യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിന് ജന്മദിനാശംസകൾ…
Feb 27, 2022
യുക്മ ദേശീയ ജനറൽ സെക്രട്ടറി അലക്സ് വർഗ്ഗീസിന് ജന്മദിനാശംസകൾ. യുക്മയുടെ പ്രഥമ ദേശീയ കലാമേളയില്‍ ഏറ്റവുമധികം പോയിന്റ് നേടി ചാമ്പ്യന്‍ പട്ടം നേടിയ മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്‍ (എം.എം.സി.എ)യുടെ പ്രസിഡന്റ് ഉൾപ്പെടെ നിരവധി പദവികള്‍ വഹിച്ചിട്ടുള്ള അലക്സ് യുക്മയിലെ ഏറ്റവുമധികം പരിചയസമ്പന്നനുമായ സംഘാടകനാണ്. വിനയം മുഖമുദ്രയാക്കി സൗമ്യതയോടെ ഏത് പ്രതിസന്ധിയും അനായാസേന കൈകാര്യം ചെയ്യുന്നതിലുള്ള അദ്ദേഹത്തിന്റെ വൈദദ്ധ്യം യുക്മയ്ക്ക് മുതൽക്കൂട്ടാണ്. യുക്മ ദേശീയ എക്സിക്യുട്ടീവ് കമ്മറ്റി അംഗം, പി.ആര്‍.ഒ, ജോ. ട്രഷറര്‍, ജോ. സെക്രട്ടറി, ട്രഷറർ എന്നീ പദവികള്‍ വഹിച്ചിട്ടുണ്ട്. യുക്മയുടെ മുഖപത്രമായ യുക്മ ന്യൂസിന്റെ മാനേജിങ് എഡിറ്ററുമാണ്. മാഞ്ചസ്റ്റര്‍ സെന്‍റ്. തോമസ് സീറോ മലബാര്‍ ചര്‍ച്ചിന്റെ നിലവിലെ ട്രസ്റ്റി കൂടിയായ അലക്സ് വർഗ്ഗീസ് ഓൾട്രിംങ്ങ്ഹാം ടെസ്ക്കോയിലാണ് ജോലി ചെയ്യുന്നത്.
ഭാര്യ ബെറ്റിമോൾ വിഥിൻഷോ ഹോസ്പിറ്റലിൽ നഴ്സായി ജോലി ചെയ്യുന്നു. മക്കൾ അനേഖ അലക്സ് (ലോയ്ഡ്സ് ബാങ്ക്), അഭിഷേക് അലക്സ് ( മെഡിസിൻ വിദ്യാർത്ഥി), ഏഡ്രിയേൽ അലക്സ് ( ഇയർ 5).
നിരവധി പരിപാടികള്‍ വിജയകരമായി നടപ്പിലാക്കിയിട്ടുള്ള അലക്സിന്റെ സംഘാടകപാടവത്തിന്റെ മകുടോദാഹരണങ്ങളാണ് മാഞ്ചസ്റ്റര്‍ ഫോറം സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട യുക്മ ഫാമിലി ഫെസ്റ്റ്, യുക്മ ദേശീയ കലാമേള 2019 (മാഞ്ചസ്റ്റർ) എന്നിവ. മാഞ്ചസ്റ്ററിലെ മലയാളി സമൂഹം ഇന്നു വരെ കണ്ടിട്ടില്ലാത്ത തരത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യയുടെ സഹായത്തോടെ സംഘടിപ്പിച്ച, അതിമനോഹരങ്ങളായ ആ പരിപാടികളിലൂടെ യുക്മയുടെ ചരിത്രത്തിലെ ഏറ്റവും പ്രൗഢഗംഭീരമായ പരിപാടികൾക്കാണ് സംഘടന സാക്ഷ്യം വഹിച്ചത്. കേരളാ പോലീസ് ഉദ്യോഗസ്ഥനായ അലക്സ് പോലീസ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റിയംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്.
നിലവിലുള്ള ദേശീയ സമിതിയുടെ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന അലക്സ് യുക്മയെ ഒറ്റക്കെട്ടായി കൊണ്ടു പോകുന്നതിനും കൂടുതൽ ഉന്നതിയിലെത്തിക്കുന്നതിനും കഠിനാധ്വാനം ചെയ്യുന്ന വ്യക്തി കൂടിയാണ്.
അലക്സ് വർഗീസിന് യുക്മ ദേശീയ സമിതിയുടെയും യുക്മയിലെ എല്ലാ പോഷക സംഘടനകളുടെയും സുഹൃത്തുക്കളുടെയും പേരിൽ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. യുക്മ ന്യൂസ് ടീമും അലക്സിന് ജന്മദിനത്തിൽ മംഗളങ്ങൾ നേരുന്നു.
യുക്മ – ലൈഫ് ലൈൻ പ്രൊട്ടക്ട് ബംപർ ടിക്കറ്റ് നറുക്കെടുപ്പ്; പതിനായിരം പൗണ്ടിൻ്റെ ഭാഗ്യവാൻ റെഡിച്ചിലെ സുജിത്ത് തോമസ്….രണ്ടാം സമ്മാനം ബ്രിസ്റ്റോളിലെ കെവിൻ എബ്രഹാമിന് /
click on malayalam character to switch languages