1 GBP = 105.77
breaking news

അരയും തലയും മുറുക്കി ആഷ്‌ഫോർഡ് മലയാളി അസ്സോസിയേഷൻ ഇരുപതാം വയസ്സിലേക്ക്; കെന്റ് മലയാളികളുടെ മനം കവർന്ന് പുതിയ കർമ്മപദ്ധതികളുമായി സംഘടനയ്ക്ക് നവനേതൃത്വം; ജിബിയും സോജയും അമരക്കാർ…

അരയും തലയും മുറുക്കി ആഷ്‌ഫോർഡ് മലയാളി അസ്സോസിയേഷൻ ഇരുപതാം വയസ്സിലേക്ക്; കെന്റ് മലയാളികളുടെ മനം കവർന്ന് പുതിയ കർമ്മപദ്ധതികളുമായി സംഘടനയ്ക്ക് നവനേതൃത്വം; ജിബിയും സോജയും അമരക്കാർ…

ജോൺസൺ മാത്യൂസ്

ആഷ്‌ഫോർഡ്: കെന്റിലെ ഏറ്റവും വലിയ മലയാളി അസ്സോസിയേഷനായ ആഷ്‌ഫോർഡ് മലയാളി അസ്സോസിയേഷന്റെ 19 -)മത് വാർഷിക പൊതുയോഗം ആഷ്‌ഫോർഡ് സെന്റ് സൈമൺസ് ഹാളിൽ വച്ച് പ്രസിഡന്റ് ആൽബിൻ എബ്രഹാമിന്റെ അധ്യക്ഷതയിൽ നടന്നു. ജോയിന്റ് സെക്രട്ടറി ശ്രീദേവി യോഗത്തിന് സ്വാഗതം ആശംസിച്ചു. ശേഷം സെക്രട്ടറി ജോമോൻ സാബു വാർഷിക റിപ്പോർട്ട് അവതരിപ്പിക്കുകയും, ട്രഷറർ സോണി ജേക്കബ് വാർഷിക കണക്ക് അവതരിപ്പിക്കുകയും ചെയ്തു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2024 – 2025 ഭാരവാഹികളായി ജിബി ജോണി(പ്രസിഡന്റ്), ഹണി ജോൺ(വൈസ് പ്രസിഡന്റ്), സോജാ മധുസൂദനൻ (സെക്രട്ടറി), സോജിത് വെള്ളപ്പനാട്ട് (ജോയിന്റ് സെക്രെട്ടറി), ട്വിങ്കിൾ തൊണ്ടിക്കൽ (ട്രഷറർ), ഇവർക്കൊപ്പം ജോൺസൺ മാത്യൂസ്, സോണി ജേക്കബ്, മിനി ജിജോ, ശ്രീദേവി മാണിക്കൻ, ജോമോൻ സാബു, സിനി ബിനോയ്, രാജീവ് തോമസ്, ആൽബിൻ എബ്രഹാം, ഡോ സുധീഷ് കെ, സന്തോഷ് കപ്പാനി, കാർത്തിക് കെ എന്നിവരെ എക്സിക്യു്ട്ടീവ് കമ്മിറ്റി അംഗംങ്ങളായും തിരഞ്ഞെടുത്തു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ പുതിയ ഉണർവോടെ, കരുത്തോടെ ഇരുപതാം വയസ്സിലേക്ക് കാലെടുത്തു വയ്ക്കുന്ന ഈ വേളയിൽ പുതിയ കർമ്മ പദ്ധതികൾ ആവിഷ്കരിക്കുന്നതിനും, നടപ്പാക്കുന്നതിനും എല്ലാ അംഗംങ്ങളുടെയും പിന്തുണ നിയുക്ത പ്രസിഡന്റ് ജിബി ജോണി അഭ്യർത്ഥിച്ചു.

മുൻ കാലങ്ങളിലെപോലെ തന്നെ സംഘടനയുടെ എല്ലാ പരിപാടികൾക്കും സമയക്ലിപ്തത പാലിക്കണമെന്ന് സെക്രട്ടറി സോജോ മധുസൂദനൻ എല്ലാ അംഗംങ്ങളെയും ഒരിക്കൽക്കൂടി ഓർമ്മപ്പെടുത്തി. ട്രഷറർ ട്വിങ്കിൾ തൊണ്ടിക്കൻ സദസ്സിന് നന്ദി പ്രകാശിപ്പിച്ചതോടെ യോഗം അവസാനിച്ചു.

തുടർന്ന് പ്രസിഡന്റ് ജിബി ജോണിയുടെ അധ്യക്ഷതയിൽ നടന്ന ആദ്യ കമ്മിറ്റി യോഗത്തിൽ ജൂലായ് 20 ന് ക്രിക്കറ്റ് & ബാർബിക്യു, ആഗസ്റ്റ് 10ന് സ്പോർട്ട്സ് ഡേ, സെപ്തംബർ 28ന് ഓണാഘോഷം എന്നിവ നടത്തുവാൻ തീരുമാനമെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more