1 GBP = 111.94
breaking news

യുക്മ റീജിയണൽ കായികമേള – 2024; സൂപ്പർ സാറ്റർഡേ ഇന്ന്….മിഡ്ലാൻഡ്സ്, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ കായിക മാമാങ്കം

യുക്മ റീജിയണൽ കായികമേള – 2024; സൂപ്പർ സാറ്റർഡേ ഇന്ന്….മിഡ്ലാൻഡ്സ്, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ കായിക മാമാങ്കം

അലക്സ് വർഗ്ഗീസ് (യുക്മ നാഷണൽ പി.ആർ.ഒ & മീഡിയ കോർഡിനേറ്റർ)

യുക്മ ദേശീയ കായിക മേളക്ക് മുന്നോടിയായി ഇന്ന് യുക്മയുടെ നാല് പ്രമുഖ റീജിയണുകളായ മിഡ്ലാൻഡ്സ്, നോർത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ്, യോർക് ഷെയർ & ഹംമ്പർ റീജിയണുകളിൽ കായിക മാമാങ്കത്തിന് ട്രാക്കുണരുന്നു.

മിഡ്ലാൻഡ്സ് റീജിയണിൽ കെ.സി.എ റെഡിച്ച് ആതിഥേയത്വം വഹിക്കുമ്പോൾ നോർത്ത് വെസ്റ്റ് റീജിയണിൽ വാറിംഗ്ടൺ മലയാളി അസോസിയേനും, സൗത്ത് ഈസ്റ്റ് റീജിയണിൽ ഡാർട്ട് ഫോർഡ് മലയാളി അസോസിയേഷനും, യോർക് ഷെയർ റീജിയണിൽ ബാൺസലി കേരള കൾച്ചറൽ അസോസിയേഷനും കായിക മേളകൾക്ക് ആതിഥേയത്വം വഹിക്കും.

രാവിലെ 9 മണിക്ക് മാർച്ച് പാസ്റ്റോടെ ആരംഭിക്കും. തുടർന്ന് ട്രാക്കിലും ഫീൽഡിലും മത്സരങ്ങൾ ആരംഭിക്കും. വടംവലി മത്സരവും ഉണ്ടായിരിക്കുന്നതാണ്. ഇന്ന് കായികമത്സരം നടക്കുന്ന എല്ലാ റീജിയണുകളിലും മുൻവർഷങ്ങളിലേതിനേക്കാൾ കൂടുതൽ പേർ രജിസ്റ്റർ ചെയ്തിട്ടുള്ളത് കായികമേളയുടെ ആവേശം വർദ്ധിപ്പിച്ചിട്ടുണ്ട്.

യുക്മ റീജിയണൽ കായിക മേളകൾ മിഡ്ലാൻഡ്സ് റീജിയണിൽ യുക്മ ട്രഷറർ ഡിക്സ് ജോർജ് ഉദ്ഘാടനം ചെയ്യും. നോർത്ത് വെസ്റ്റ് റീജിയൻ കായിക മേള വൈസ് പ്രസിഡൻ്റ് ഷിജോ വർഗീസും, സമാപന സമ്മേളനം യുക്മ ജനറൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം ചെയ്യും. യുക്മ പി.ആർ.ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയണൽ പ്രസിഡൻ്റ് ബിജു പീറ്റർ, സെക്രട്ടറി ബെന്നി ജോസഫ്, ട്രഷറർ ബിജു മൈക്കിൾ, സ്പോർട്സ് കോർഡിനേറ്റർ തങ്കച്ചൻ എബ്രഹാം അസോസിയേഷൻ ഭാരവാഹികൾ തുടങ്ങിയവർ നേതൃത്വം നൽകും. സൗത്ത് ഈസ്റ്റ് റീജിയണിൽ യുക്മ മുൻ പ്രസിഡൻറും ലെയ്സൺ ഓഫീസറുമായ മനോജ്കുമാർ പിള്ളയും, യോർക് ഷെയറിൽ വൈസ് പ്രസിഡൻ്റ് ലീനുമോൾ ചാക്കോയും കായികമേള ഉദ്ഘാടനം ചെയ്യും.

യുക്മ റീജിയണൽ കായിക മേളക്ക് എല്ലാവിധ വിജയാശംസകളും ദേശീയ സമിതിക്കുവേണ്ടി പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറ, ജനറൽ സെക്രട്ടറി കുര്യൻ ജോർജ്, നാഷണൽ സ്പോർട്സ് കോർഡിനേറ്റർമാരായ പീറ്റർ താണോലിൽ, സ്മിതാ തോട്ടം എന്നിവർ അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more