1 GBP = 109.02
breaking news

തനിക്കെതിരെ നടക്കുന്ന അസത്യപ്രചാരണങ്ങൾക്ക് തടയിടാനുറച്ച് ചാൻസലർ; തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി

തനിക്കെതിരെ നടക്കുന്ന അസത്യപ്രചാരണങ്ങൾക്ക് തടയിടാനുറച്ച് ചാൻസലർ; തന്റെ സാമ്പത്തിക കാര്യങ്ങളെക്കുറിച്ച് അന്വേഷണമാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി

ലണ്ടൻ: തനിക്കെതിരെ നടക്കുന്ന അസത്യപ്രചാരണങ്ങൾക്ക് തടയിടാനുറച്ച് ചാൻസലർ റിഷി സുനക്. തിരഞ്ഞെടുപ്പ് സമയത്ത് തന്നെ അദ്ദേഹത്തിന്റെ സ്വത്തിനെക്കുറിച്ചുള്ള കാര്യങ്ങൾ ശരിയായി പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ടോ എന്ന് നിർണ്ണയിക്കാൻ അന്വേഷണമാവശ്യപ്പെട്ട് ചാൻസലർ പ്രധാനമന്ത്രിക്ക് കത്തെഴുതി. തനിക്കെതിരെ ദിവസങ്ങളായി നടക്കുന്ന വിവാദങ്ങൾക്ക് തടയിടാൻ ചാൻസലർ കത്തെഴുതിയതോടെ പ്രതിപക്ഷവും നിശ്ശബ്ദരായതായാണ് റിപ്പോർട്ടുകൾ.

തന്റെ ഭാര്യയുടെ നികുതി നിലയെച്ചൊല്ലി ദിവസങ്ങൾ നീണ്ട വിമർശനത്തിന് ശേഷം, മന്ത്രിമാരുടെ താൽപ്പര്യങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ അന്വേഷിക്കുന്ന സ്വതന്ത്ര ഉപദേഷ്ടാവായ ലോർഡ് ഗീഡിന് തന്നെ റഫർ ചെയ്യാൻ ഋഷി സുനക് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു. താൻ എല്ലായ്‌പ്പോഴും നിയമങ്ങൾ പാലിച്ചിട്ടുണ്ടെന്നും അന്വേഷണം കൂടുതൽ വ്യക്തത നൽകുമെന്ന് പ്രതീക്ഷിക്കുന്നതായും സുനക് ട്വിറ്ററിൽ കുറിച്ചു. അന്വേഷണങ്ങളിൽ നിന്ന് ലഭിക്കുന്ന ഉത്തരങ്ങൾ പൊതുജനങ്ങളിൽ തനിക്ക് മേലുള്ള വിശ്വാസം വർധിപ്പിക്കുമെന്നും അദ്ദേഹം കണക്ക് കൂട്ടുന്നു.

ലോർഡ് ഗ്രിഡ് തന്റെ എല്ലാ അന്വേഷണങ്ങളും പരസ്യമാക്കണമെന്നും സുനക് കത്തിൽ ആവശ്യപ്പെടുന്നു.
തന്റെ രാഷ്ട്രീയ ജീവിതത്തിൽ ഉടനീളം ഔചിത്യത്തിന്റെയും വെളിപ്പെടുത്തലിന്റെയും കാര്യങ്ങളിൽ ഉദ്യോഗസ്ഥരുടെ ഉപദേശം പാലിച്ചിട്ടുണ്ടെന്നും അത് തുടരുകയും ചെയ്യുമെന്നും ചാൻസലർ കൂട്ടിച്ചേർക്കുന്നു.

നേരത്തെ റിഷി സുനാകിന്റെ ഭാര്യ അക്ഷത മൂർത്തിയുടെ നോൺ ഡോം സ്റ്റാറ്റസ് പദവിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്കിടെയാണ് ചാൻസലർക്കെതിരെയും ആരോപണങ്ങളുമായി എംപിമാരെത്തിയത്. അതേസമയം തന്റെ ഭാര്യയുടെ നികുതി ക്രമീകരണങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ചോര്ന്നത്# വൈറ്റ് ഹാളിൽ നിന്ന് തന്നെയെന്ന് സുനകും ആരോപണമുന്നയിച്ചിരുന്നു.

Latest News:

Post Your Comments Here ( Click here for malayalam )

Press Esc to close
show more