1 GBP = 107.65
breaking news

സൗത്ത്പോർട്ട് കത്തിക്കുത്താക്രമണം; മരണം മൂന്നായി

സൗത്ത്പോർട്ട് കത്തിക്കുത്താക്രമണം; മരണം മൂന്നായി

സൗത്ത്‌പോർട്ടിലെ ടെയ്‌ലർ സ്വിഫ്റ്റ് തീം ഹോളിഡേ ക്ലബ്ബിൽ കത്തി ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. ആറ് വയസ്സുള്ള ബെബെ കിംഗ്, ഏഴ് വയസ്സുള്ള എൽസി ഡോട്ട് സ്റ്റാൻകോംബ്, ഒമ്പത് വയസ്സുള്ള ആലീസ് ദസിൽവ അഗ്വിയർ എന്നിവരാണ് ഇവരെന്ന് മെർസിസൈഡ് പോലീസ് പറഞ്ഞു.

ഇന്നലെ രാത്രി ബെബെയും എൽസിയും മരിച്ചിരുന്നു, എന്നാൽ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ കഴിഞ്ഞിരുന്ന ആലീസ് ഇന്ന് രാവിലെയാണ് മരണമടഞ്ഞത്. വൈകുന്നേരം 6 മണിക്ക് നഗരത്തിലെ പ്രധാന ഷോപ്പിംഗ് സ്ട്രീറ്റിൽ നൂറുകണക്കിന് ആളുകൾ ഒത്തുകൂടി മരണമടഞ്ഞ കുട്ടികൾക്ക് ആദരാഞ്ജലികൾ അർപ്പിച്ചു. പ്രധാനമന്ത്രി സർ കെയർ സ്റ്റാർമർ സൗത്ത്പോർട്ട് സന്ദർശിച്ചിരുന്നു.

ആക്രമണത്തെക്കുറിച്ചോ സംശയിക്കുന്നയാളെക്കുറിച്ചോ ഓൺലൈനിൽ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുകൊണ്ട് വിഭജനം ഇളക്കിവിടുകയോ സ്വന്തം കാഴ്ചപ്പാടുകൾ മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്യരുതെന്ന് ആഭ്യന്തര സെക്രട്ടറി യെവെറ്റ് കൂപ്പർ ഹൗസ് ഓഫ് കോമൺസിൽ ഒരു പ്രസ്താവന നടത്തിക്കൊണ്ട് ജനങ്ങളോട് അഭ്യർത്ഥിച്ചു. മണിക്കൂറുകൾക്ക് മുമ്പ്, യുഎസ് പോപ്പ് സൂപ്പർസ്റ്റാർ ടെയ്‌ലർ സ്വിഫ്റ്റ്, തൻ്റെ സംഗീതത്തെ പ്രമേയമാക്കിയ ഒരു പരിപാടിയിൽ കുട്ടികൾ കൊല്ലപ്പെട്ടതിൽ അതീവ ദുഃഖമുണ്ടെന്നും ദുരന്തത്തിൽ ഇരയായ കുടുംബങ്ങളോട് അനുശോചനം അറിയിക്കുകയും ചെയ്തു.

അതേസമയം, ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ രണ്ട് മുതിർന്നവരിൽ യോഗാ ടീച്ചർ ലിയാൻ ലൂക്കാസാണ്. ആറ് മുതൽ 11 വയസ്സുവരെയുള്ള കുട്ടികൾക്കായി നൃത്ത പരിപാടി സംഘടിപ്പിച്ചിരുന്നത് ലിയാൻ ലൂക്കോസാണ്. കുത്തേറ്റ മറ്റൊരാൾ ഹാർട്ട് സ്‌പെയ്‌സിൽ ജോലി ചെയ്യുന്ന ജോൺ ഹെയ്‌സാണ്.

മറ്റ് അഞ്ച് കുട്ടികൾ ഇപ്പോഴും ആശുപത്രിയിൽ ഗുരുതരാവസ്ഥയിലാണ്, അതേസമയം പരിക്കേറ്റ മറ്റ് മൂന്ന് കുട്ടികളുടെ കൃത്യമായ അവസ്ഥ അറിവായിട്ടില്ല. എല്ലാവരും ലിവർപൂളിലെയും മാഞ്ചസ്റ്ററിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. ലങ്കാഷെയറിലെ ബാങ്ക്സിൽ നിന്നുള്ള 17 വയസ്സുള്ള ഒരു ആൺകുട്ടിയെ ഹാർട്ട് സ്ട്രീറ്റിലെ ആക്രമണത്തിൽ കൊലപാതകത്തിനും കൊലപാതകശ്രമത്തിനും സംശയിച്ച് പോലീസ് കസ്റ്റഡിയിലെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more