1 GBP = 105.77
breaking news

ഈസ്റ്റ് സസ്സെക്‌സിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി നേഴ്സ് അറസ്റ്റിൽ; കുട്ടികൾ അപകടനില തരണം ചെയ്തുവെന്ന് പോലീസ്

ഈസ്റ്റ് സസ്സെക്‌സിൽ മക്കൾക്ക് വിഷം നൽകി ആത്മഹത്യക്ക് ശ്രമിച്ച മലയാളി നേഴ്സ് അറസ്റ്റിൽ; കുട്ടികൾ അപകടനില തരണം ചെയ്തുവെന്ന് പോലീസ്

ഈസ്റ്റ് സസ്സെക്‌സിൽ മലയാളി നേഴ്സ് അറസ്റ്റിലായി. മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യയ്ക്ക് ശ്രമിച്ച ജിലുമോൾ ജോർജ്ജാണ് അറസ്റ്റിലായത്. കഴിഞ്ഞ വ്യാഴാഴ്ചയാണ് 13ഉം ഒമ്പതും വയസുള്ള മക്കൾക്ക് വിഷം നൽകിയ ശേഷം ആത്മഹത്യക്ക് ജിലുമോൾ ശ്രമിച്ചത്. മൂവരുടെയും നില ഗുരുതരമായിരുന്നുവെങ്കിലും അപകട നില തരണം ചെയ്തിരുന്നു.

ആശുപത്രിയിൽ നിന്ന് ഡിസ്ച്ചാർജ്ജ് ചെയ്ത ജിലുവിനെ പോലീസ് ബ്രൈറ്റണ്‍ മജിസ്‌ട്രേട്ട് കോടതിയില്‍ ഹാജരാക്കി. കൊലപാതക ശ്രമത്തിനും ആത്മഹത്യാശ്രമത്തിനുമാണ് ജിലുവിനെതിരെ കേസെടുത്തിട്ടുള്ളത്. റിമാൻഡ് ചെയ്ത പ്രതിയെ മാര്‍ച്ച് എട്ടിന് വീണ്ടും കോടതിയില്‍ ഹാജരാക്കും.

യുകെയിൽ മലയാളി സമൂഹത്തിനിടയിൽ നടന്ന സംഭവം ഏറെ ഞെട്ടലോടെയാണ് ഏവരും ശ്രവിച്ചത്. ജിലുവിന്റെ ഭര്‍ത്താവ് നാട്ടിലാണ്. വ്യാഴാഴ്ച രാവിലെയാണ് സംഭവം നടന്നത്. ഈസ്റ്റ് സസെക്‌സിലെ അക്ഫീല്‍ഡില്‍ ഹണ്ടേഴ്‌സ് വേയിലെ വീട്ടിലാണ് സംഭവം നടന്നത്. സസെക്‌സ് പൊലീസ് ചീഫ് ഇന്‍സ്‌പെക്ടര്‍ മാര്‍ക്ക് ഇവാന്‍സിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more