1 GBP = 109.02
breaking news

വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് യുകെ സമ്പദ്‌വ്യവസ്ഥ 42 ബില്യൺ പൗണ്ടായി ഉയർത്തിയാതായി റിപ്പോർട്ട്

വിദേശ വിദ്യാർത്ഥികളുടെ ഒഴുക്ക് യുകെ സമ്പദ്‌വ്യവസ്ഥ 42 ബില്യൺ പൗണ്ടായി ഉയർത്തിയാതായി റിപ്പോർട്ട്

ലണ്ടൻ: പുതിയ വിശകലനം അനുസരിച്ച്, അന്താരാഷ്ട്ര വിദ്യാർത്ഥികൾ യുകെയിലേക്ക് കൊണ്ടുവരുന്ന സാമ്പത്തിക നേട്ടം മൂന്ന് വർഷത്തിനുള്ളിൽ മൂന്നിലൊന്നായി കുതിച്ചുയർന്നു. 2021/22 ൽ സമ്പദ്‌വ്യവസ്ഥയെ 42 ബില്യൺ പൗണ്ടായി ഉയർത്തിയതായാണ് റിപ്പോർട്ട്.

ലണ്ടൻ ഇക്കണോമിക്‌സ് വിശകലന വിദഗ്ധ റിപ്പോർട്ട് അനുസരിച്ച്, 2018/9 ൽ രാജ്യത്തിന് സാമ്പത്തിക നേട്ടം 31.3 ബില്യൺ പൗണ്ടിൽ നിന്ന് മൂന്ന് വർഷത്തിന് ശേഷം 41.9 ബില്യൺ പൗണ്ടായി ഉയർന്നു. വിദേശ വിദ്യാർത്ഥികൾ ഏറ്റവും കൂടുതൽ യുകെയിൽ പഠിക്കാനായാണ് തിരഞ്ഞെടുക്കുന്നത്.

ചൊവ്വാഴ്ച പ്രസിദ്ധീകരിച്ച റിപ്പോർട്ട് പുറത്ത് വന്നത്, നെറ്റ് മൈഗ്രേഷൻ കണക്ക് കുറയ്ക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായി യുകെയിലേക്ക് വരുന്ന അന്താരാഷ്ട്ര വിദ്യാർത്ഥികൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് സർക്കാർ പരിഗണിക്കുന്ന സമയത്താണ്. പ്രധാനമന്ത്രി ഋഷി സുനക്, ഈ മാസം നെറ്റ് മൈഗ്രേഷനിൽ റെക്കോർഡ് വർധനവ് കൈവരിക്കുമെന്ന് പറയപ്പെടുന്നു. കഴിഞ്ഞ വർഷം 504,000 ആയിരുന്നത് ഇപ്പോൾ ഒരു ദശലക്ഷത്തിനടുത്തെത്തുമെന്ന് ചില റിപ്പോർട്ടുകൾ കണക്കാക്കുന്നു.

അന്താരാഷ്‌ട്ര വിദ്യാർത്ഥികളുടെ ആശ്രിതർക്കുള്ള വിസ നിയന്ത്രണങ്ങളും അവരുടെ പോസ്റ്റ്-സ്റ്റഡി വർക്ക് വിസ അവകാശങ്ങളിൽ കുറവു വരുത്തലും മന്ത്രിമാർ പരിഗണിക്കുന്നതായി കരുതപ്പെടുന്നു, ഇവ രണ്ടും വിദേശ വിദ്യാർത്ഥികൾക്ക് തടസ്സമായി പ്രവർത്തിക്കും.

ലണ്ടൻ ഇക്കണോമിക്‌സുമായി സഹകരിച്ച് യൂണിവേഴ്‌സിറ്റീസ് യുകെ ഇന്റർനാഷണൽ (യുയുകെഐ), ഹയർ എജ്യുക്കേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് (ഹെപി), കപ്ലാൻ ഇന്റർനാഷണൽ പാത്ത്‌വേസ് എന്നിവ ചേർന്നാണ് യുകെയിലെ ഇന്റർനാഷണൽ ഹയർ എജ്യുക്കേഷൻ വിദ്യാർത്ഥികളുടെ ചെലവും നേട്ടങ്ങളും എന്ന റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്.

അതേസമയം അന്താരാഷ്ട്ര വിദ്യാർത്ഥി വിസകൾക്കുള്ള യുകെ നിയന്ത്രണങ്ങൾ സാമ്പത്തിക സ്വയം ഹാനികരമായ പ്രവൃത്തി ആയിരിക്കുമെന്ന് യുയുകെഐ ഡയറക്ടർ ജാമി ആരോസ്മിത്ത് പറഞ്ഞു. നമ്മുടെ സർവകലാശാലകൾ ലോകമെമ്പാടുമുള്ള വിദ്യാർത്ഥികളെ ആകർഷിക്കുന്നത് തുടരുന്നതിൽ അഭിമാനിക്കണമെന്നും അന്താരാഷ്‌ട്ര വിദ്യാർത്ഥികൾക്കായി യുകെ തുറന്നതും സ്വാഗതം ചെയ്യുന്നതുമായ ഒരു ലക്ഷ്യസ്ഥാനമായി തുടരേണ്ടത് പ്രധാനമാണെന്നും മാത്രമല്ല അവരുടെ സംഭാവനകൾ അംഗീകരിക്കപ്പെടുകയും വിലമതിക്കുകയും ചെയ്യേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

2018/9 മുതൽ യൂറോപ്യൻ യൂണിയൻ ഇതര രാജ്യങ്ങളിൽ നിന്നുള്ള പുതിയ അന്തർദ്ദേശീയ വിദ്യാർത്ഥികളുടെ എണ്ണത്തിൽ 68% വർദ്ധനവ് ഉണ്ടായിട്ടുണ്ട്. 2021/22 കാലഘട്ടത്തിൽ യുകെയിൽ ഉന്നത വിദ്യാഭ്യാസം ആരംഭിച്ച അന്തർദ്ദേശീയ വിദ്യാർത്ഥികളെ കേന്ദ്രീകരിച്ചുള്ള പഠനത്തിൽ, യുകെയിലെ 650 പാർലമെന്റ് മണ്ഡലങ്ങളിൽ ഓരോന്നിലും 58 മില്യൺ പൗണ്ട് മെച്ചപ്പെട്ടതായി കണക്കാക്കുന്നു, ഇത് ഒരു പൗരന് ഏകദേശം 560 പൗണ്ടിന് തുല്യമാണ്. .

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more