുംറ മടക്കി. അല്‍പ്പമെങ്കിലും ചെറുത്തുനിന്ന മുഷ്ഫീഖുര്‍ റഹീം (37) പുറത്തായതോടെ ബംഗ്ലാദേശ് ഇന്നിങ്‌സ് അവസാനിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more