1 GBP = 105.68
breaking news

കാർഡിഫ് മലയാളി അസോസിയേഷന് (CMA) പുതിയ നേതൃത്വം.

കാർഡിഫ് മലയാളി അസോസിയേഷന് (CMA) പുതിയ നേതൃത്വം.

ബെന്നി അഗസ്റ്റിൻ

യുകെയിലെ ആദ്യകാല മലയാളി അസോസിയേഷനിൽ ഒന്നായ കാർഡിഫ് മലയാളി അസോസിയേഷന് പുതിയ ഭരണസമിതി. പുതിയ നേതൃത്വത്തിന്റെ പ്രസിഡന്റ് – ജോസി മുടക്കോടിൽ, ജനറൽ സെക്രട്ടറി – ബിനോ ആന്റണി, ട്രഷറർ – ടോണി ജോർജ്, ആർട്സ് സെക്രട്ടറി – ബെന്നി അഗസ്റ്റിൻ, സ്പോർട്സ് സെക്രട്ടറി – സാജു സലിംകുട്ടി, വൈസ് പ്രസിഡന്റ് – സരിത ബിനോയ്, ജോയിന്റ് സെക്രട്ടറി – ജോസ്‌മോൻ ജോർജ്, ജോയിന്റ് ട്രഷറർ – ജോസ് കൊച്ചപ്പള്ളി, എക്സിക്യൂട്ടി മെംബേർസ് – വിനോ ജോർജ്, മാത്യു ഗീവര്ഗീസ്, ധനിഷ സൂസൻ, ജിനോ ജോർജ്, സുമേശൻ പിള്ള, നിബി ബിബിൻ എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു. എക്സ് ഒഫീഷിയോ മെംബേർസ് ആയി Dr. മനോജ് തോമസും ശ്രീ. സിജി സലിംകുട്ടിയും തുടരുന്നു. സംഘടനയുടെ പഴയതും പുതിയതുമായ തലമുറയെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ളതാണ് ഈ പുതിയ കമ്മിറ്റി.

കാർഡിഫ് മലയാളി അസോസിയേഷന്റെ പുതിയ നേതൃത്വം വളരെ പുതിയതും വ്യത്യസ്തവുമായി രീതിയിൽ സാമൂഹിക- സാംസ്‌കാരിക പരിപാടികൾ വരും വർഷത്തിൽ സംഘടിപ്പിക്കുവാൻ പ്രതിജ്ഞബദ്ധരാണ് എന്ന് പ്രസിഡന്റ് ജോസി മുടക്കോടിൽ കൂട്ടിച്ചേർത്തു. പുതിയ കമ്മറ്റിയുമായി സഹകരിച്ചു പ്രവർത്തിക്കുവാൻ അസോസിയേഷൻ അംഗങ്ങളോട് അദ്ദേഹം ആഹ്വനം ചെയ്തു. അതുപോലെ പുതിയതും നൂതനവുമായ കല – കായിക ആശയങ്ങൾ കൊണ്ട് അസോസിയേഷനെ കൂടുതൽ ഉയർച്ചയിൽ എത്തിക്കുവാൻ അംഗങ്ങളെ അദ്ദേഹം ഓർമിപ്പിച്ചു.

കാർഡിഫ് മലയാളി അസോസിയേഷന്റെ ഈ വർഷത്തെ ഈസ്റ്റർ, വിഷു, ഈദ് പരിപാടികൾ ഏപ്രിൽ 26ന് കാർഡിഫിൽ മെർക്കുറി ഹോട്ടലിൽ വച്ച് ആഘോഷിച്ചു. അന്നേ ദിവസം തന്നെ വാർഷിക പൊതുയോഗം കൂടുകയും 2024 – 2025 ലേക്കുള്ള പുതിയ നേതൃത്വത്തെ തെരഞ്ഞെടുക്കുകയും ചെയ്തു. ഈ വർഷത്തെ സ്പോർട്സ് ഡേ ജൂൺ 22 നും ഓണം സെപ്റ്റംബർ 7നും നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. കഴിഞ്ഞ രണ്ട് വർഷമായി നിസ്വാർഥ സേവനം കാഴ്ച വച്ച പഴയ കമ്മിറ്റിയെ പൊതുയോഗം പ്രത്യേക നന്ദിയും സ്നേഹവും അറിയിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more