1 GBP = 105.75
breaking news

വിഷുകൈനീട്ടവും ഈസ്റ്റർ ഈദ് വിശേഷങ്ങളുമായി ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾ. വിസ്മയം വിതറി ലുക്കാ ക്ലാസ്സിലെ കുട്ടികളുടെ മിന്നുന്ന നൃത്ത പ്രകടനവും.

വിഷുകൈനീട്ടവും ഈസ്റ്റർ ഈദ് വിശേഷങ്ങളുമായി ല്യൂട്ടൻ കേരളൈറ്റ്സ് അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾ. വിസ്മയം വിതറി ലുക്കാ ക്ലാസ്സിലെ കുട്ടികളുടെ മിന്നുന്ന നൃത്ത പ്രകടനവും.

അലോഷ്യസ് ഗബ്രിയേൽ

കേരളൈറ്റ്സ് അസോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾക്ക് ആവേശ സമാപനം. മതസൗഹാർദ്ദത്തിന്റെ മഹിമ വിളിച്ചോതിയ ഈസ്റ്റർ വിഷു ഈദ് തീം ഡാൻസ് മുതൽ മ്യൂസിക്കൽ ലൈവ് ഷോ വരെ ഉൾപ്പെടുത്തി കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർവരെ എല്ലാവരുടെയും പങ്കാളിത്തം ഉറപ്പുവരുത്തി അവതരിപ്പിച്ച കൾച്ചറൽ പ്രോഗ്രാമുകൾ വളരെ മികവുറ്റതായി.

എപ്രിൽ 13 ശനിയാഴ്ചയാണ് ലൂട്ടൻ കേരളൈറ്റ്സ് അസ്സോസിയേഷന്റെ ഈസ്റ്റർ വിഷു ഈദ് ആഘോഷ പരിപാടികൾ അരങ്ങേറിയത്. ക്രോയ്ടൻ മുൻമേയറും കൗൺസിലറുമായ Dr. മഞ്ജു ഷാഹുൽ ഹമീദ് ഭദ്രദീപം കൊളുത്തി ലൂക്കയുടെ ഈ വർഷത്തെ ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങൾ ഉത്‌ഘാടനം ചെയ്തു. കൗൺസിലർ Dr. ശിവ ഈസ്റ്റർ വിഷു ഈദ് സന്ദേശം നൽകി. അദ്ധ്യക്ഷം വഹിച്ച ലൂക്ക പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ കഴിഞ്ഞ വർഷം ലൂക്കയ്ക്ക് മികച്ച പ്രകടനം കാഴ്ച വയ്ക്കാനായതിൽ എല്ലാ അംഗങ്ങൾക്കും നന്ദി പറഞ്ഞു. ലൂക്കയുടെ കൾച്ചറൽ കോഓർഡിനേറ്റർ പ്രീതി ജോർജ് സ്വാഗതവും സെക്രട്ടറി ജോർജ് കുര്യൻ കൃതജ്ഞതയും പറഞ്ഞു.

ഈസ്റ്റർ വിഷു ഈദ് ആഘോഷങ്ങളുടെ ഭാഗമായി ലൂക്ക ആദ്യമായി നടത്തിയ ചെറുകഥാ മത്സരം, പെയിന്റിംഗ് മത്സരം എന്നിവ കുട്ടികളുടെയും മുതിർന്നവരുടെയും കലാവാസനകൾ മാറ്റുരയ്ക്കാൻ അവസരമൊരുക്കി. നാട്ടിൽ നിന്നെത്തിയ മാതാപിതാക്കൾ ലൂക്കയിലെ കുട്ടികൾക്ക് നൽകിക്കൊണ്ട് ലൂക്ക അണിയിച്ചോരുക്കിയ വിഷുകൈനീട്ടം 101 കുട്ടികൾ എട്ടു വാങ്ങിയത് ഏറെ പ്രത്യേകതയുള്ളതായി.

ലുക്കാ ടാലെന്റ്സ് അവതരിപ്പിച്ച കലാപരിപാടികളോടെ തുടങ്ങിയ ഈസ്റ്റർ വിഷു ഈദ് ആഘോഷ പരിപാടികൾ ലൂക്ക ക്ലാസ് വിദ്യാർത്ഥികളുടെ ബോളിവുഡ് ഡാൻസ് എത്തിയതോടെ ആവേശം അണപൊട്ടി. ഏഴു ബോളിവുഡ് ഡാൻസുകളും രണ്ടു ക്‌ളാസിക്കൽ ഡാൻസുകളുമാണ് ലൂക്ക ക്ലാസ് വിദ്യാർത്ഥികൾ അവതരിപ്പിച്ചത്. വിഷുവും ഉയിർപ്പും ഈദും ഉൾപ്പെടുത്തി ലൂക്കയിലെ അംഗങ്ങൾ അവതരിപ്പിച്ച തീം ഡാൻസ് അവതരണ മികവുകൊണ്ടും ആശയ ആവിഷ്കാര മികവുകൊണ്ടും ഏവരുടെയും മനസ്സ് നിറച്ചു.

ലൂക്ക സെക്രട്ടറി ജോർജ് കുര്യൻ, ട്രഷറർ അമിത് മാത്യു, പ്രസിഡന്റ് അലോഷ്യസ് ഗബ്രിയേൽ, എന്നിവർ ലൂക്കയുടെ വാർഷിക റിപ്പോർട്ടും, വരവ് ചിലവുകളും, വരും വർഷത്തെ പ്ലാനുകളും അവതരിപ്പിച്ചു. ലൂക്ക ക്ലാസുകളുടെ പ്രവർത്തന റിപ്പോർട്ട് ലൂക്ക ക്ലാസ് കോഓർഡിനേറ്റർ ജിജി അലോഷ്യസ് അവതരിപ്പിച്ചു.

സ്റ്റാർട്ടേഴ്സും ചിക്കൻ ബിരിയാണിയും അടക്കം രുചികരമായ ഭക്ഷണമായിരുന്നു സംഘാടകർ ഇത്തവണ ഒരുക്കിയിരുന്നത്. കലാപരിപാടികൾ അവതരിപ്പിച്ച ഏവർക്കും സമ്മാനങ്ങൾ നൽകി. കലാശക്കൊട്ടായി ലുക്കാ ടാലെന്റ്സ് അവതരിപ്പിച്ച ലൂക്ക ലൈവ് മ്യൂസിക് പ്രോഗ്രാമോടെ പരിപാടികൾക്ക് സമാപനമായി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more