1 GBP = 105.89
breaking news

ലിംക “കൂര ഇല്ലാത്തവന് കൂരയ്ക്കായി” ബൃഹത് പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു വിതരണം യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ബിജു പീറ്ററും ലിംക ജോയിന്റ് സെക്രട്ടറി ഷൈബി സിറിയകും നിർവ്വഹിച്ചു

ലിംക “കൂര ഇല്ലാത്തവന് കൂരയ്ക്കായി” ബൃഹത് പദ്ധതിയുടെ ഭാഗമായി ആദ്യ ഗഡു വിതരണം യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രസിഡന്റ് ബിജു പീറ്ററും ലിംക ജോയിന്റ് സെക്രട്ടറി ഷൈബി സിറിയകും നിർവ്വഹിച്ചു

ലിവർപൂൾ: യുക്മ നോർത്ത് വെസ്റ്റ് റീജിയണിലെ പ്രമുഖ അസ്സോസിയേഷനുകളിലൊന്നായ ലിംക 2023- 2024 പ്രവർത്തന വർഷത്തിന്റെ ഭാഗമായി നടപ്പിലാക്കിയ “കൂര ഇല്ലാത്തവന് കൂരയ്ക്കായി” എന്ന ബൃഹത് പദ്ധതിയുടെ ആദ്യ ഗഡു വിതരണം നിർവ്വഹിച്ചു.

കോട്ടയം കോതവര പനന്തര വീട്ടിൽ ശ്രീ ബിജുവിനാണ് ലിംകയുടെ സഹായമെത്തിയത്. “കൂര ഇല്ലാത്തവന് കൂരയ്ക്കായി” സംഘടനാംഗങ്ങളിൽ നിന്ന് സമാഹരിച്ച 121,220 രൂപ യുക്മ നോർത്ത് വെസ്റ്റ് റീജിയണൽ പ്രഡിഡന്റ് ബിജു പീറ്ററും ലിംക ജോയിന്റ് സെക്രട്ടറി ഷൈബി സിറിയകും ചേർന്നാണ് ബിജുവിന് കൈമാറിയത്.

ബ്രിട്ടനിൽ ജീവിക്കുന്നതോടൊപ്പം നാട്ടിലെ ജനങ്ങൾക്ക് ആവശ്യസമയങ്ങളിൽ സഹായമെത്തിക്കുന്ന ലിംകയുടെ പ്രവർത്തനങ്ങളെ ശ്രീ ബിജു പീറ്റർ അഭിനന്ദിച്ചു.

വീടിന്റെ നിർമ്മാണ ജോലികൾ നോക്കി നടത്തുന്ന സാജു ജോൺ ചെറുതൈക്കൂട്ടത്തിൽ, ലിംക മെമ്പർ സിറിയക് സ്റ്റീഫൻ, ലിംക മെമ്പർ റോബിന്റെ മാതാവും വീട് വയ്ക്കാൻ ആവശ്യമായ സ്ഥലം വിട്ടു നൽകിയ കുടുംബത്തിലെ അംഗവുമായ റോസമ്മ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more