യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേള; കായികതാരങ്ങളുടെ രജിസ്ട്രേഷന് ആവേശകരമായ സ്വീകരണം
Jun 05, 2024
യോവിൽ: ജൂൺ 15 2024 ശനിയാഴ്ച്ച യോവിലിൽ നടക്കുന്ന യുക്മ സൗത്ത് വെസ്റ്റ് റീജിയണൽ കായികമേളയിലേക്ക് കായികതാരങ്ങളുടെ രജിസ്ട്രേഷൻ നടപടിക്രമങ്ങൾ ആരംഭിച്ചു. ആദ്യദിനങ്ങളിൽ തന്നെ ആവേശകരമായ സ്വീകരണമാണ് അംഗ അസ്സോസിയേഷനുകളിൽ നിന്ന് ലഭിക്കുന്നത്. രജിസ്ട്രേഷൻ നടപടികൾ ജൂൺ 12ന് അർദ്ധരാത്രിയോടെ അവസാനിക്കും.
ജൂൺ 15ന് യോവിലിലെ പ്രശസ്തമായ ഒളിമ്പ്യാഡ്സ് അത്ലറ്റിക് ക്ലെബ്ബിലാകും ഇക്കുറിയും കായികമേള അരങ്ങേറുക. റീജിയണിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ സോമർസെറ്റ് മലയാളി കൾച്ചറൽ അസ്സോസിയേഷനാണ് ഇക്കുറിയും കായികമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.
ജൂൺ പതിനഞ്ചിന് രാവിലെ എട്ടു മണിയോടെ തന്നെ കായികമേളയ്ക്ക് തുടക്കം കുറിക്കാനാണ് ഇക്കുറി തീരുമാനിച്ചിരിക്കുന്നത്. കായികമേള സംബന്ധിച്ച വിവരങ്ങൾ അടങ്ങിയ ഇ- മാനുവലും രജിസ്ട്രേഷനായുള്ള വെബ്സൈറ്റ് ലിങ്കും പാസ്വേർഡും ഇതിനകം തന്നെ അസോസിയേഷൻ ഭാരവാഹികൾക്ക് അയച്ച് നല്കിയിരുന്നുവെന്ന് സെക്രട്ടറി സുനിൽ ജോർജ്ജ് വ്യക്തമാക്കി. അതി വിശാലമായ ഒളിമ്പ്യാഡ് അത്ലറ്റിക് ക്ലെബ്ബിൽ കായികതാരങ്ങൾക്കും കാണികൾക്കുമായി ആവശ്യമായ സൗകര്യങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് ട്രഷറർ രാജേഷ് രാജ്, ജോയിന്റ് സെക്രട്ടറി ഉമ്മൻ ജോൺ എസ്എംസിഎ പ്രസിഡന്റ് ടോബിൻ തോമസ്, സെക്രട്ടറി സിക്സൺ മാത്യു തുടങ്ങിയവർ അറിയിച്ചു.
ലൈഫ് ലൈൻ, പോൾ ജോൺ ആൻഡ് കോ സോളിസിറ്റേഴ്സ്, ജെ പി എം സോഫ്റ്റ്വെയർ, ബെറ്റർ ഫ്രെയിംസ് ഫോട്ടോഗ്രാഫി, മട്ടാഞ്ചേരി റെസ്റ്റോറന്റ് തുടങ്ങിയവരാണ് കായികമേളയുടെ സ്പോൺസർമാർ.
കഴിഞ്ഞ തവണയും ആവേശകരമായ തരത്തിൽ കായികമേള സംഘടിപ്പിച്ച സോമർസെറ്റ് മലയാളി കൾച്ചറൽ അസോസിയേഷൻ ഇത് മൂന്നാം തവണയാണ് കായികമേളക്ക് ആതിഥേയത്വം വഹിക്കുന്നത്. ജൂൺ 15ന് കായികമേളയിലേക്ക് റീജിയണിലെ മുഴുവൻ അസ്സോസിയേഷനുകളിൽ നിന്നുള്ള കായിക താരങ്ങളെ സ്വാഗതം ചെയ്യുന്നതായി സൗത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് സുജു ജോസഫ്, ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം ടിറ്റോ തോമസ് തുടങ്ങിയവർ അറിയിച്ചു.
യുക്മ കലാമേളകൾക്ക് ഇന്ന് തുടക്കം കുറിക്കും….യോർക് ഷെയറിൽ യുക്മ പ്രസിഡൻ്റ് ഡോ.ബിജു പെരിങ്ങത്തറയും, മിഡ്ലാൻഡ്സിൽ സെക്രട്ടറി കുര്യൻ ജോർജും ഉദ്ഘാടനം നിർവ്വഹിക്കും /
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
click on malayalam character to switch languages