1 GBP = 104.70
breaking news

ടിക് ​ടോക് നിരോധിക്കാനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം

ടിക് ​ടോക് നിരോധിക്കാനുള്ള ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം

പ്രമുഖ സോഷ്യൽ മീഡിയ ആപായ ടിക് ടോക് നിരോധിക്കുന്നതിനുള്ള ബില്ലിന് യു.എസ് സെനറ്റിന്റെ അംഗീകാരം. ചൊവ്വാഴ്ചയാണ് ബില്ലിന് യു.എസ് സെനറ്റ് അംഗീകാരം നൽകിയത്. ടിക് ടോകി​ന്റെ മാതൃസ്ഥാപനമായ ചൈനീസ് കമ്പനി ബൈറ്റാൻസ് കമ്പനിയിലെ ഓഹരികൾ വിറ്റില്ലെങ്കിൽ നിരോധനമേർപ്പെടുത്തുമെന്നാണ് യു.എസ് അറിയിച്ചിരിക്കുന്നത്. നിരോധനവുമായി മുന്നോട്ട് പോകാൻ തന്നെ ബൈഡൻ ഭരണകൂടം തീരുമാനിച്ചതോടെ യു.എസിൽ ടെക് ഭീമനും ഭരണകൂടവും തമ്മിൽ പുതിയ പോർമുഖം തുറക്കുമെന്നാണ് സൂചന.

യു.എസ് പ്രസിഡന്റ് ജോ ബൈഡനാണ് ബില്ല് അവതരിപ്പിച്ചത്. യു.എസ് സെനറ്റിലെ അംഗങ്ങൾ ടിക് ടോക്കിന്റെ ചൈനീസ് ഉടമസ്ഥതയിൽ ആശങ്ക പ്രകടിപ്പിച്ചുവെന്നാണ് സൂചന. യു.എസിലെ പൗരൻമാരുടെ സ്വകാര്യത ടിക് ടോക് ലംഘിക്കുമെന്നായിരുന്നു യു.എസ് സെനറ്റ് അംഗങ്ങളുടെ പ്രധാന ആശങ്ക.

അതേസമയം, ബിൽ പാസാക്കിയത് സംബന്ധിച്ച് ടിക് ടോകിന്റെ യു.എസിലെ പബ്ലിക് പോളിസി ​തലവൻ മൈക്കിൾ ബെക്കർമാൻ പ്രതികരിച്ചു. പ്രസിഡന്റ് ഒപ്പിട്ട് ബിൽ നിയമമായാൽ അതിനെതിരെ കോടതിയെ സമീപിക്കുമെന്ന് മൈക്കിൾ ബെക്കർമാൻ പറഞ്ഞു. ടിക് ടോകിന്റെ നിരോധനത്തേയും ഓഹരി വിൽക്കാനുള്ള നിർദേശത്തേയും അദ്ദേഹം എതിർത്തു.

ബിൽ യാഥാർഥ്യമായാൽ 170 മില്യൺ യു.എസ് ഉപഭോക്താക്കളുടെ അഭിപ്രായ സ്വാതന്ത്രത്തിലേക്കുള്ള കടന്നുകയറ്റമായിരിക്കുമതെന്ന് ടിക് ടോക് പ്രതികരിച്ചു. ഏഴ് മില്യൺ അമേരിക്കൻ ബിസിനസ് സ്ഥാപനങ്ങൾ ടിക് ടോക്കിലുണ്ട്. 24 ബില്യൺ ഡോളർ പ്രതിവർഷം ടിക് ടോക് യു.എസ് സമ്പദ്‍വ്യവസ്ഥക്ക് നൽകുന്നുണ്ടെന്നും കമ്പനി പ്രതികരിച്ചു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more