1 GBP = 107.78
breaking news

ലിംകയെ നയിക്കാൻ തോമസുകുട്ടി ഫ്രാൻസിസ് വീണ്ടും; വിബിൻ വർഗീസ് സെക്രട്ടറി, ട്രഷറർ അജി വർഗീസ്

ലിംകയെ നയിക്കാൻ തോമസുകുട്ടി ഫ്രാൻസിസ് വീണ്ടും; വിബിൻ വർഗീസ് സെക്രട്ടറി, ട്രഷറർ അജി വർഗീസ്

ലിംകയുടെ പുതിയ സാരഥികൾ നിലവിൽ വന്നു കഴിഞ്ഞവർഷത്തെ തന്റെ കരുത്തുറ്റ പ്രവർത്തനങ്ങൾ വീണ്ടും സംഘടനയ്ക്ക് ഒരിക്കൽ കൂടി ലഭ്യമാക്കുന്നതിന് വേണ്ടി കുട്ടനാട്ടുകാരനും രണ്ടു പതിറ്റാണ്ടിലധികമായി ലിവർപൂൾ മലയാളികൾക്ക് എല്ലാമേഖലകളിലും ഏറെ സുപരിചിതനമായ നല്ലൊരു സംഘാടകനും, അറിയപ്പെടുന്ന മികവുറ്റ കലാകാരനും, വള്ളം കളി ക്യാപ്റ്റനുമായ ശ്രീ തോമസ് കുട്ടി ഫ്രാൻസിസിനെ വീണ്ടും ലിംകയുടെ 2024-25 കാലഘട്ടത്തിലേക്ക് പ്രസിഡണ്ടായി ഇന്നലെ നടന്ന ജനറൽബോഡിയോഗം തെരഞ്ഞെടുത്തു.

സെക്രട്ടറിയായി നല്ലൊരു സംഘടന പാടവവും, പഠിച്ച കോളേജിൽ ആർട്സ് കോഡിനേറ്ററും കൂടിയായ മലയാറ്റൂർകാരൻ വിപിൻ വർഗീസ് ആണ്. ട്രഷററായി അജി വർഗീസാണ്. കോളേജ് യൂണിയൻ ജനറൽ സെക്രട്ടറി ആയിരുന്ന അജി വർഗ്ഗീസ് എറണാകുളം സ്വദേശിയാണ്.

തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്ന് പഠിച്ചിറങ്ങിയ ഡോക്ടർ ശ്രീബ രാജേഷ് ആണ് വൈസ് പ്രസിഡണ്ടായി തെരഞ്ഞെടുത്തിരിക്കുന്നത്. നല്ലൊരു നർത്തകിയായ ഡോക്ടർ ശ്രീബ സൗത്ത് പോർട്ട് ഹോസ്പിറ്റലിൽ കൺസൾട്ടന്റ് ഗൈനക്കോളജിസ്റ്റ് ആയി വർക്ക് ചെയ്യുന്നു. ജോയിൻ സെക്രട്ടറിയായി ഈ വർഷം തെരഞ്ഞെടുത്തിരിക്കുന്നത് കലാകാരി കൂടിയായ ബിന്ദു റെജിയാണ്. കരിങ്കുന്നത് ആണ് ബിന്ദുവിന്റെ സ്വദേശം.

ജോയിൻ ട്രഷറർ ആയി കിടങ്ങന്നൂർക്കാരനായ മനോജ് വടക്കേടത്താണ് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ലിവർപൂൾ കാർമൽ മാർത്തോമാ ചർച്ചിന്റെ നിലവിലെ സെക്രട്ടറിയാണ് മനോജ്. കഴിഞ്ഞവർഷം ട്രഷററായി വർക്ക് ചെയ്തിരുന്ന മാളക്കാരൻ സണ്ണി ജേക്കബ് ഈ വർഷം പി ആർ ഓ പോസ്റ്റിൽ തുടരും. എക്സ് ഒഫീഷ്യയോയായി ടോം ഫിലിപ്പ് കുട്ടനാട്ടുകാരനാണ്, ഓഡിറ്റർ ഫ്രാൻസിസ് മറ്റത്തിലും കൂടെ 23 കമ്മറ്റി അംഗങ്ങൾ കൂടി ചേർന്നതാണ് ഈ വർഷത്തെ ലിംകയുടെ ഭരണസമിതി.

കഴിഞ്ഞ വർഷത്തെ പോലെ പുതുമകൾ നിറഞ്ഞ ഒത്തിരി പ്രോഗ്രാമുകളുമായി നാം ഒരു കുടുംബം നമുക്ക് ഒരു ആഘോഷം എന്ന ആപ്ത വാക്യവുമായി ലിംക മുന്നോട്ട് ….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more