1 GBP = 103.01
breaking news

ഇസ്രയേലിന്റെ ചാര സോഫ്ട്‍വെയറായ പെഗാസസിനെതിരെ അന്വേഷണവുമായി പോളണ്ട്

ഇസ്രയേലിന്റെ ചാര സോഫ്ട്‍വെയറായ പെഗാസസിനെതിരെ അന്വേഷണവുമായി പോളണ്ട്

വാ​ഴ്സോ: ഇ​ന്ത്യ​യി​ല​ട​ക്കം വ​ൻ വി​വാ​ദ​ത്തി​ന് തി​രി​കൊ​ളു​ത്തി​യ പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്​​വെ​യ​റു​മാ​യി ബ​ന്ധ​പ്പെ​ട്ട് പോ​ള​ണ്ടി​ൽ മു​ൻ സ​ർ​ക്കാ​റി​നെ​തി​രെ അ​ന്വേ​ഷ​ണം. മു​ൻ ഭ​ര​ണ​കൂ​ടം ഇ​ത് ഉ​പ​യോ​ഗി​ച്ച​തി​നെ​തി​രെ​യാ​ണ് സ​ർ​ക്കാ​ർ അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. പാ​ർ​ല​മെ​ന്റ​റി സ​മി​തി അ​ന്വേ​ഷ​ണം പു​രോ​ഗ​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സ്വ​ത​ന്ത്ര അ​ന്വേ​ഷ​ണ​വും ആ​രം​ഭി​ക്കു​ന്ന​ത്. ​

പെ​ഗാ​സ​സ് ചാ​ര സോ​ഫ്റ്റ്​​വെ​യ​ർ ഇ​ര​ക​ൾ​ക്ക് വ​രും​ദി​വ​സ​ങ്ങ​ളി​ൽ ഇ​തി​ന്റെ ഭാ​ഗ​മാ​യി അ​റി​യി​പ്പ് ന​ൽ​കു​മെ​ന്ന് പോ​ള​ണ്ട് പു​തി​യ നീ​തി​ന്യാ​യ മ​ന്ത്രി ആ​ദം ബോ​ദ്ന​ർ പ​റ​ഞ്ഞു. ന​ഷ്ട​പ​രി​ഹാ​രം ന​ൽ​കു​ന്ന​തി​നു പു​റ​മെ പെ​ഗാ​സ​സ് ഉ​പ​യോ​ഗി​ച്ച​വ​ർ​ക്കെ​തി​രാ​യ ക്രി​മി​ന​ൽ ന​ട​പ​ടി​ക​ളി​ലും ഇ​വ​ർ​ക്ക് ഭാ​ഗ​മാ​കാം.

ഇ​സ്രാ​യേ​ൽ ക​മ്പ​നി​യാ​യ എ​ൻ.​എ​സ്.​ഒ വി​ക​സി​പ്പി​ച്ച പെ​ഗാ​സ​സ് മൊ​ബൈ​ൽ ഫോ​ണു​ക​ളി​ലേ​ക്ക് ഉ​ട​മ​യ​റി​യാ​തെ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യ​പ്പെ​ടു​ന്ന​തോ​ടെ അ​തി​ലെ വി​വ​ര​ങ്ങ​ൾ കൈ​മാ​റു​ന്ന​തി​ന് പു​റ​മെ റെ​ക്കോ​ഡ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന് പ്ര​മു​ഖ​രു​ടെ ഫോ​ൺ ന​മ്പ​റു​ക​ളാ​ണ് ഇ​ങ്ങ​നെ ഭ​ര​ണ​കൂ​ട​ങ്ങ​ൾ ചോ​ർ​ത്തി​യി​രു​ന്ന​ത്.

രാ​ഷ്ട്രീ​യ​ക്കാ​ർ മാ​ത്ര​മ​ല്ല, മാ​ധ്യ​മ​സ്ഥാ​പ​ന​ങ്ങ​ളും ഇ​തി​ന് ഇ​ര​യാ​യി. ക​ഴി​ഞ്ഞ​വ​ർ​ഷം പോ​ള​ണ്ടി​ൽ സി​വി​ക് പ്ലാ​റ്റ്ഫോം ക​ക്ഷി നേ​താ​വ് ഡോ​ണ​ൾ​ഡ് ട​സ്ക് പാ​ർ​ല​മെ​ന്റ് തെ​ര​ഞ്ഞെ​ടു​പ്പ് ജ​യി​ച്ച​തോ​ടെ​യാ​ണ് അ​ന്വേ​ഷ​ണ​ത്തി​ലേ​ക്ക് വ​ഴി​തു​റ​ന്ന​ത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more