1 GBP = 106.21
breaking news

ക്ളാഫം കെമിക്കൽ അറ്റാക്ക് പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തേംസ് നദിയിൽ നിന്ന് കണ്ടെത്തിയതായി പോലീസ്

ക്ളാഫം കെമിക്കൽ അറ്റാക്ക് പ്രതിയുടേതെന്ന് സംശയിക്കുന്ന മൃതദേഹം തേംസ് നദിയിൽ നിന്ന് കണ്ടെത്തിയതായി പോലീസ്

ലണ്ടൻ: രാസായുധ ആക്രമണം നടത്തിയ പ്രതി അബ്ദുൾ ഷോക്കൂർ എസെദിയെ തിരയുന്ന പോലീസ് ഉദ്യോഗസ്ഥർ തേംസ് നദിയിൽ നിന്ന് മൃതദേഹം കണ്ടെത്തിയതായി മെറ്റ് പോലീസ് അറിയിച്ചു. ജനുവരി 31 ന് ക്ലാഫാമിൽ ഒരു സ്ത്രീയും രണ്ട് പെൺകുട്ടികളും ആക്രമിക്കപ്പെട്ടതിന് ശേഷമാണ് 35 കാരനായ എസെദിയെ പോലീസ് തിരയാൻ തുടങ്ങിയത്.

ലണ്ടനിലെ ചെൽസി പാലത്തിന് മുകളിലെ കൈവരികളിൽ ചാഞ്ഞുകിടക്കുന്ന സിസിടിവി ദൃശ്യങ്ങൾ അവസാനമായി കണ്ടിരുന്നു. തുടർന്നാണ് ഇയ്യാൾ നദിയിലേക്ക് ചാടിയിരിക്കാമെന്ന നിഗമനത്തിൽ പോലീസെത്തിയത്.
കണ്ടെടുത്ത മൃതദേഹത്തിലെ വസ്ത്രങ്ങൾ എസെദിയുടേതാണെന്ന് പോലീസ് പറഞ്ഞു.
എന്നാൽ മൃതദേഹം ഔദ്യോഗികമായി തിരിച്ചറിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ആക്രമണസമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രത്തിൻ്റെയും ശരീരത്തിൽ കണ്ടെത്തിയ വസ്തുവകകളുടെയും അടിസ്ഥാനത്തിൽ എസെദിയുടെ മൃതദേഹമാണെന്ന് തങ്ങൾ വിശ്വസിക്കുന്നതായി കമാൻഡർ ജോൺ സാവെൽ പറഞ്ഞു. പ്രതിയുടെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നുവെന്നും വിഷ്വൽ ഐഡൻ്റിഫിക്കേഷൻ സാധ്യമല്ലെന്നും ഡിഎൻഎ പരിശോധനയും ഡെൻ്റൽ രേഖകളും ആവശ്യമാണെന്നും പൊലീസ് മേധാവി കൂട്ടിച്ചേർത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more