1 GBP = 105.77
breaking news

ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി സ്ഥാനാർത്ഥികൾക്ക് വമ്പൻ വിജയം

ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി സ്ഥാനാർത്ഥികൾക്ക് വമ്പൻ വിജയം

ലണ്ടൻ: കിങ്‌സ്‌വുഡിലും വെല്ലിങ്നോറോ മണ്ഡലങ്ങളിലും നടന്ന ഉപതെരഞ്ഞെടുപ്പുകളിൽ ലേബർ പാർട്ടി സ്ഥാനാർത്ഥികൾക്ക് വമ്പൻ വിജയം. പ്രതിപക്ഷ നേതാവ് സർ കെയർ സ്റ്റാർമറുടെ ലേബർ പാർട്ടി കൺസർവേറ്റിവ് പാർട്ടിയുടെ സിറ്റിങ് സീറ്റുകളിലാണ് വമ്പൻ വിജയം നേടിയത്.

കിങ്‌സ്‌വുഡ് മണ്ഡലത്തിൽ ഡാമിയൻ ഈഗൻ 11,176 വോട്ടുകൾ നേടിയപ്പോൾ, ടോറി സ്ഥാനാർത്ഥി സാം ബ്രോമിലി 8,675 വോട്ടുകൾ നേടി, ലേബറിന് 2,501 വോട്ടുകളുടെ ഭൂരിപക്ഷമാണ് ലഭിച്ചത്. ഗ്ലൗസെസ്റ്റർഷെയറിലെ കിങ്‌സ്‌വുഡ് സീറ്റ് 2010 മുതൽ ടോറി എംപി ക്രിസ് സ്കിഡ്‌മോർ കൈവശം വച്ചിരുന്നു, എന്നാൽ നോർത്ത് സീ ഓയിൽ, ഗ്യാസ് ഡ്രില്ലിംഗ് വർദ്ധിപ്പിക്കുന്നതിനുള്ള സർക്കാർ നിയമനിർമ്മാണത്തിൽ പ്രതിഷേധിച്ച് ജനുവരിയിൽ അദ്ദേഹം രാജിവച്ചിരുന്നു. തുടർന്നായിരുന്നു ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

കൺസർവേറ്റീവ് എംപിയായ പീറ്റർ ബോണിനെ എംപിമാരുടെ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് ബോണിനെ ഹൗസ് ഓഫ് കോമൺസിൽ നിന്ന് ആറാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തതാണ് ഉപതെരഞ്ഞെടുപ്പിലേക്ക് നയിച്ചത്. തുടർന്ന് നടന്ന പാർലമെൻ്റ് ഉപതെരഞ്ഞെടുപ്പിൽ ലേബർ പാർട്ടി വെല്ലിംഗ്ബറോ സീറ്റ് പിടിച്ചെടുത്തു.

വെല്ലിങ്‌ബോറോ മണ്ഡലത്തിൽ ലേബർ സ്ഥാനാർഥിയായ ജൻ കിച്ചൻ 2019ൽ വൻ ഭൂരിപക്ഷത്തിൽ വിജയിച്ച കൺസർവേറ്റീവ് സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം അട്ടിമറിച്ചുകൊണ്ടാണ് വമ്പൻ വിജയം നേടിയത്. കൺസർവേറ്റീവ് സ്ഥാനാർത്ഥി ഹെലൻ ഹാരിസൺ രണ്ടാമതും റിഫോം യുകെ മൂന്നാമതും എത്തി.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more