1 GBP = 109.02
breaking news

മാഞ്ചെസ്റ്ററിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; വിടപറഞ്ഞത് കുറുവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിൻ

മാഞ്ചെസ്റ്ററിൽ മലയാളി ഹൃദയാഘാതം മൂലം മരണമടഞ്ഞു; വിടപറഞ്ഞത് കുറുവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിൻ

മാഞ്ചസ്റ്റര്‍: യുകെയിലെ മാഞ്ചസ്റ്ററിന് സമീപം റോച്ച് ഡെയിലിൽ മലയാളി ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. ഏറെ വർഷങ്ങൾക്ക് മുൻപ് യുകെയിൽ എത്തിയ കോട്ടയം കുറവിലങ്ങാട് സ്വദേശി ജോയ് അഗസ്റ്റിന്‍ ആണ് വിടപറഞ്ഞത്. ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. ആരോഗ്യവാനായിരുന്ന ജോയ് അഗസ്റ്റിൻ ശാരീരിക ആസ്വസ്ഥതകളെ തുടർന്ന് രണ്ട് ദിവസം മുൻപാണ് ബറിയിലെ ഫെയർഫീൽഡ് ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയത്. തുടർന്ന് ചികിത്സയിൽ ഇരിക്കെയാണ് മരണം.

ഭാര്യ: മേരി ജോയ്. മക്കൾ: നയന ജോയ്, ജിബിൻ ജോയ്, ജീന ജോയ്. മരുമക്കൾ: പ്രശാന്ത്, ചിപ്പി. റോച്ച്ഡെയിൽ ഇന്ത്യൻ മലയാളി അസോസിയേഷന്റെ (റിമ) മുൻ പ്രസിഡന്റ് ആണ്. ജോയ് അഗസ്റ്റിന്റെ അപ്രതീക്ഷിത വിയോഗം ഇനിയും വിശ്വസിക്കാൻ കഴിതെ വിതുമ്പുകയാണ് ബന്ധുക്കളും സുഹൃത്തുക്കളും. സംസ്കാരം പിന്നീട്.

ജോയ് അഗസ്റ്റിന്റെ നിര്യാണത്തിൽ യുക്മ പ്രസിഡൻറ് ഡോ.ബിജു പെരിങ്ങത്തറ, സെക്രട്ടറി കുര്യൻ ജോർജ്, ട്രഷറർ ഡിക്സ് ജോർജ്, വൈസ് പ്രസിഡൻറ് ഷീജോ വർഗീസ്, പി ആർ ഒ അലക്സ് വർഗീസ്, ദേശീയ സമിതിയംഗം ജാക്സൻ തോമസ്, റീജിയൻ പ്രസിഡൻ്റ് ബിജു പീറ്റർ എന്നിവർ അനുശോചനം രേഖപ്പെടുത്തി. പരേതന്റെ ആത്മാവിന് നിത്യശാന്തി നേരുവാൻ പ്രാർത്ഥിക്കുന്നതിനൊപ്പം വേർപാടിൽ ദു:ഖിക്കുന്ന കുടുംബാംഗങ്ങളുടെ വേദനയിൽ യുക്മ ന്യൂസ് ടീമും പങ്കു ചേരുന്നു. പ്രണാമം….

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more