1 GBP = 109.02
breaking news

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യുകെ മലയാളികളെത്തേടി ഒരു ദുഃഖവാർത്ത; വിടവാങ്ങിയത് കൊവെൻട്രി മലയാളികളുടെ പ്രിയ സുഹൃത്തായ കുര്യൻ തോമസ്

പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യുകെ മലയാളികളെത്തേടി ഒരു ദുഃഖവാർത്ത; വിടവാങ്ങിയത് കൊവെൻട്രി മലയാളികളുടെ പ്രിയ സുഹൃത്തായ കുര്യൻ തോമസ്

കൊവെൻട്രി: പുതുവർഷത്തെ വരവേൽക്കാനൊരുങ്ങുന്ന യുകെ മലയാളികളെത്തേടി ഒരു ദുഃഖവാർത്ത.
കൊവൻട്രി പോട്ടേഴ്സ് ഗ്രീൻ ഏരിയായിൽ താമസിക്കുന്ന കുര്യൻ തോമസാണ് വിടവാങ്ങിയത്. കൊവെൻട്രി മലയാളികൾ സ്നേഹത്തോടെ സാമച്ചായൻ അൽപ്പ സമയം മുൻപാണ് മരണമടഞ്ഞത്. അൻപത്തൊന്പത് വയസ്സായിരുന്നു പ്രായം.

ഏതാനും ദിവസങ്ങളായി കൊവെൻട്രി യൂണിവേഴ്സിറ്റി ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. യൂണിവേഴ്‌സിറ്റി ഹോസ്‌പിറ്റൽ സ്റ്റാഫ്‌ നഴ്‌സായ അന്നമ്മയാണ് ഭാര്യ. കുര്യൻ തോമസും ഹോസ്പിറ്റലിൽ തന്നെയാണ് ജോലി ചെയ്തിരുന്നത്. സംസ്കാരം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീടറിയിക്കുന്നതാണ്.

കുര്യൻ തോമസിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ വക്താവ് അഡ്വ. എബി സെബാസ്റ്റ്യൻ, ദേശീയ സമിതിയംഗം ജയകുമാർ നായർ, മിഡ്‌ലാൻഡ്‌സ് റീജിയണൽ പ്രസിഡണ്ട് ജോർജ്ജ് തോമസ്, സെക്രട്ടറി പീറ്റർ ജോസഫ്, ട്രഷറർ അഡ്വ. ജോബി പുതുക്കുളങ്ങര, കൊവെൻട്രി കേരളാ കമ്യൂണിറ്റി ഭാരവാഹികൾ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി. കുടുംബാംഗങ്ങളുടെ തീരാ ദുഃഖത്തിൽ യുക്മ ന്യൂസും പങ്കുചേരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more