1 GBP = 107.73
breaking news

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഡബ്ല്യുഎംഎ വിമൻസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ചു ഡബ്ല്യുഎംഎ വിമൻസ് ഫോറം സെമിനാർ സംഘടിപ്പിച്ചു

രാജേഷ് നടേപ്പിള്ളി

അന്താരാഷ്‌ട്ര വനിതാ ദിനത്തിൻ്റെ സ്മരണാർത്ഥം, വിൽഷെയർ മലയാളി അസോസിയേഷന്റെ പോഷക വിഭാഗം, ഡബ്ലിയുഎംഎ – വിമൻസ് ഫോറം മാർച്ച് 9 ശനിയാഴ്ച സംഘടിപ്പിച്ച പരിപാടി ഏറെ ശ്രെദ്ധേയമായി.

സ്ത്രീകൾക്കിടയിൽ ശാക്തീകരണവും സ്വയം പര്യാപ്തതയും വളർത്തിയെടുക്കാൻ ലക്ഷ്യമിട്ട് നടത്തിയ ചിന്തോദ്ദീപകമായ സെമിനാറിൽ Dr ഫെബിൻ അധ്യക്ഷത വഹിച്ച യോഗത്തിൽ വുമൺ ഫോറം പ്രതിനിധി സിസി ആന്റണി സ്വാഗതം ആശംസിച്ചു. ചേഞ്ചിങ് സ്യൂട്ട് കോ ഫൗണ്ടെർ തേജീന്ദർ സന്ദു ഉൽഘാടനം നിർവഹിച്ചു.

ജീവിതത്തിൻ്റെ എല്ലാ തുറകളിലുമുള്ള സ്ത്രീകളെ ശാക്തീകരിക്കുകയും ഉന്നമിപ്പിക്കുകയും ചെയ്യുന്ന പരിപാടികളും തുടർ സംരംഭങ്ങൾക്ക് നേതൃത്വം നൽകുന്നത് തുടരാനുള്ള വിമൻസ് ഫോറത്തിൻ്റെ പ്രതിബദ്ധത സെമിനാറിൽ മൂഖ്യ ചർച്ചാവിഷയമായി
ഇത്തരം മസ്തിഷ്‌കപ്രക്ഷോഭ സെമിനാറുകൾ വരും കാലങ്ങളിൽ സ്ത്രീ സമൂഹത്തിന് ഏറെ പ്രയോജനം ചെയ്യുമെന്ന് ഉൽഘാടന പ്രസംഗത്തിൽ തേജീന്ദർ സന്ദു അഭിപ്രായപ്പെട്ടു.

സ്ത്രീ ശാക്തീകരണം എന്ന വിഷയത്തിൽ നടന്ന സെമിനാറിൽ അൽഫി മാത്യു പ്രബന്ധം അവതരിപ്പിച്ചു. ഇന്നത്തെ സമൂഹത്തിൽ സ്ത്രീകൾ നേരിടുന്ന വെല്ലുവിളികളെയും അവസരങ്ങളെയും പ്രബന്ധത്തിൽ പ്രത്യേകം പരാമര്ശിക്കുകയുണ്ടായി.

സ്ത്രീകളെ ഏറെ കരുത്തോടെ മുന്നോട്ട് പോകാൻ പ്രോത്സാഹിപ്പിക്കുന്ന നിരവധി പ്ലാറ്റ്‌ഫോമുകൾ സമൂഹത്തിൽ നൽകേണ്ടതിൻ്റെ പ്രാധാന്യം Dr ഫെബിൻ അഭിപ്രായപ്പെടുകയുണ്ടായി.

വിൽഷെയർ മലയാളി അസോസിയേഷൻ എക്കാലവും ഐക്യദാർഢ്യത്തിൻ്റെയും നിശ്ചയദാർഢ്യത്തിൻ്റെയും സ്ത്രീ ശാക്തീകരണവും ഉന്നമനവും ലക്ഷ്യം വച്ച് പ്രവർത്തിക്കുന്ന യുകെയിലെ തന്നെ മികച്ച സംഘടനയാണെന്നും എന്നാൽ
ലിംഗസമത്വവും സ്ത്രീ നേതൃത്വവും ആഗോളതലത്തിൽ പ്രോത്സാഹിപ്പിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും സ്വാഗതം ആശംസിച്ചുകൊണ്ട് സിസി ആന്റണി പറഞ്ഞു.

പരിപാടി ഏറെ കൃത്യതയോടെ ക്രോഡീകരിച്ചത് ഡോൽജി പോൾ ആയിരുന്നു. പരിപാടിക്ക് ആമുഖമായി ഗാനം ആലപിച്ചത് സിജിമോൾ മനോജ് ആയിരുന്നു. തുടർന്ന് വിഭവസമൃദ്ധമായ ഭക്ഷണവും ഒരുക്കിയിരുന്നു.

“ഓരോരുത്തർക്കും തുല്യം” എന്ന വികാരം പ്രതിധ്വനിച്ചുകൊണ്ട്, സ്ത്രീ ശാക്തീകരണത്തിൻ്റെ ലക്ഷ്യം മുന്നോട്ട് കൊണ്ടുപോകുന്നതിനുള്ള ഒരു കൂട്ടായ പ്രവർത്തനങ്ങൾക്ക് നേതുത്വം നൽകാമെന്നും സെമിനാറിൽ പങ്കെടുത്തവർ നവോന്മേഷത്തോടെ അഭിപ്രായപ്പെട്ടു. സെമിനാറിൽ പങ്കെടുത്ത ഏവർക്കും സിസി ആന്റണി നന്ദി രേഖപ്പെടുത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more