1 GBP = 105.85
breaking news

ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 100ലേ​റെ ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു; മ​ര​ണം 32000ത്തി​ന​ടു​ത്ത്

ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 100ലേ​റെ ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു; മ​ര​ണം 32000ത്തി​ന​ടു​ത്ത്

ഗ​സ്സ: ഗ​സ്സ​യി​ൽ 24 മ​ണി​ക്കൂ​റി​നി​ടെ 100ലേ​റെ ഫ​ല​സ്തീ​നി​ക​ൾ​കൂ​ടി കൊ​ല്ല​പ്പെ​ട്ടു. അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ നാ​ലാം ദി​വ​സ​വും ഇ​സ്രാ​യേ​ൽ അ​തി​ക്ര​മം തു​ട​രു​ക​യാ​ണ്. ഗ​സ്സ സി​റ്റി​യി​ലെ അ​ൽ​ശി​ഫ ആ​ശു​പ​ത്രി​യി​ൽ മി​സൈ​ൽ, ഷെ​ൽ ആ​ക്ര​മ​ണ​ത്തി​ലും വെ​ടി​വെ​പ്പി​ലും നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ട്ടു. പ​ശ്ചി​മ ഗ​സ്സ​യി​ലെ അ​ൽ​മി​ന ഭാ​ഗ​ത്ത് വീ​ടു​ക​ൾ​ക്കു​നേ​രെ ഷെ​ല്ലാ​ക്ര​മ​ണ​മു​ണ്ടാ​യി. ഇ​വി​ടെ​ത്ത​ന്നെ ശാ​ത്തി അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ലും ആ​ക്ര​മ​ണം ന​ട​ത്തി. സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ലെ ദൈ​ർ അ​ൽ ബ​ലാ​ഹി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ നി​ര​വ​ധി പേ​ർ കൊ​ല്ല​പ്പെ​ടു​ക​യും ധാ​രാ​ളം പേ​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു.

സെ​ൻ​ട്ര​ൽ ഗ​സ്സ​യി​ലെ നു​സൈ​റാ​ത് ക്യാ​മ്പി​ൽ ബോം​ബാ​ക്ര​മ​ണ​ത്തി​ൽ ഒ​മ്പ​തു​പേ​ർ കൊ​ല്ല​പ്പെ​ട്ടു. ആ​ശു​പ​ത്രി​യി​ലെ ഏ​റ്റു​മു​ട്ട​ലി​ൽ 100ഓ​ളം പോ​രാ​ളി​ക​ളെ വ​ധി​ച്ച​താ​യി ഇ​സ്രാ​യേ​ൽ സൈ​ന്യം അ​വ​കാ​ശ​പ്പെ​ടു​ന്നു​വെ​ങ്കി​ലും അ​ഭ​യാ​ർ​ഥി​ക​ളെ​യും രോ​ഗി​ക​ളെ​യു​മാ​ണ് കൊ​ല​പ്പെ​ടു​ത്തി​യ​തെ​ന്നാ​ണ് ഫ​ല​സ്തീ​ൻ പ​ക്ഷം. ഗ​സ്സ യു​ദ്ധ​ത്തി​ൽ ഇ​തു​വ​രെ കൊ​ല്ല​പ്പെ​ട്ട ഫ​ല​സ്തീ​നി​ക​ൾ 31,988 ആ​യി. 74,188 പേ​ർ​ക്ക് പ​രി​ക്കേ​റ്റി​ട്ടു​ണ്ട്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more