1 GBP = 105.87
breaking news

എക്സിറ്റർ മലയാളി അസോസിയേഷന്(ഇമ) പുതിയ നേതൃത്വം; ജിബു ജോസ് പ്രസിഡന്റും ജസ്റ്റിൻ ജെയിംസ് സെക്രട്ടറിയുമായി പുതിയ ഭരണസമിതി

എക്സിറ്റർ മലയാളി അസോസിയേഷന്(ഇമ) പുതിയ നേതൃത്വം; ജിബു ജോസ് പ്രസിഡന്റും ജസ്റ്റിൻ ജെയിംസ് സെക്രട്ടറിയുമായി പുതിയ ഭരണസമിതി

എക്സിറ്റർ: യുകെയിലെ പ്രമുഖ അസോസിയേഷനുകളിൽ ഒന്നായ എക്സിറ്റർ മലയാളി അസോസിയേഷന്റെ 2024-2025 വർഷത്തേക്കുള്ള ഭാരവാഹികളെ തിരഞ്ഞെടുത്തു. എക്സിറ്റർ സെന്റ്. ലോറൻസ് ചർച്ച് കമ്മ്യൂണിറ്റി ഹാളിൽ ചെയർമാൻ ശ്രീ. മോഹൻകുമാറിന്റെ അധ്യക്ഷതയിൽ കൂടിയ എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ ആദ്യ മീറ്റിംഗിലാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തത്. ജിബു ജോസ് (പ്രസിഡന്റ്), ജസ്റ്റിൻ ജെയിംസ് (സെക്രട്ടറി), ജോബി തോമസ് (വൈസ് പ്രസിഡന്റ്‌), ആനന്ദ് ഉണ്ണി & ഐശ്വര്യ നിഖിൽ (ജോയിന്റ് സെക്രട്ടറി), ബിജോയ്‌ വറുഗീസ് (ട്രെഷറർ), ജോയി ജോൺ (PRO), ജോൺ റോബർട്ട്‌, പ്രദീപ്‌ കുമാർ, പ്രദീപ്‌ KG (ഹോസ്പിറ്റാലിറ്റി), ബിനു റോഷൻ, രതീഷ് രവീന്ദ്രൻ, ജിഷ മാത്യു (പ്രോഗ്രാം കോർഡിനേറ്റർസ്), ജയദേവ് സോജ് (യൂത്ത് കോർഡിനേറ്റർ) എന്നിവരെയാണ് ഭാരവാഹികളായി തിരഞ്ഞെടുത്തത്. യുക്മ പ്രതിനിധികളായി ജോബി തോമസ്, ബിജോയി വറുഗീസ്, ജോയി ജോൺ എന്നിവരെ തിരഞ്ഞെടുത്തു.

അസോസിയേഷന്റെ പ്രവർത്തനങ്ങൾ എക്സിറ്ററിനുള്ളിൽ മാത്രം ഒതുങ്ങാതെ കുട്ടികളുടെയും, മുതിർന്നവരുടെയും കലാകായിക കഴിവുകൾ മനസ്സിലാക്കി യുക്മയുടെ ഉൾപ്പെടെ യുകെയിലെ വിവിധ മത്സരവേദികളിൽ അവരെ പങ്കെടുപ്പിച്ചും, വടംവലി, ക്രിക്കറ്റ്‌ ടീമുകൾ വിവിധ ടൂർണമെന്റുകളിൽ പങ്കെടുത്തു മികച്ച വിജയം കരസ്ഥമാക്കിയും യുകെയിലെ അറിയപ്പെടുന്ന അസോസിയേഷനുകളിൽ ഒന്നായി ഇമ മാറിയിരിക്കുകയാണ്. പഴയ ഭരണസമിതിയുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കിയും, വ്യത്യസ്തമായ പരിപാടികൾ ആസൂത്രണം ചെയ്തും കൂടാതെ എക്സിറ്ററിലും പരിസരപ്രദേശങ്ങളിലും എത്തിച്ചേർന്നിരിക്കുന്ന മലയാളി കുടുംബങ്ങളെ അസോസിയേഷനിൽ അംഗങ്ങളാക്കിയും കൂടുതൽ ശക്തമായ പ്രവർത്തനങ്ങളോടുകൂടി അസോസിയേഷനെ മുന്നോട്ടു നയിക്കുവാൻ പുതിയ ഭരണസമിതി തീരുമാനമെടുത്തു. ഏപ്രിൽ 27ന് നടക്കുന്ന വിഷു ഈസ്റ്റർ ഈദ് ആഘോഷം വ്യത്യസ്തങ്ങളായ കലാപരിപാടികൾ കോർത്തിണക്കി വർണാഭമാക്കുവാനും ഭരണസമിതി തീരുമാനമെടുത്തു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more