1 GBP = 105.88
breaking news

ഇത് ചരിത്രം; ചർച്ച് ഓഫ് നോർത്ത് ഇന്ത്യയ്ക്ക് ആദ്യ വനിതാ ബിഷപ്പ്

ഇത് ചരിത്രം; ചർച്ച് ഓഫ് നോർത്ത് ഇന്ത്യയ്ക്ക് ആദ്യ വനിതാ ബിഷപ്പ്

ചരിത്രപരമായ ചുവടുവെപ്പുമായി ചർച്ച് ഓഫ് നോർത്ത് ഇന്ത്യ. സിഎൻഐയിലെ ആദ്യ വനിത ബിഷപ്പ് ചുമതലഏറ്റു. ഒഡിഷയിലെ ഫുൽബാനി രൂപതയുടെ ബിഷപ്പ് ആയി റവറെന്റ് വയലറ്റ് നായക് ആണ് ചുമതല ഏറ്റത്. പദവിയിലെത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് ബിഷപ്പ് റവറന്റ് വയലറ്റ് നായക് ട്വന്റിഫോറിനോട് പറഞ്ഞു.

ഇന്ത്യയിലെ 22 സംസ്ഥാന ങ്ങളിലും ആൻഡമാൻ നിക്കോബാർ ദ്വീപിലും സാന്നിധ്യമുള്ള ചർച്ച് ഓഫ് നോർത്ത് ഇന്ത്യ രൂപീകരിച്ചു 54 വർഷങ്ങൾക്ക് ശേഷമാണ് ഒരു വനിത ബിഷപ്പ് സ്ഥാനത്തേക്ക് എത്തുന്നത്.ഡൽഹിയിലെ ചർച് ഓഫ് നോർത്ത് ഇന്ത്യ ആസ്ഥാനമായ കത്തീഡ്രൽ ചർച്ച് ഓഫ് റിഡംപ്ഷനിൽ നടന്ന ചടങ്ങിൽ റവറന്റ് വയലറ്റ് നായക് ബിഷപ്പായി ചുമതല ഏറ്റു.

ഒഡീഷയിലെ ഫൂല്‍ബനി ഭദ്രാസനത്തിന്റെ ബിഷപ്പായാണ് റവ. വൈലറ്റ് സ്ഥാനമേറ്റത്.പദവിയിലെത്താൻ കഴിഞ്ഞതിൽ ഏറെ അഭിമാനമെന്ന് ബിഷപ്പ് റവറന്റ് വയലറ്റ് നായക് പറഞ്ഞു.2008-2010 കാലഘട്ടത്തിൽ ഒഡീഷയിൽ വർഗീയ കലാപം നടന്ന, കാണ്ഡമാൽ ജില്ലയിലാണ് ഫുൽബാനി രൂപത. പ്രദേശത്ത് സമാധാന ശ്രമങ്ങൾക്കും, ഐക്യത്തിനും മുൻകൈ എടുത്ത ആത്മീയ നേതാവാണ് വൈലറ്റ് നായക്. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ചര്‍ച്ച് ഓഫ് സൗത്ത് ഇന്ത്യ യിൽ 2013-ല്‍ ആദ്യ വനിതാ ബിഷപ്പ് പുഷ്പാലളിത സ്ഥാനാരോഹണമേറ്റ് ഒരു പതിറ്റാണ്ടിന് ശേഷമാണ് ചര്‍ച്ച് ഓഫ് നോര്‍ത്ത് ഇന്ത്യയിലും വനിതാ ബിഷപ്പെത്തുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more