1 GBP = 109.02
breaking news

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ  കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ .  ഈ വർഷത്തെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ബൈബിൾ  കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ .  ഈ വർഷത്തെ നിയമാവലി മാർ ജോസഫ് സ്രാമ്പിക്കൽ പ്രകാശനം ചെയ്തു.

ഷൈമോൻ തോട്ടുങ്കൽ

ഗ്രേറ്റ് ബ്രിട്ടൻ സീറോ മലബാർ രൂപത ഏഴാമത് ബൈബിൾ കലോത്സവം നവംബർ 16 ന് സ്കെന്തോർപ്പിൽ നടക്കും  . ബൈബിൾ കലോത്സവത്തിന്റെ പുതുക്കിയ നിയമാവലി രൂപതാദ്ധ്യക്ഷൻ   മാർ ജോസഫ് സ്രാമ്പിക്കൽ പിതാവ് രൂപത ബൈബിൾ അപ്പസ്റ്റോലറ്റ് മീറ്റിംഗിൽ വച്ച് പ്രകാശനം ചെയ്തു. കഴിഞ്ഞ വർഷം കലോത്സവം നടന്ന ലീഡ്സ് റീജിയണിലെ സെന്റ് എഫ്രേം പ്രൊപ്പോസഡ്‌ മിഷൻ, സ്കെന്തോർപ്പിൽ

വച്ചാണ് ഈ വർഷവും കലോത്സവത്തിനായി വേദിയൊരുക്കുന്നത് . റീജിയണൽ മത്സരങ്ങൾ

27/10/2024 മുന്പായി നടത്തി 28/10/2024തിയതിക്ക് മുന്പായി രൂപത മത്സരങ്ങൾക്ക് പേരുകൾ രജിസ്റ്റർ ചെയ്യത്തക്ക രീതിയിലാണ് ക്രമീകരണങ്ങൾ നടത്തിയിരിക്കുന്നത് . രൂപത മത്സരങ്ങളുടെ വിപുലമായ നടത്തിപ്പിനായി ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ കമ്മിറ്റികൾ രൂപീകരിച്ചുവരുന്നു .

രൂപത ബൈബിൾ അപ്പസ്റ്റോലറ്റിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന സുവാറ ബൈബിൾ ക്വിസ് മത്സരങ്ങളുടെ സെമി ഫൈനൽ മത്സരങ്ങൾ ഇന്നു മുതൽ ആരംഭിക്കും . സെമി ഫൈനൽ മത്സരങ്ങൾക്ക് യോഗ്യത നേടിയരെ ഇതിനോടകം മത്സര വിവരങ്ങൾ അറിയിച്ചിട്ടുണ്ട് . മത്സരാർത്ഥികൾക്ക് എല്ലാവിധ പ്രാർത്ഥനാശംസകളും വിജയങ്ങളും നേരുന്നു . രൂപത ബൈബിൾ കലോത്സവത്തെക്കുറിച്ചും സുവാറ ബൈബിൾ ക്വിസിനെക്കുറിച്ചും കൂടുതൽ അറിയുന്നതിനായി ബൈബിൾ അപ്പോസ്റ്റലേറ്റ്‌ വെബ്സൈറ്റ് സന്ദർശിക്കണമെന്നു  ബൈബിൾ അപ്പൊസ്‌തലേറ്റിനുവേണ്ടി ജിമ്മിച്ചൻ ജോർജ് അറിയിച്ചു .

http://smegbbiblekalotsavam.com/?page_id=1600

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more