1 GBP = 109.47
breaking news

നോർത്ത് വെൽസിലെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ദുഃഖവെള്ളി ആചരണം. മാർച്ച് 29- ന്.

നോർത്ത് വെൽസിലെ റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റിയുടെ ദുഃഖവെള്ളി ആചരണം. മാർച്ച് 29- ന്.

ബെന്നി മേച്ചേരിമണ്ണിൽ

റെക്സം രൂപതാ കേരളാ കമ്മ്യൂണിറ്റി കഴിഞ്ഞ എട്ടു വർഷക്കാലമായി നടത്തി വരുന്ന യേശുവിന്റെ പീഡാനുഭവ സ്മരണയുടെ ഓർമ പുതുക്കുന്ന ദുഖ വെള്ളിയാഴിച്ച കുരിശിന്റെ വഴി മാർച്ച് 29- തിയതി 10 – മണിക്ക് നോർത്ത് വെയിൽസിലെ പ്രശസ്ത തീർഥാടന കേന്ദ്രമായ പന്താസഫ് കുരിശുമാലയിലേക്ക് നടത്തപെടുന്നു. കുരിശിൻറെ വഴി പ്രാർഥനകൾക്ക് ഫാദർ എബ്രഹാം സി.എം.ഐ നേതൃത്വം നൽകുന്നതും നോർത്ത് വെൽസിലും പരിസര പ്രദേശത്തുമുള്ള മറ്റു വൈദീകരും പങ്കെടുക്കുന്നതാണ്.

കുരിശിൻറെ വഴി സമാപന ശേഷം ക്രൂശിതനായ ഈശോയുടെ തിരുരൂപം വണക്കവും . കൈപ്പുനീർ രുചിക്കലും, നേർച്ച കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണ്. നേർച്ച കഞ്ഞി കൊണ്ടുവരാൻ താല്പര്യം ഉള്ളവർ നേരത്തെ അറിയിക്കണമെന്ന് കമ്മിറ്റി അഭ്യർത്ഥിച്ചു.

നമ്മുടെ രെക്ഷകനായ യേശുവിന്റെ പീഡാനുഭവ യാത്രയുടെ ഓർമ്മ മനസ്സിൽ ധ്യാനിച്ച് കൊണ്ട് ഈ നൊയമ്പുകാലം പ്രാർത്ഥനാ പൂർവം ആചരിക്കാൻ നോർത്തു വെൽസിലും പരിസര പ്രദേശത്തുമുള്ള എല്ലാ ക്രിസ്തീയ വിശു വാസികളെയും പന്താസഫ് കുരിശു മലയിലേക്കു സ്വാഗതം ചെയ്യുന്നു .

കുരിശു മലയുടെ വിലാസം –
FRACISCAN FRIARY, MONASTERY ROAD, PANTASAPH, CH 88 PE .

കൂടുതൽ വിവരത്തിന്.
Manoj Chacko – 07714282764
Benny Thomas -07889971259
Jaison Raphel -07723926806
Timi Mathew – 07846339927
Johnny – 07828624951
Biju Jacob – 07868385430
Ajo V Joseph – 07481097316

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more