1 GBP = 105.83
breaking news

ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്തു; ഇസ്രയേലിനെതിരെ വിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ്

ഗസ്സയിൽ ഭക്ഷണത്തിന് കാത്തുനിന്നവരെ കൂട്ടക്കൊല ചെയ്തു; ഇസ്രയേലിനെതിരെ വിമർശനവുമായി ഫ്രഞ്ച് പ്രസിഡന്റ്

പാരീസ്: കു​ഞ്ഞു​ങ്ങ​ൾ വിശന്നുമരിക്കുന്ന ഗ​സ്സ​യി​ൽ ​സ​ഹാ​യ വാ​ഹ​ന​മെ​ത്തി​യ​പ്പോ​ൾ ഭ​ക്ഷ​ണ​മാ​ണെ​ന്നു ക​രു​തി ഓ​ടി​യ​ടു​ത്ത​വരെ ഇ​സ്രാ​യേ​ൽ സൈ​നി​ക​ർ വെ​ടിവെച്ചുകൊന്നതിനെതിരെ ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോൺ. സംഭവത്തിൽ കടുത്ത രോഷം പ്രകടിപ്പിച്ച അദ്ദേഹം, ഇസ്രായേലി സൈനികർ സാധാരണക്കാരെ ലക്ഷ്യമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.

“ഗസ്സയിൽ ഇസ്രായേലി സൈനികർ സാധാരണക്കാരെ ലക്ഷ്യമിട്ടുനടത്തിയ അതിക്രമത്തിൽ കടുത്ത രോഷം രേഖപ്പെടുത്തുന്നു. ഈ വെടിവെപ്പിനെ ഞാൻ ശക്തമായി അപലപിക്കുന്നു. അന്താരാഷ്ട്ര നിയമത്തോട് ബഹുമാനവും സത്യസന്ധതയും നീതിയും പുലർത്താൻ ആഹ്വാനം ചെയ്യുന്ന’ -മാക്രോൺ എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞു. ഉടനടി വെടിനിർത്തൽ നടപ്പാക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.

സ്വതന്ത്ര അന്വേഷണത്തിനുള്ള ഐക്യരാഷ്ട്രസഭ ആഹ്വാനത്തെ ഫ്രാൻസ് പിന്തുണയ്ക്കന്നതായി ഫ്രാൻസ് വിദേശകാര്യ മന്ത്രി സ്റ്റെഫാൻ സെജോർൺ പറഞ്ഞു. ‘ഗസ്സയിലെ മാനുഷിക സാഹചര്യം ഇപ്പോൾ വിനാശകരമാണ്. ന്യായീകരിക്കാനാകാത്ത കാര്യമാണ് ഇപ്പോൾ സംഭവിച്ചത്. ഇസ്രായേൽ ആക്രമണം നിർത്തണം’ അദ്ദേഹം പറഞ്ഞു.

അ​ൽ റാ​ശി​ദ് സ്ട്രീ​റ്റി​ലെ നാ​ബി​ലി​സി റൗ​ണ്ടബൗ​ട്ടി​ൽ സ​ഹാ​യ ട്ര​ക്കു​ക​ളി​ൽ ഭ​ക്ഷ​ണ​മെ​ത്തു​ന്ന​തും കാ​ത്തു​നി​ന്ന സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മ​ട​ക്ക​മു​ള്ള​വ​ർ​ക്കു നേ​രെ സൈ​ന്യം ന​ട​ത്തി​യ വെ​ടി​വെ​പ്പി​ൽ 104 പേരാണ് കൊ​ല്ല​പ്പെ​ട്ടത്. 700 ​പേ​ർ​ക്ക് പ​രി​ക്കേ​റ്റിരുന്നു. പ​രി​ഭ്രാ​ന്ത​രാ​യ ജ​നം ചി​ത​റി​യോ​ടി​യ​​പ്പോ​ഴു​ണ്ടാ​യ തി​ക്കി​ലും തി​ര​ക്കി​ലും നി​ര​വ​ധി​പേ​ർ​ക്കാണ് ഗു​രു​ത​ര പ​രി​ക്കേ​റ്റത്. മ​ര​ണ നി​ര​ക്ക് ഇ​നി​യും ഉ​യ​ർ​ന്നേ​ക്കും.

പ​രി​ക്കേ​റ്റ​വ​രെ അ​ൽ ശി​ഫ, ക​മാ​ൽ അ​ദ്‍വാ​ൻ, അ​ൽ ഔ​ദ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ആ​വ​ശ്യ​ത്തി​ന് ഇ​ന്ധ​ന​വും മ​രു​ന്നു​മി​ല്ലാ​തെ പ​രി​താ​പ​ക​ര​മാ​യ അ​വ​സ്ഥ​യി​ലു​ള്ള ആ​ശു​പ​ത്രി​ക​ൾ പ​രി​ക്കേ​റ്റ​വ​രെ ഉ​ൾ​ക്കൊ​ള്ളാ​നാ​കാ​തെ വീ​ർ​പ്പു​മു​ട്ടു​ക​യാ​ണ്. ഐ​ക്യ​രാ​ഷ്ട്ര സ​ഭ ര​ക്ഷാ​സ​മി​തി​യും അ​റ​ബ് ലീ​ഗും ഉ​ട​ൻ വി​ളി​ച്ചു​ചേ​ർ​ത്ത് ഇ​സ്രാ​യേ​ലി​നോ​ട് കൂ​ട്ട​ക്കൊ​ല നി​ർ​ത്താ​ൻ ആ​വ​ശ്യ​പ്പെ​ട​ണ​മെ​ന്ന് ഹ​മാ​സ് ആ​വ​ശ്യ​പ്പെ​ട്ടു. അ​റ​ബ് രാ​ജ്യ​ങ്ങ​ളു​ടെ ഇ​ട​പെ​ട​ലും തേ​ടി. ഇ​സ്രാ​യേ​ൽ വെ​ടി​വെ​പ്പ് കി​രാ​ത​മെ​ന്ന് ജോ​ർ​ഡ​നും മ​നു​ഷ്യ​ത്വ​ര​ഹി​ത​മാ​യ കു​റ്റ​കൃ​ത്യ​മെ​ന്ന് ഈ​ജി​പ്തും വി​ശേ​ഷി​പ്പി​ച്ചു. ഫ​ല​സ്തീ​ൻ പ്ര​സി​ഡ​ന്റ് മ​ഹ്മൂ​ദ് അ​ബ്ബാ​സും കൂ​ട്ട​ക്കൊ​ല​യെ അ​പ​ല​പി​ച്ചു.

അ​തി​ദാ​രു​ണ​മാ​യ യു​ദ്ധ​ക്കു​റ്റ​വും വം​ശ​ഹ​ത്യ​യു​മെ​ന്ന് സം​ഭ​വ​ത്തെ വി​ശേ​ഷി​പ്പി​ച്ച ഹ​മാ​സ് നേ​തൃ​ത്വ​ത്തി​ലു​ള്ള ഗ​സ്സ ഭ​ര​ണ​കൂ​ടം, അ​ന്താ​രാ​ഷ്ട്ര സ​മൂ​ഹ​ത്തി​ന്റെ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ആ​വ​ശ്യ​പ്പെ​ട്ടു.

കഴിഞ്ഞദിവസം ഫ്രാൻസിലെത്തിയ ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽഥാനിയും ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മാക്രോണും ഗസ്സയിലെ ഇസ്രാ​യേൽ ആക്രമണ​ത്തെ സംയുക്തമായി അപലപിച്ചിരുന്നു. അടിയന്തര വെടിനിർത്തലിന് ആഹ്വാനം ചെയ്ത ഇരുരാഷ്ട്ര നേതാക്കളും ഗസ്സയിലേക്ക് 200 ദശലക്ഷം ഡോളറിന്റെ മാനുഷിക സഹായമെത്തിക്കാൻ തീരുമാനിച്ചതായി സംയുക്ത പ്രസ്താവനയിൽ അറിയിച്ചു. മാനുഷിക സഹായമെത്തിക്കാൻ ഗസ്സയുടെ വടക്കൻ അതിർത്തികൾ ഉൾപ്പെടെ എല്ലാ ക്രോസിങ്ങുകളും തുറക്കണമെന്നും ഇരുവരും ആഹ്വാനം ചെയ്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more