1 GBP = 109.47
breaking news

പൂനെയിൽ ചാർജിംഗിനിടെ ഇ-ബൈക്കുകൾക്ക് തീപിടിച്ചു

പൂനെയിൽ ചാർജിംഗിനിടെ ഇ-ബൈക്കുകൾക്ക് തീപിടിച്ചു

ഹാരാഷ്ട്രയിലെ പൂനെയിൽ ഇ-ബൈക്ക് ഷോറൂമിൽ വൻ തീപിടിത്തം. ഏഴ് ഇലക്ട്രിക് ബൈക്കുകൾ കത്തിനശിച്ചു. ചാർജിംഗിനിടെയാണ് അപകടം ഉണ്ടായതെന്ന് പ്രാഥമിക വിവരം. അഗ്നിശമനസേനയെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരുക്കേറ്റതായി റിപ്പോർട്ടില്ല.

ഗംഗാധാം ഏരിയയ്ക്ക് സമീപം സ്ഥിതി ചെയ്യുന്ന ഇ-ബൈക്ക് ഷോറൂമിലാണ് സംഭവം. ചാർജിംഗിനായി ബൈക്കുകൾ പ്ലഗ് ഇൻ ചെയ്‌തിരുന്നു. അമിത ചാർജിംഗ് കൊണ്ടുള്ള ഷോർട്ട് സർക്യൂട്ട് ആകാം തീപിടുത്തത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ പറയുന്നത്. തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വിശദമായ അന്വേഷണത്തിന് ശേഷമേ വ്യക്തമാകൂ എന്ന് അഗ്നിശമനസേനാ ഉദ്യോഗസ്ഥൻ പറഞ്ഞു.

ഈ വർഷം മാർച്ചിൽ പൂനെയിൽ ഒലയുടെ ഇലക്ട്രിക് സ്കൂട്ടറിന് തീപിടിച്ചിരുന്നു. പിന്നീട് 1,441 ഇലക്ട്രിക് സ്കൂട്ടറുകൾ പരിശോധനയ്ക്കായി കമ്പനി തിരിച്ചുവിളിച്ചു. ഇലക്‌ട്രിക് ഇരുചക്രവാഹനങ്ങൾക്ക് തീപിടിക്കുന്ന സംഭവങ്ങൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഇക്കാര്യം അന്വേഷിക്കാൻ വിദഗ്ധ സമിതിയെ രൂപീകരിച്ചു. റിപ്പോർട്ട് ലഭിച്ച ശേഷം വീഴ്ച വരുത്തുന്ന കമ്പനികൾക്കെതിരെ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more