1 GBP = 107.78
breaking news

യുകെ പാർലമെന്റ് – ഹൗസ് ഓഫ് ലോഡ്സിൽ ‘ജലാഞ്ജലി’ ശില്പശാല

യുകെ പാർലമെന്റ് – ഹൗസ് ഓഫ് ലോഡ്സിൽ ‘ജലാഞ്ജലി’ ശില്പശാല

ലണ്ടൻ: വിവിധ ഭാഷ സംസ്കാരങ്ങളെ സംബന്ധിച്ച ശില്പശാല യുകെ പാർലിമെന്റ് – ഹൗസ് ഓഫ് ലോർഡ്സിൽ ജലാഞ്ജലി എന്ന പേരിൽ മാർച്ച്‌ 27 നു സംഘടിപ്പിച്ചു . സംസ്കൃതി സെന്റർ ഫോർ കൾച്ചറൽ എക്സലൻസ് ആണ് പരിപാടിയുടെ സംഘാടകർ. ഏതാണ്ട് ഇരുപതോളം ഭാഷകളിലായി കവിതകളും പാട്ടുകളും നൃത്താവതരണവും അരങ്ങേറി. ലോർഡ് ധോലാക്കിയ യുടെ അദ്ധ്യക്ഷതയിൽ നടന്ന പരിപാടിയിൽ സംസ്കൃതിയുടെ ഡയറക്ടർ ആയ ശ്രീമതി രാഗസുധ വിഞ്ചമുരി പരിപാടിയുടെ ഹ്രസ്വ വിവരണം കാണികൾക്കായി അവതരിപ്പിച്ചു.

അസ്സമീസ്, ഗുജറാത്തി, ഡോഗ്രി, മൈഥിലി, ഹിന്ദി, കന്നട, തെലുഗ്, കൊങ്കണി സിന്ധി തുടങ്ങിയ ഇന്ത്യൻ ഭാഷകൾക്ക് പുറമെ മാലിയിലെ ഭാഷയായ ദിവേഹിയും ചർച്ചയിൽ വിഷയമായി. മലയാളത്തെ പ്രതിനിധീകരിച്ചു ശ്രീമതി ലക്ഷ്മി എസ് പിള്ള കവിത അവതരിപ്പിച്ചു. വിവിധ ഭാഷകളും സംസ്കാരങ്ങളും ചർച്ചാ വിഷയമായ ശില്പശാല കാണികൾക്ക് നവ്യാനുഭവമായി മാറി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more