1 GBP = 111.08
breaking news

റഷ്യൻ ദേശീയ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി മെറ്റ

റഷ്യൻ ദേശീയ മാധ്യമങ്ങൾക്ക് വിലക്കേർപ്പെടുത്തി മെറ്റ

മോ​സ്കോ: വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ജ​ന​ങ്ങ​ളെ സ്വാ​ധീ​നി​ക്കാ​ൻ ശ്ര​മി​ക്കു​ന്നെ​ന്ന് ആ​രോ​പി​ച്ച് റ​ഷ്യ​ൻ ദേ​ശീ​യ മാ​ധ്യ​മ​ങ്ങ​ളെ നി​രോ​ധി​ച്ച് ഫേ​സ്ബു​ക്കി​​ന്‍റെ​യും ഇ​ൻ​സ്റ്റ​ഗ്രാ​മി​​ന്‍റെ​യും ഉ​ട​മ​യാ​യ ‘മെ​റ്റ’. സൂ​ക്ഷ്മ​മാ​യ പ​രി​ശോ​ധ​ന​ക്കു​ശേ​ഷം റ​ഷ്യ​ൻ സ​ർ​ക്കാ​ർ മാ​ധ്യ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ച​താ​യും വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ലെ ഇ​ട​പെ​ട​ൽ കാ​ര​ണം റൊ​സി​യ സെ​ഗോ​ഡ്‌​ന്യ, ആ​ർ.​ടി എ​ന്നി​വ​യും മ​റ്റ് അ​നു​ബ​ന്ധ സ്ഥാ​പ​ന​ങ്ങ​ളും ആ​ഗോ​ള​വ്യാ​പ​ക​മാ​യി ആ​പ്പു​ക​ളി​ൽ നി​രോ​ധി​ച്ച​താ​യും മെ​റ്റ പ്ര​സ്താ​വ​ന​യി​ൽ അ​റി​യി​ച്ചു.

Also Read – പേജർ ആക്രമണം: ഉത്തരവാദി ഇസ്രായേൽ, തിരിച്ചടിക്കും –ഹിസ്ബുല്ല
അ​തേ​സ​മ​യം, മെ​റ്റ​യെ വി​മ​ർ​ശി​ച്ച് റ​ഷ്യ രം​ഗ​ത്തെ​ത്തി. റ​ഷ്യ മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ തി​ര​ഞ്ഞു​പി​ടി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​ത് അം​ഗീ​ക​രി​ക്കാ​നാ​വി​ല്ലെ​ന്ന് ​റ​ഷ്യ​ൻ പ്ര​സി​ഡ​ന്റി​ന്റെ വ​ക്താ​വ് ദി​മി​ത്രി പെ​സ്കോ​വ് പ്ര​തി​ക​രി​ച്ചു. മെ​റ്റ​യു​മാ​യു​ള്ള റ​ഷ്യ​യു​ടെ ബ​ന്ധം മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള സാ​ധ്യ​ത കു​റ​ക്കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

റ​ഷ്യ​ൻ സ​ർ​ക്കാ​ർ നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള അ​ന്ത​ർ​ദേ​ശീ​യ ടെ​ലി​വി​ഷ​ൻ നെ​റ്റ്‍വ​ർ​ക്കാ​യ ആ​ർ.​ടി​ക്ക് ഫേ​സ്ബു​ക്കി​ൽ 72 ല​ക്ഷം ഫോ​ളോ​വേ​ഴ്‌​സ് ഉ​ണ്ട്. റ​ഷ്യ​ൻ സ​ർ​ക്കാ​ർ പി​ന്തു​ണ​യു​ള്ള മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രെ യു.​എ​സ് ഉ​പ​രോ​ധം പ്ര​ഖ്യാ​പി​ച്ച​തി​ന് പി​ന്നാ​ലെ​യാ​ണ് ടെ​ക് ഭീ​മ​​ന്‍റെ പ്ര​ഖ്യാ​പ​നം. റ​ഷ്യ​യു​ടെ ചാ​ര​സം​ഘ​ത്തി​ലെ പൂ​ർ​ണ അം​ഗം എ​ന്ന് ആ​ർ.​ടി​യെ യു.​എ​സ് വി​ശേ​ഷി​പ്പി​ച്ചി​രു​ന്നു. യു​ക്രെ​യ്നെ​തി​രെ യു​ദ്ധം ചെ​യ്യാ​നു​ള്ള ആ​യു​ധ​ങ്ങ​ൾ​ക്ക് പ​ണം ക​ണ്ടെ​ത്താ​ൻ ആ​ർ.​ടി വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​താ​യും ആ​രോ​പി​ച്ചി​രു​ന്നു. റ​ഷ്യ അ​നു​കൂ​ല വാ​ർ​ത്ത​ക​ൾ ഇം​ഗ്ലീ​ഷി​ൽ ന​ൽ​കാ​ൻ ടെ​ന്ന​സി ആ​സ്ഥാ​ന​മാ​യു​ള്ള വ​ല​തു​പ​ക്ഷ മാ​ധ്യ​മ ക​മ്പ​നി​ക്ക് ര​ഹ​സ്യ​മാ​യി വ​ൻ തു​ക ന​ൽ​കി​യെ​ന്ന് ആ​രോ​പി​ച്ച് ര​ണ്ട് ആ​ർ.​ടി ജീ​വ​ന​ക്കാ​ർ​ക്കെ​തി​രെ യു.​എ​സ് ഈ ​മാ​സം ആ​ദ്യം കു​റ്റം ചു​മ​ത്തു​ക​യു​ണ്ടാ​യി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more