1 GBP = 105.68
breaking news

നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അഡ്വ. ജോബി പുതുക്കുളങ്ങരയും അനിത മധുവും നയിക്കും

നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് നവനേതൃത്വം; അഡ്വ. ജോബി പുതുക്കുളങ്ങരയും അനിത മധുവും നയിക്കും

നോട്ടിംഗ്ഹാം: പരിചയസമ്പന്നരും പുതുമുഖങ്ങളുമായി നോട്ടിംഗ്ഹാം മലയാളി കൾച്ചറൽ അസോസിയേഷന് പുതിയകമ്മിറ്റി നിലവിൽ വന്നു. കഴിഞ്ഞ ദിവസം നടന്ന ജനറൽ ബോഡി യോഗത്തിലാണ് പുതിയ നേതൃത്വത്തെ തിരഞ്ഞെടുത്തത്. പരിചിതമായ മുഖങ്ങൾക്കൊപ്പം ഏതാനം പുതിയ മുഖങ്ങൾ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പരിചയസമ്പന്നരുടെയും പുതിയ ആശയങ്ങൾ ഉള്ളവരുടെയും ഒരു നിരയെയാണ് എൻഎംസിഎ ഇത്തവണ അവതരിപ്പിക്കുന്നത്.

മുൻ പ്രസിഡന്റ് സാവിയോ ജോസ്, മുൻ സെക്രട്ടറി അശ്വിൻ ജോസ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന പൊതുയോഗത്തിലാണ് പുതിയ കമ്മിറ്റിയെ തിരഞ്ഞെടുത്തത്. അഡ്വ ജോബി പുതുക്കുളങ്ങരയാണ് പ്രസിഡന്റായി സംഘടനയെ മുന്നോട്ട് നയിക്കുക. നിലവിൽ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ ട്രഷററായ അഡ്വ ജോബി പുതുക്കുളങ്ങരയുടെ അനുഭവ സമ്പത്ത് സംഘടനയെ ഉയരങ്ങളിലേക്ക് എത്തിക്കുമെന്ന് തന്നെയാണ് അംഗങ്ങളുടെ വിലയിരുത്തൽ.

അനിത മധു സെക്രട്ടറിയായും ബെന്നി ജോസഫ് ട്രഷററായും ചുമതലയേറ്റു. ദിഷ ജിബു വൈസ് പ്രസിഡന്റായും ലിതിൻ തോമസ് ജോയിന്റ് സെക്രട്ടറിയായും, എബി സ്കറിയ ജോയിന്റ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടപ്പോൾ യുക്മ നാഷണൽ ട്രഷററും മുൻ യുക്മ മിഡ്ലാൻഡ്സ് റീജിയണൽ പ്രസിഡന്റ്, മുൻ ദേശീയ എക്സിക്യു്ട്ടീവ് കമ്മിറ്റിയംഗം തുടങ്ങിയ പദവികളിൽ ശ്രദ്ധേയനായ ഡിക്സ് ജോർജ്ജാണ് പിആർഒയുടെ ചുമതലയിലെത്തുന്നത്.

മറ്റു കമ്മിറ്റി അംഗങ്ങളായി ജിൽസ് മാത്യു, ജോമോൻ ജോസ്, മനോജ് നായർ, മാത്യു ബാബു, മിഥു ജെയിംസ്, ബിജോ ജോസഫ്, ഷൈനി ബിജോയ്, ബിന്ദു ജിജോ, അഭിലാഷ് തോമസ്, രാജു ജോർജ്, ലൈജു വര്ഗീസ്, ബിബിൻ തോമസ്, സാവിയോ ജോസ് – എക്സ് ഒഫീഷ്യോ അശ്വിൻ ജോസ് – എക്സ് ഒഫീഷ്യോ എന്നിവരാണ്. മുൻകാല കമ്മിറ്റികൾക്ക് നിങ്ങൾ നൽകിയ പിന്തുണയും സ്നേഹവും ഇത്തവണത്തെ കമ്മിറ്റിക്കും ഉണ്ടാവണമെന്ന് പ്രസിഡന്റ് അഡ്വ. ജോബി പുതുക്കുളങ്ങര അഭ്യർത്ഥിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more