1 GBP = 109.02
breaking news

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും, രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി

പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കും, രാജ്യത്ത് ആദ്യം; മുഖ്യമന്ത്രി


പുതുവത്സരദിനത്തിൽ കെ സ്മാർട്ട് പദ്ധതി ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. തദ്ദേശ സ്ഥാപനങ്ങളുടെ വിവരങ്ങൾ ഓൺലൈനായി ലഭിക്കും. രാജ്യത്ത് ഇത്തരം സംവിധാനം ആദ്യമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗവർണർക്കെതിരെ പ്രതിഷേധിച്ചത് ഗുണ്ടകളല്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. ഭാവി വാഗ്ദാനങ്ങളായ വിദ്യാർത്ഥികളാണ് പ്രതിഷേധിച്ചത്.

ഗവർണർ ആക്രമിക്കപ്പെട്ടാൽ സംസ്ഥാനത്തെ പിരിച്ചുവിടുമെന്ന് മാധ്യമങ്ങൾ വാർത്ത നൽകി. അലുവ കഴിച്ചത് നല്ല കാര്യം. ക്രമസമാധാന നില ഭദ്രമെന്ന് ഗവർണർ ബോധ്യപ്പെടുത്തി.ഗവർണർക്ക് സുരക്ഷയൊരുക്കാനുള്ള ഉത്തരവാദിത്തം കേരള പൊലിസിനുണ്ട്. സുരക്ഷയൊരുക്കേണ്ടത് സർക്കാരിന്റെ ചുമതലയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അതേസമയം നവകേരള സദസിന്റെ ഭാഗമായുള്ള മന്ത്രിസഭയുടെ പര്യടനം കൊല്ലം ജില്ലയിൽ തുടരുന്നു. കൊല്ലത്തെ പ്രഭാത യോഗത്തിന് ശേഷം മുഖ്യമന്ത്രി മാധ്യമങ്ങളെ കാണും. കരുനാഗപ്പള്ളി മണ്ഡലത്തിലാണ് ഇന്നത്തെ ആദ്യ നവകേരള സദസ്. തുടർന്ന് ചവറയിലും കുണ്ടറയിലും സദസ് നടക്കും. വൈകിട്ട് കൊല്ലം ജില്ലയിലെ പര്യടനം പൂർത്തിയാകും. പ്രതിഷേധങ്ങൾ കണക്കിലെടുത്ത് വൻ സുരക്ഷാ സന്നാഹമാണ് ജില്ലയിൽ ഒരുക്കിയിട്ടുള്ളത്.

അതേസമയം നവകേരള സദസിന് പരസ്യങ്ങളിലൂടെ പണം കണ്ടെത്താൻ ജില്ലാ കളക്ടർമാരെ ചുമതലപ്പെടുത്തിയ സർക്കാർ ഉത്തരവിനെതിരായ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഹർജിയിൽ പ്രാഥമിക വാദം കേട്ട കോടതി സർക്കാർ ഉത്തരവ് ഇന്നലെ സ്റ്റേ ചെയ്തിരുന്നു. പണം സമാഹരിക്കുന്നതിനും കണക്കിൽപ്പെടുത്തുന്നതിനും മാർഗ നിർദേശങ്ങൾ ഇല്ലെന്ന കാരണത്താലാണ് സ്റ്റേ.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more