1 GBP = 105.77
breaking news

ജൂതവിരുദ്ധ പരാമർശങ്ങൾ; സാലിസ്ബറി മേയറെ കൺസർവേറ്റിവ് പാർട്ടി പുറത്താക്കി

ജൂതവിരുദ്ധ പരാമർശങ്ങൾ; സാലിസ്ബറി മേയറെ കൺസർവേറ്റിവ് പാർട്ടി പുറത്താക്കി

സാലിസ്ബറി: ജൂത വിരുദ്ധ പരാമർശങ്ങളുടെ പേരിൽ സാലിസ്ബറി മേയറെ കൺസർവേറ്റീവ് പാർട്ടിയിൽ നിന്ന് പുറത്താക്കി. സോഷ്യൽ മീഡിയയിലും വാട്ട്‌സ്ആപ്പിലും സാലിസ്‌ബറി മേയർ അതിഖുൽ ഹഖിന്റെ അനിക്ഷേപകരവും അനുചിതവുമായ അഭിപ്രായങ്ങൾ സംബന്ധിച്ച് ഔദ്യോഗിക പരാതി ലഭിച്ചതായി സാലിസ്ബറി കൺസർവേറ്റീവ് അസോസിയേഷൻ അറിയിച്ചു.
അന്വേഷണത്തിന് ശേഷം കൗൺസിലറെ പുറത്താക്കുമെന്ന് പാർട്ടി അറിയിച്ചു.

സാലിസ്ബറി സിറ്റി കൗൺസിലിലെ വാർഡ് കൗൺസിലറാണ് ഹഖ്, മെയ് 2023 മുതൽ മേയറാണ്. സഹിഷ്ണുത, വൈവിധ്യം, ബഹുമാനം എന്നി മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്ന് അസോസിയേഷൻ വക്താവ് പറഞ്ഞു. പരാതി ലഭിച്ചതിന് ശേഷം, പാർട്ടി സംവിധാനത്തിന് അനുസൃതമായി സമഗ്രമായ അന്വേഷണം ആരംഭിച്ചതായി പാർട്ടി വക്താവ് അറിയിച്ചു. തെളിവുകളുടെ സൂക്ഷ്മമായ പരിശോധനയെത്തുടർന്ന്, കൗൺസിലർ ഹഖിന്റെ അഭിപ്രായങ്ങൾ പൊതു ഓഫീസ് വഹിക്കുന്ന വ്യക്തികളിൽ നിന്ന് പ്രതീക്ഷിക്കുന്ന മാനദണ്ഡങ്ങളുടെ വ്യക്തമായ ലംഘനമാണെന്ന് കണ്ടെത്തിയിരുന്നു.

കൺസർവേറ്റിവ് പാർട്ടി ഇത്തരം കാര്യങ്ങൾ ഗൗരവമായി കാണുകയും ഉയർന്ന ധാർമ്മിക നിലവാരങ്ങളും മൂല്യങ്ങളും നിലനിർത്തുന്നതിന് മുൻഗണന നൽകുകയും ചെയ്യുന്നുവെന്നും അസോസിയേഷൻ വ്യക്തമാക്കി. അതേസമയം
സെൻ്റ് എഡ്മണ്ടിൻ്റെ കൗൺസിലറായ ഹഖിന് അപ്പീൽ നൽകാനുള്ള അവകാശമുണ്ട്, എന്നാൽ നിലവിൽ കൺസർവേറ്റിവ് പാർട്ടി പ്രതിനിധിയല്ല. സ്വതന്ത്രനായി അദ്ദേഹം മേയർ പദവിയിൽ തുടരുമെന്നാണ് അറിയുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more