1 GBP = 109.02
breaking news

റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായി യു.എസ് വിദേശകാര്യ വകുപ്പ്

റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായി യു.എസ് വിദേശകാര്യ വകുപ്പ്

വാഷിങ്ടൺ: അസർബൈജാൻ അതിർത്തിയിലെ ജുൽഫയിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റഈസി സഞ്ചരിച്ച ഹെലികോപ്റ്റർ അപകടത്തിൽപെട്ടപ്പോൾ ഇറാൻ സഹായം തേടിയിരുന്നതായി യു.എസ് വിദേശകാര്യ വകുപ്പ്. എന്നാൽ, സാങ്കേതിക പ്രശ്നങ്ങളാൽ സഹായിക്കാനായില്ലെന്ന് വക്താവ് മാത്യു മില്ലർ പറഞ്ഞു. ‘‘ഇറാൻ സർക്കാർ ഞങ്ങളുടെ സഹായം തേടിയിരുന്നു. സഹായിക്കാമെന്ന് അറിയിച്ചു. 

ഇത്തരം സാഹചര്യങ്ങളിൽ ഏതു വിദേശഭരണകൂട ആവശ്യത്തോടും ഇങ്ങനെയാണ് പ്രതികരിക്കാറ്. എന്നാൽ, ആവശ്യമായ വിഭവങ്ങൾ സ്ഥലത്ത് എത്തിക്കുന്നതിലെ പ്രയാസങ്ങൾ സഹായിക്കുന്നതിന് തടസ്സമായി’’- മില്ലർ വ്യക്തമാക്കി. മോശം കാലാവസ്ഥ വില്ലനായ ദുരന്തത്തിൽ തുർക്കിയുടെ ഡ്രോൺ ആണ് ഹെലികോപ്റ്ററെ കുറിച്ച സൂചനകൾ നൽകിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more