1 GBP = 105.68
breaking news

സ്കോട്ലൻഡിൽ ചരിത്രത്തിൽ ആദ്യമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ, കലാ സംസ്കാരങ്ങള്‍ ഒരു വേദിയിൽ; സ്കോട്ലൻഡ് മലയാളി അസ്സോസിയേഷന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി

സ്കോട്ലൻഡിൽ ചരിത്രത്തിൽ ആദ്യമായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ, കലാ സംസ്കാരങ്ങള്‍ ഒരു വേദിയിൽ; സ്കോട്ലൻഡ് മലയാളി അസ്സോസിയേഷന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി

ഷാജി കൊറ്റിനാട്ട്

കഴിഞ്ഞ 14 വര്‍ഷമായി സ്കോട്ലൻഡിലെ , കുടിയേറ്റ ഇന്ത്യക്കാർക്കും, പ്രത്യേകിച്ച് മലയാളി സമൂഹത്തിനും, നൂതന ആശയങ്ങളും, നല്‍കി കൊണ്ടു, വേറിട്ട പ്രവർത്തനങ്ങളും, ആയി മുന്നേറുന്ന, സ്കോട്ലൻഡ് മലയാളി അസ്സോസിയേഷന്റെ തൊപ്പിയിൽ ഒരു പൊൻതൂവൽ കൂടി!

സ്കോട്ലൻഡിൽ ചരിത്രത്തിൽ ആദ്യ മായി ഭാരതത്തിലെ വിവിധ സംസ്ഥാനങ്ങളിലെ, കലാ സംസ്കാരങ്ങള്‍, ഒരേ കൂടാരത്തിൽ, സമന്വയിപ്പിക്കുന്ന അപൂര്‍വ്വ, അസുലഭ, കലാ വിരുന്നൊരുക്കുന്നു. ജൂൺ 8 ന് 5 Pm ന് Edinburgh ഇന്ത്യൻ കോൺസുൽ ജനറൽ . His Excellency BIJAY SELVARAJ ഉത്ഘാടനം നിര്‍വ്വഹിച്ചു, മുഖ്യ പ്രഭാഷണം നടത്തും.

ആദ്യമായി , യൂറോപ്പിന് പുറത്ത് നിന്ന് സാഹിത്യ തിന് നോബൽ സമ്മാനം, ലഭിച്ച ഇന്ത്യയുടെ അഭിമാനമായ, രവീന്ദ്ര നാഥ ടാഗോറിന്റെ, ദേശീയ ഗാനത്തിന്റെ വരികളെ പുനർ ജനിപ്പിക്കുന്ന പഞ്ചാബ്, സിന്ധു, ഗുജറാത്ത്, മാറാത്ത, ദ്രാവിഡ, ഉത്ക്കല, ബംഗാൾ.., മലയാളം തുടങ്ങിയ ഭാഷകളിലെ, കലാ പ്രകടനങ്ങള്‍, നൃത്തം, സംഗീതം തുടങ്ങി, സ്കോട്ലൻഡിലെ നിരവധി അതുല്യ പ്രതിഭകൾ അണിയിച്ചൊരുക്കന്ന കലാ വിരുന്ന്. ചരിത്ര പ്രധാനമായ ഗ്ലാസ്ഗോ നഗരത്തിൽ ഇന്റര്‍നാഷനല്‍ എയർപോർട്ട് ന് സമീപം, രാജകീയ പ്രൗഢിയുള്ള PAISELY TOWN HALL ല്‍ ആണ് നടത്തുന്നത്. സ്കോട്ലൻഡ് മലയാളി അസ്സോസിയേഷനോട് ചേര്‍ന്നു, Maharastra Mandal Scotland, ,Scottish Karnataka Sangha, Cultural Diversity Glasgow, ,Tamil Arts & Cultural Centre, Glasgow, Telegu Sangam Glasgow, എന്നീ പ്രസ്ഥാനങ്ങള്‍ സംഗമിക്കുന്ന നാനാത്വത്തിലെ ഏകത്ത്വം. Unity In Diversity. Enjoy the fragrance of Different cultures.

കൂടാതെ കേരളത്തിന്റെ അഭിമാനമായി, കേരളത്തിൽ നിന്നും 2 വര്‍ഷം മുമ്പ്, അതി സാഹസികമായി സൈക്കിളില്‍ യാത്ര തുടങ്ങി, 2 ഭൂഖണ്ഡങ്ങളില്‍, 35 രാജ്യങ്ങൾ, 30,000 കിലോ മീറ്ററുകൾ താണ്ടി, കഴിഞ്ഞ ദിവസം ലണ്ടനിൽ എത്തി ചേര്‍ന്ന, വിപ്രോ യിലെ എഞ്ചിനീയർ ആയിരുന്ന കോഴിക്കോട്ടുകാരൻ ഫായിസ് അഷറഫ് അലിക്ക് ഗംഭീര സ്വീകരണം നല്‍കുന്നു. യുവ തല മുറയ്ക്കു ആരോഗ്യ പരിപാലനം, ലഹരി വിരുദ്ധ ബോധവല്‍ക്കരണം, വിവിധ സംസ്കാരങ്ങളെ, പ്രകൃതിയെ അടുത്തറിയാൻ, എന്നിവയാണ് യാത്രയുടെ ഉദ്ദേശം. ഈ മെഗാ ഷോ യുടെ മെഗാ സ്പോൺസർ ഉമ്മർ ഫുഡ് ഏഷ്യ, ഗ്ലാസ്ഗോ യാണ്.മറ്റു Sponsors, ബിജു കൃഷ്ണൻ, Excellent മോർട്ടഗേജ്, എബ്രഹാം മാത്യു, Charles Crown Financial, ഉദയ Handloom, Jencent ജികെ Telecoms.,Aarathi ഡിസൈൻസ്, മരിയ കോൺട്രാക്ടിങ് കമ്പനി, Ashraf കിച്ചൻസ് എന്നിവരാണ്.

പരിപാടികളുടെ നടത്തിപ്പിനായി SMA യുടെ വിവിധ കമ്മറ്റികൾ, പ്രസിഡന്റ് തോമസ് പറമ്പിലിന്റെ യും, പ്രോഗ്രാം കണ്‍വീനര്‍ ഡി. പാർവതി ശ്രീദേവി, സെക്രട്ടറി സിന്റോ പാപ്പച്ചൻ, സോമരാജൻ, അനീഷ് തോമസ്, മുഹമ്മദ് ആസിഫ്, അമർനാഥ്, Dr. Libu മഞ്ഞക്കൽ, അരുണ്‍ ദേവസ്സിക്കുട്ടി, ഹരിത വേണു എന്നിവരുടെ നേതൃത്ത്വത്തിലുള്ള Executive കമ്മിറ്റി, ഈ കലോത്സവത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുന്നു.

Entry പാസ് ഇനിയും ആവശ്യമുള്ളവര്‍,& more details :-Please Contact :- തോമസ് പറമ്പിൽ. 07765769773.

Venue-: Paisely Town Hall, PA11JF.
(Free parking)

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more