ദൃശ്യകല അവതരിപ്പിക്കുന്ന സാമൂഹിക സംഗീത നാടകം “തെയ്യം” ഏപ്രിൽ 13ന്
Apr 06, 2024
അടുത്ത ശനിയാഴ്ച്ച ഏപ്രിൽ 13 -ന് ‘ഹോൺചർച്ച് ചാമ്പ്യൻ സ്കൂൾ’ രംഗമണ്ഡപത്തിൽ അരങ്ങേറുന്ന ‘മലയാളി അസോസ്സിയേഷൻ ഓഫ് ദി യു. കെ’ യുടെ കീഴിലുള്ള കലാവിഭാഗമായ ‘ദൃശ്യകല’ അവതരിപ്പിക്കുന്ന സാമൂഹിക സംഗീത നാടകമാണ് “തെയ്യം”.
പ്രമുഖ നാടക രചയിതാവായ 250 ലേറെ നാടക തിരക്കഥകൾ എഴുതിയ ‘രാജൻ കിഴക്കനേല’ രചിച്ച തെയ്യം സംവിധാനം ചെയ്തവതരിപ്പിക്കുന്നത് – ലണ്ടനിൽ നീണ്ടകാലമായി നാടക രംഗത്തുള്ള ശശി കുളമടയാണ്.
ഏതാണ്ട് മൂന്നു പതിറ്റാണ്ടോളമായി യു. കെ യിലെ പല അരങ്ങുകളിലും സാമൂഹിക നാടകങ്ങൾ കാഴ്ച്ചവെച്ചിട്ടുള്ള ‘ദൃശ്യകല’യുടെ ഇരുപത്തി രണ്ടാമത്തെ നാടകമാണ് ‘തെയ്യം’…!
വടക്കൻ കേരളത്തിലെ തെയ്യം കലാ രൂപങ്ങൾക്ക് പിന്നിലും മുന്നിലും അണിനിരക്കുന്ന കുറെ മനുഷ്യരുടെ ജീവിത കഥകൾക്കൊപ്പം ; ‘മരുതിയോടൻ കുരുക്കൾ’, ‘മുച്ചിലോട്ട് ഭഗവതി’ തുടങ്ങിയ തെയ്യങ്ങളുടെ ഉത്ഭവവും മറ്റുമൊക്കെ ഈ നാടക ഇതിവൃത്തത്തിൽ ഉണ്ട്.
ആയതിനാൽ അന്നേ ദിനം അരങ്ങിലും, അണിയറയിലും അണിനിരക്കുന്ന പഴയതും പുതിയതുമായ ലണ്ടനിലുള്ള എല്ലാ നാടക പ്രവർത്തകർക്ക് പ്രോത്സാഹനം കൊടുക്കുവാനും, തെയ്യത്തിന്റെ ദൃശ്യാവിഷ്കാരങ്ങൾ കണ്ടാസ്വാദിക്കുവാനും ഏവരെയും ക്ഷണിക്കുന്നു…
Don’t miss out on this unique opportunity to experience the magic of Theyyam folklore..! Book your tickets now
Call on 07941024129 or 07961454644. Or book online
Date & Time ——————- On 13th April 2024, 6.00pm
Venue:————-Champion School Auditorium, Hornchurch, RM11 3BX.
കേരളാപൂരം 2024 – യുക്മ ട്രോഫിക്ക് പുതിയ അവകാശികൾ…കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ SMA സാൽഫോർഡിനെ പിന്നിലാക്കി NMCA നോട്ടിംങ്ങ്ഹാം ചാമ്പ്യൻമാർ….. BMA കൊമ്പൻസ് ബോൾട്ടൻ മൂന്നാമത്…..സെവൻ സ്റ്റാർസ് കവൻട്രിയ്ക്ക് നാലാം സ്ഥാനം…..വനിതാ വിഭാഗത്തിൽ റോയൽ ഗേൾസ് ജേതാക്കൾ….. /
വഞ്ചിപ്പാട്ടിന്റെ മേളത്തോടെ യു കെ മലയാളികൾ മാൻവേഴ്സ് തടാകക്കരയിലേക്ക്…യുക്മ – ടിഫിൻബോക്സ് കേരളാപൂരം വള്ളംകളി ഇന്ന്….സുരഭി ലക്ഷ്മി സെലിബ്രിറ്റി ഗസ്റ്റ്….മേയർ ബൈജു തിട്ടാല വിശിഷ്ടാതിഥി /
click on malayalam character to switch languages