1 GBP = 107.78
breaking news

ഹീത്രൂ വിമാനത്താവളത്തിൽ ബോർഡർ ഫോഴ്സ് ജീവനക്കാർ നടത്താനിരുന്ന സമരം താത്കാലികമായി മാറ്റി വച്ചു

ഹീത്രൂ വിമാനത്താവളത്തിൽ ബോർഡർ ഫോഴ്സ് ജീവനക്കാർ നടത്താനിരുന്ന സമരം താത്കാലികമായി മാറ്റി വച്ചു

ലണ്ടൻ: ഹീത്രൂ വിമാനത്താവളത്തിൽ ബോർഡർ ഫോഴ്സ് ജീവനക്കാർ നടത്താനിരുന്ന സമരം താൽക്കാലികമായി മാറ്റി വച്ചു. ഷിഫ്റ്റ് പാറ്റേണിലെ മാറ്റങ്ങളുടെ പേരിൽ പബ്ലിക് ആൻഡ് കൊമേഴ്‌സ്യൽ സർവീസസ് യൂണിയൻ (പിസിഎസ്) അംഗങ്ങൾ ഏപ്രിൽ 11 മുതൽ നാല് ദിവസത്തേക്കാണ് സമരം പ്രഖ്യാപിച്ചിരുന്നത്.

അതേസമയം സമരം മാറ്റി വച്ചത് താത്കാലികമാണെന്നും, ഇത് നിലവിലെ തർക്കം അവസാനിപ്പിക്കുന്നില്ലെന്നും പിസിഎസ് ജനറൽ സെക്രട്ടറി ഫ്രാൻ ഹീത്‌കോട്ട് പറഞ്ഞു. ഹോം ഓഫീസ് യഥാർത്ഥമായി ഒരു പരിഹാരം തേടുകയാണെന്ന് ബോധ്യപ്പെട്ടത് കൊണ്ടാണ് സമരം താത്കാലികമായി മാറ്റിയതെന്നും അവർ കൂട്ടിച്ചേർത്തു.

വാക്കൗട്ട് പിൻവലിക്കുന്നതിന് മുമ്പ്, കാലതാമസം കുറയ്ക്കുന്നതിന് ശക്തമായ പദ്ധതികൾ ഉണ്ടെന്ന് ഹോം ഓഫീസ് പറഞ്ഞിരുന്നു. ഷിഫ്റ്റ് മാറ്റങ്ങൾ തൊഴിൽ നഷ്ടത്തിന് കാരണമാകുമെന്ന് യൂണിയൻ പറഞ്ഞു. അംഗങ്ങളുടെ പരാതികൾ പൂർണ്ണമായി പരിഹരിക്കുന്നതിൽ ഹോം ഓഫീസ് ഏർപ്പെട്ടില്ലെങ്കിൽ, സമരങ്ങൾ പുനരാരംഭിക്കുകയും കൂടുതൽ വർദ്ധിപ്പിക്കുകയും ചെയ്യുമെന്നും യൂണിയൻ വ്യക്തമാക്കി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more